twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജര്‍മനിയില്‍ പോകണം!! സിനിമ ചിത്രീകരണമുണ്ട്, പാസ്പോർട്ടിനായി വീണ്ടും കോടതിയെ സമീപിച്ച് ദിലീപ്

    വിദേശയാത്രയ്ക്ക് അനുമതി തേടി ദിലീപ് കോടതിയെ സമീപിച്ചിരിക്കുകയാണ്.

    |

    മലയാള സിനിമയിൽ വലിയ ആഘാതങ്ങൾ സൃഷ്ടിച്ച സംഭവമായിരുന്നു യുവനടിയ്ക്ക് നേരെയുണ്ടായ ആക്രമണം. ഇതിനു പിന്നാലെ ഒരു സിനിമ കഥയെ വെല്ലുന്ന തരത്തിലുള്ള സംഭവ വികാസങ്ങൾക്കായിരുന്നു മലായള സിനിമ ലോകവും ജനങ്ങളും സാക്ഷിയായത്. നടിയ്ക്ക് നേരെയുണ്ടായ ആക്രമണം മലയാള സിനിമയിൽ മാത്രമല്ല ഇന്ത്യൻ സിനിമാ ലോകത്തും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. നടിയെ അക്രമിച്ച കേസിൽ കുറ്റാരോപിതാനായി നടൻ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ സംഭവം മാറി മറിഞ്ഞു.പിന്നീട് മലയാള സിനിമ ലോകം ഇരു ചേരികളിലായി പിരിയുന്ന കാഴ്ചയാണ് കണ്ടത്.

     വനജന്‍ ഒരു സാധാരണക്കാരൻ!! ആരാധകരെ വീണ്ടും ഞെട്ടിച്ച് ഗിന്നസ് പക്രു, ഇളയരാജയുടെ മോഷൻ പോസ്റ്റർ... വനജന്‍ ഒരു സാധാരണക്കാരൻ!! ആരാധകരെ വീണ്ടും ഞെട്ടിച്ച് ഗിന്നസ് പക്രു, ഇളയരാജയുടെ മോഷൻ പോസ്റ്റർ...

    നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതാനായി 85 ദിവസത്തോളം ദിലീപ് ആലുവ സബ് ജയിലിൽ കഴിഞ്ഞിരുന്നു. തുടർന്ന് ഒക്ടോബർ 4 ന് ഉപാധികളോടെ അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പാസ്പോർട്ട് മജിസ്ട്രേറ്റിന് മുന്നിൽ സമർപ്പിക്കുന്നതു ഉൾപ്പെടെയുളള ഉപാധികളോടു കൂടിയായിരുന്നു അന്ന് ദിലീപിന് ജാമ്യം അനുവദിച്ചത്. ഇപ്പോഴിത സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശയാത്രയ്ക്ക് അനുമതി തേടി കോടതിയെ സമീപിച്ചിരിക്കുകയാണ് നടൻ .

    ഒരു മിനിറ്റില്‍ 300 അരമണിക്കൂറില്‍ 1 ലക്ഷം പേർ!! പ്രേക്ഷകർക്കിടയിൽ തംരഗമാകുന്നു ഒടിയൻ മൊബൈൽ ആപ്പ്ഒരു മിനിറ്റില്‍ 300 അരമണിക്കൂറില്‍ 1 ലക്ഷം പേർ!! പ്രേക്ഷകർക്കിടയിൽ തംരഗമാകുന്നു ഒടിയൻ മൊബൈൽ ആപ്പ്

     ജർമനിയിൽ പോകണം

    ജർമനിയിൽ പോകണം

    സിനിമ ചിത്രീകരണത്തിന്റെ ഭാഗമായി ജർമനിയിൽ പോകാനായുളള അനുമതി ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കോടതിയിൽ സമർപ്പിച്ചിരിക്കുന്ന പാസ്പോർട്ട് താരം തിരികെ ആവശ്യപ്പെട്ടിട്ടുണ്ട്. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലിലാണ് സിനിമയുടെ ചിത്രീകരണം. ഡിസംബര്‍ 15 മുതല്‍ ജനുവരി 30 വരെയുള്ള കാലയളവിലാണ് വിദേശയാത്ര. സിനിമയുടെ ആവശ്യാർഥമാണ് വിദേശയാത്രയെന്നും ദിലീപ് വ്യക്തമാക്കി.

     വിചാരണ വൈകിപ്പിക്കാനുളള ശ്രമം

    വിചാരണ വൈകിപ്പിക്കാനുളള ശ്രമം

    എന്നാൽ ദിലീപിന്റെ വിദേശയാത്രയ്ക്കെതിരെ പ്രതിഭാഗം രംഗത്തെത്തിയിട്ടുണ്ട്. വിചാരണ വൈകിപ്പിക്കാനുളള പ്രതിഭാഗത്തിന്റെ ആസൂത്രിത നീക്കമാണ് ഇതെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. കേസിൽ കുറ്റപത്രം സമർപ്പിച്ച് വിചാരണയ്ക്ക് കാത്തിരിക്കുകയാണെന്നും പ്രതിയുടെ ഈ വിദേശയാത്ര കാരണം ഇതിന് താമസം വരും. ഇത് ഇരയായ നടിയോടുളള അവഹേളനവും നീതി നിഷേധമാണെന്നും കോടതിയിൽ സമർപ്പിച്ച് സത്യവങ്മൂലത്തിൽ പ്രോസിക്യൂഷൻ ആരോപിക്കുന്നുണ്ട്.

    ആസൂത്രിത നീക്കം

    ആസൂത്രിത നീക്കം

    നടിയെ ആക്രമിച്ച കേസിസെ കുറ്റപത്രം സമർപ്പിച്ച് ഒരു വർഷം പിന്നിടുകയാണ്. ഇതുവരെ കേസൽ വിചാരണ തുടങ്ങിയിട്ടില്ല. കേസിൽ ദിലീപ് അടക്കുമുള്ളവർ നിരന്തരം ഹർജികളിലൂടെ നടപടികൾ തടസ്സപ്പെടുത്തുകയാണ്. ഇത് ആസൂത്രിതമായ നീക്കമാണെന്നും പ്രേസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. കൂടാതെ വിദേശയാത്രയിൽ ദിലീപിനോടൊപ്പം പോകുന്നവരുടെ പേര് വിവരങ്ങള്‍, ഇവരുടെ താമസം തുടങ്ങിയ ഒരു കാര്യങ്ങളും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും പ്രേസിക്യൂഷൻ അറിയിച്ചിട്ടുണ്ട്.

    സാക്ഷിയെ സ്വാധീനിക്കും

    സാക്ഷിയെ സ്വാധീനിക്കും

    നടിയ്ക്ക് നേരെയുണ്ടായ ആക്രമണവുമായിനബന്ധപ്പെട്ട കേസിലെ പ്രധാന സാക്ഷികളെല്ലാം തന്നെ സിനിമ മേഖലയുമായി ബന്ധപ്പെട്ടതാണ്. അതിനാൽ തന്നെ സിനിമ ചിത്രീകരണത്തിന്റെ പേരിലുളള ഇത്തരം യാത്രകള‍ സാക്ഷികളെ സ്വാധീനിക്കുന്നതിന്റെ ഭാഗമായിട്ടാണെന്നും അതിനാൽ പ്രതികളുടെ ഇത്തരം യാത്രകള്‍ നിരീക്ഷിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

     കോടതി ഉപാധികൾ അനുസരിക്കും

    കോടതി ഉപാധികൾ അനുസരിക്കും

    കേരളത്തിലും വിദേശത്തുമായി ചിത്രീകരണം നടക്കുന്ന സിനിമയുടെ ആവശ്യത്തിനു വേണ്ടിയാണ് പോകുന്നതെന്നും കോടതി നിർദ്ദേശിക്കുന്ന എല്ലാ ഉപാധികളും അനുസരിക്കാൻ തയ്യാറാണെന്നും ദിലീപിന്റെ അഭിഭാഷകൻ അറിയിച്ചിട്ടുണ്ട്. വിസ സ്റ്റാമ്പ് ചെയ്യാൻ അനുവദിക്കണമെന്നും കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്.

    ദുബായി സന്ദർശനം

    ദുബായി സന്ദർശനം

    ജാമ്യത്തിലറിങ്ങിയതിനു ശേഷം ദിലീപ് ദുബായി സന്ദർശനം നടത്തിയിരുന്നു. തന്റെ സംരംഭമായ ദെ പുട്ടിന്റെ പുതിയ ഷോപ്പ് ഉദ്ഘാടനവുമായി ബന്ധപ്പെട്ടായിരുന്നു താരം അന്ന് ദുബായിൽ പോയത്. ദിലീപിനോടൊപ്പം അന്ന് അമ്മയും ദുബായി സന്ദർശിച്ചിരുന്നു . അതിനു ശേഷം വീണ്ടും വിദേശ യാത്രയ്ക്ക് അനുമതി ചോദിച്ചുകൊണ്ട് ദിലീപ് കോടതിയെ സമീപിച്ചിരിക്കുകയാണ്.

    ജാമ്യ വ്യവസ്ഥകൾ ഇങ്ങനെ

    ജാമ്യ വ്യവസ്ഥകൾ ഇങ്ങനെ

    കർശന ജാമ്യവ്യവസ്ഥയിലാണ് ദിലീപിന് കേസിൽ ജാമ്യം അനുവദിച്ചത്. രണ്ടു ആൾ ജാമ്യത്തിൽ ഒരു ലക്ഷം രൂപ കോടതിയിൽ കെട്ടിവെച്ചിരുന്നു. കൂടാതെ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്,അന്വേണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ കോടതിയിൽ ഹാജരാകണം, നടിക്കെതിരെ മോശം പരാമർശങ്ങൾ നടത്തരുത്, മാധ്യമങ്ങളോടു സംസാരിക്കുന്നതിന, നിയന്ത്രണം - എന്നീ ഉപാധികളോടെയായിരുന്നു നടന്റെ ജാമ്യം. എന്നാൽ ഇതുവരെ കോടതിയുടെ ജാമ്യ നിർദ്ദേശങ്ങൾ ദിലീപ് തെറ്റിച്ചിട്ടില്ല. കോടതി നിർദ്ദേശങ്ങളെല്ലാം തന്നെ പാലിച്ചിട്ടുണ്ട്.

    English summary
    actor dileep approche court for leaving germany for filmshoot
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X