For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മീനാക്ഷി സിനിമയിലേക്ക്... ആരാധകർ കാത്തിരുന്ന ഉത്തരം'; മകളുടെ തീരുമാനത്തെ കുറിച്ച് ദിലീപ്!

  |

  മലയാള സിനിമയിലെ താരങ്ങളുടെ മക്കൾ സിനിമയിലേക്ക് വരുന്നത് സ്വഭാവികമായി സംഭവിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ സൂപ്പർസ്റ്റാറുകളുടെ മക്കളുടെ സിനിമാ അരങ്ങേറ്റം എന്നും ആരാധകർ പ്രതീക്ഷിക്കുന്നതാണ്. അത്തരത്തിൽ എല്ലാവരും നോക്കിയിരിക്കുന്ന ഒന്നാണ് നടൻ ദിലീപിന്റെ മകൾ മീനാക്ഷി ദിലീപിന്റെ സിനിമാ പ്രവേശനം. ഇരുപത്തൊന്നുകാരിയായ മീനാക്ഷി സോഷ്യൽമീഡിയയിലെ സെലിബ്രിറ്റിയാണ്. സോഷ്യൽമീഡിയയിൽ എപ്പോഴും ആക്ടീവല്ലെങ്കിലും വലിയ ഫാൻ ഫോളോയിങ് മീനാക്ഷിക്ക് ഇപ്പോൾ തന്നെ ഉണ്ട്.

  Also Read: 'എനിക്ക് പറ്റിയത് പോലെ ആകരുത്, പങ്കാളിയെ തെരഞ്ഞടുക്കുമ്പോൾ ശ്രദ്ധിക്കണം'; മുന്നറിയിപ്പുമായി സാമന്ത!

  മാസങ്ങൾക്ക് മുമ്പാണ് മീനാക്ഷി ഇൻസ്റ്റ​ഗ്രാമിൽ അക്കൗണ്ട് തുറന്നത്. ദിവസങ്ങൾക്കുള്ളിൽ തന്നെ രണ്ട് ലക്ഷത്തിലധികം ആളുകൾ മീനാക്ഷിയെ ഫോളോ ചെയ്യാൻ തുടങ്ങി. ദിലീപ്-മഞ്ജുവാര്യർ ദമ്പതികളുടെ ഒറ്റപുത്രിയായതിനാൽ ജനിച്ചപ്പോൾ മുതൽ സ്റ്റാറാണ് മീനാക്ഷി. കൂടാതെ തന്റെതായ നിലപാടുകളിലൂടെയും എന്നും പ്രേക്ഷക ശ്രദ്ധനേടാനും മീനാക്ഷിക്ക് കഴിഞ്ഞിട്ടുണ്ട്. ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരായപ്പോഴും അമ്മയ്ക്കൊപ്പം പോകാതെ അച്ഛനൊപ്പം നിൽക്കാനാണ് മീനാക്ഷി ഇഷ്ടപ്പെട്ടത്. താരുപുത്രിയുടെ ആ തീരുമാനം തന്നെ എല്ലാവരേയും ഞെട്ടിച്ചിരുന്നു.

  Also Read: '25 വർഷം.... പത്ത് വാടക വീടുകൾ'; സ്വന്തം വിയർപ്പിൽ ഹരിതയുടെ സ്വപ്ന ഭവനം! കൂട്ടിന് ചെമ്പരത്തി താരങ്ങളും

  അച്ഛൻ മോളാണ് മീനാക്ഷിയെന്ന് പലപ്പോഴും ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്. മീനാക്ഷിയിപ്പോൾ മെഡിസിന് പഠിക്കുകയാണ്. അച്ഛ‌നും അമ്മയും താരങ്ങളായതിനാൽ അഭിനയത്തിൽ ഒരു വാസന മീനാക്ഷിക്ക് തീർച്ചയായും ഉണ്ടാകും. അച്ഛൻ ദിലീപിന്റെ സിനിമകളിലെ കോമഡി സീനുകൾക്ക് ഡബ്സ്മാഷ് ചെയ്തുള്ള വീഡിയോകൾ മുമ്പ് മീനാക്ഷി പങ്കുവെച്ചിട്ടുണ്ട്. അതിനാൽ തന്നെ മീനാക്ഷിയുടെ സിനിമാ പ്രവേശനം ദിലീപ്, മഞ്ജു വാര്യർ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്ന് കൂടിയാണ്. ഏറെ നാളുകളായുള്ള ആരാധകരുടെ ചോദ്യത്തിന് ഇപ്പോൾ മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ ദിലീപ്. മീനാക്ഷിയുടെ സിനിമാ പ്രവേശനം എപ്പോഴായിരിക്കും എന്നതിനുള്ള കൃത്യമായ മറുപടിയും ദിലീപ് നൽകി.

  ഓൺലൈൻ മാധ്യമമായ മൂവി മാന് നൽകിയ അഭിമുഖത്തിലാണ് ആരാധകരുടെ നാളുകളായുള്ള ചോ​​ദ്യത്തിനുള്ള മറുപടി ദീലിപ് പറഞ്ഞത്. മീനാക്ഷി ഇപ്പോൾ‌ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും സിനിമാ അഭിനയം എന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും ഭാവിയിൽ എന്ത് എന്നത് പറയാൻ കഴിയുന്നില്ലെന്നുമാണ് ദിലീപ് പറയുന്നത്. മീനാക്ഷിയുടെ ഓരോ വിശേഷങ്ങളും ഇൻസ്റ്റ​ഗ്രാം പോസ്റ്റുകളും നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. മീനാക്ഷിയുടെ ഉറ്റ സുഹൃത്ത് നമിതയുമായുള്ള ചിത്രങ്ങളും കുഞ്ഞനിയത്തി മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രങ്ങളും മീനാക്ഷി സോഷ്യൽമീഡിയയിൽ‌ പങ്കുവെക്കാറുണ്ട്. ഒക്ടോബർ 19ന് മഹാലക്ഷ്മിക്ക് പിറന്നാൾ ആശംസിച്ച് മീനാക്ഷി പങ്കുവെച്ച പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  കാവ്യാ മാധവനുമായി വലിയൊരു ബന്ധം മീനാക്ഷിക്കുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളെപോലെയാണ് കഴിയുന്നതെന്ന് ഇരുവരുടേയും ചിത്രങ്ങളിൽ നിന്ന് തന്നെ വ്യക്തമാ‌ണ്. കാവ്യയുടെ പിറന്നാളിന് കാവ്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് 'നിങ്ങളെ ഞാൻ സ്നേഹിക്കുന്നു'വെന്നാണ് മീനാക്ഷി കുറിച്ചത്. അമ്മ മഞ്​ജു വാര്യരെ പോലെ മനോഹരമായി നൃത്തം ചെയ്യുകയും ചെയ്യും മീനാക്ഷി. അടുത്തിടെ 'നേനോ വാലെ' എന്ന ​ഗാനത്തിന് മനോഹരമായി നൃത്തം ചെയ്യുന്ന വീഡിയോ മീനാക്ഷി പങ്കുവെച്ചിരുന്നു. പതിനൊന്ന് ലക്ഷത്തിലധികം ആളുകളാണ് ഞൊടിയിടയിൽ ആ വീഡിയോ കണ്ടത്. അമ്മ മഞ്ജുവിന് നൃത്തത്തിലുള്ള കഴിവ് മകൾ മീനാക്ഷിക്കും പകർന്ന് കിട്ടിയിട്ടുണ്ടെന്നാണ് താര കുടുംബത്തിന്റെ ആരാധകർ കുറിച്ചത്.

  നോ ഷേവ് നവംബർ കഴിഞ്ഞിട്ടും ദിലീപേട്ടൻ എന്താ താടി വടിക്കാത്തത്..ആ രഹസ്യമിതാ

  ദിലീപിന്റെ ഏറ്റവും പുതിയ വിശേഷം താരത്തിന്റെ സിനിമ കേശു ഈ വീടിന്റെ നാഥൻ എന്ന കോമഡി സിനിമ റിലീസിന് തയ്യാറെടുക്കുന്നുവെന്നതാണ്. ഈ 31ന് ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്യുന്നത്. ദിലീപിന്റെ കരിയറിൽ ആദ്യമായാണ് ഒരു സിനിമ ഒടിടി വഴി റിലീസ് ചെയ്യുന്നത്. നാദിർഷയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഉർവശിയാണ് ചിത്രത്തിൽ നായിക. കേശുവെന്ന അറുപതുകാരന്റെ കഥാപാത്രത്തെയാണ് ചിത്രത്തിൽ ദിലീപ് അവതരിപ്പിക്കുന്നത്.

  Read more about: dileep
  English summary
  Actor Dileep reveals whether his daughter Meenakshi will act in movie, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X