For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യത്തെ സിനിമ ലാലേട്ടനൊപ്പം, നായാട്ടില്‍ അവസരം ലഭിച്ചതിനെ കുറിച്ച് ദിനീഷ് ആലപ്പി

  |

  കുഞ്ചാക്കോ ബോബന്‍-ജോജ്ജു ജോര്‍ജ്ജ് കൂട്ടുകെട്ടില്‍ ഇറങ്ങിയ നായാട്ട് മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. എപ്രില്‍ 8ന് റിലീസ് ചെയ്ത സിനിമ കോവിഡിന്‌റെ രണ്ടാം വരവോടെ തിയ്യേറ്ററുകളില്‍ നിന്നും പിന്‍വലിക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്‌ളിക്‌സ് വഴി സിനിമ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയത്. മാര്‍ട്ടിന്‍ പ്രകാട്ടിന്‌റെ സംവിധാനത്തില്‍ ഒരുങ്ങിയ സര്‍വൈവല്‍ ത്രില്ലറിന് ഒടിയിലെത്തിയ ശേഷവും മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. മൂന്ന് പോലീസുദ്യോഗസ്ഥരുടെ ജീവിതത്തിലൂടെയാണ് നായാട്ടിന്‌റെ കഥ പറയുന്നത്.

  ചഹലിന്‌റെ ഭാര്യ ധനശ്രീയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍, കാണാം

  ജോസഫിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്‌റെ തിരക്കഥയിലാണ് സംവിധായകന്‍ സിനിമ എടുത്തിരിക്കുന്നത്. ചാക്കോച്ചനും ജോജുവിനുമൊപ്പം നിമിഷ സജയനും നായാട്ടില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. അതേസമയം ഇവര്‍ക്കൊപ്പം തന്നെ സിനിമയില്‍ പ്രേക്ഷകരുടെ കൈയ്യടി നേടിയ താരമാണ് ദിനീഷ് ആലപ്പി. ബിജു എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സിനിമയില്‍ ദിനീഷ് അവതരിപ്പിച്ചത്. നായാട്ട് കണ്ട പ്രേക്ഷകരെല്ലാം തന്നെ ദീനിഷിന്‌റെ പ്രകടനത്തെയും പ്രശംസിക്കുന്നുണ്ട്. അതേസമയം നായാട്ടില്‍ അവസരം ലഭിച്ചതിനെ കുറിച്ച് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദിനീഷ് മനസുതുറന്നിരുന്നു.

  സിനിമയില്‍ അഭിനയിക്കണമെന്നത് പണ്ടുമുതല്‍ക്കെ ഉളള ആഗ്രഹമായിരുന്നു എന്ന് നടന്‍ പറയുന്നു. ഓഡീഷനുകളില്‍ പങ്കെടുക്കുമായിരുന്നു. അങ്ങനെ ലാലേട്ടന്റ 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സില്‍ അവസരം ലഭിച്ചു. ആ സിനിമയില്‍ അഭിനയിക്കാന്‍ ഒന്നുമില്ലായിരുന്നു എന്നും അതില്‍ പട്ടാളക്കാരില്‍ ഒരാളായി നില്‍ക്കുക എന്നതായിരുന്നു വേഷമെന്നും നടന്‍ പറഞ്ഞു. പിന്നാലെ വേറൊരു പടത്തിന് ഓഡീഷന് പോയ സമയത്താണ് അത് കണ്ട് നായാട്ടിലേക്ക് വിളിച്ചത്.

  മാര്‍ട്ടിന്‍ സാര്‍ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. ഒരു സീന്‍ അഭിനയിച്ചുകാണിക്കാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ ചെയ്തു. പിന്നെ കുറച്ചുദിവസം കഴിഞ്ഞ് അഭിനയം ഒകെയാണ് പക്ഷേ വണ്ണം കൂടുതലാണെന്ന് പറഞ്ഞു. അത് കേട്ട് എനിക്ക് വിഷമമായി. കാരണം മാര്‍ട്ടിന്‍ സാറിന്‌റെ പടത്തില്‍ അവസരം കിട്ടിയിട്ട് വണ്ണം കാരണം പോകാന്‍ പറ്റിയില്ലെങ്കില്‍ അതുപോലെ വേറെ ഒരു നഷ്ടം വേറെയുണ്ടോ.

  അങ്ങനെ സിനിമയ്ക്കായി കഠിനാധ്വാനം ചെയ്തു തുടങ്ങിയെന്ന് ദിനീഷ് പറയുന്നു. ഒരാഴ്ച കൊണ്ട് ഏഴുകിലോ കുറച്ചു. ഇടയ്ക്ക് സാറിന്‌റെ അസിസ്റ്റന്റ് വിളിച്ച്, സാറിന്‌റെ മനസില്‍ വളരെ മെലിഞ്ഞ ഒരാള്‍ ആണെന്ന് പറഞ്ഞു. വീണ്ടും കഷ്ടപ്പെട്ട് കുറച്ചുകൂടി വണ്ണം കുറച്ച് ഫോട്ടോ അയച്ചുകൊടുത്തു. ഒടുവില്‍ ഇതല്ലെങ്കില്‍ ഏതെങ്കിലും ഒരു വേഷം അതില്‍ നിനക്ക് തരും എന്ന് പറഞ്ഞു.

  ഒരുദിവസം രാവിലെ പുത്തന്‍ കുരിശ് ഷൂട്ട് നടക്കുന്നു അവിട എത്തണം എന്ന് പറഞ്ഞ് എന്നെ വിളിച്ചു. അങ്ങനെ ലൊക്കേഷനില്‍ എത്തിയപ്പോള്‍ പോലീസ് സ്‌റ്റേഷന്‍ സീനാണ്. അവിടെ ഒരു പേപ്പറില്‍ എന്റെ പേര് ബിജു എന്ന കഥാപാത്രത്തിന് നേരെ എഴുതിവെച്ചിരിക്കുന്നത് കണ്ടു. അതുകണ്ട് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും ദിനീഷ് ആലപ്പി പറഞ്ഞു.

  സെറ്റില്‍ എല്ലാവരും നല്ല സപ്പോര്‍ട്ടായിരുന്നു തന്നതെന്നും നടന്‍ പറഞ്ഞു. ചെയ്തത് നന്നായിട്ടുണ്ടെങ്കില്‍ മാര്‍ട്ടിന്‍ സാറും ഷൈജു ചേട്ടനുമൊക്കെ നന്നായെന്ന് പറയും. ഒരു അനിയനോടെന്ന പോലെ ജോജു ചേട്ടന്‍ ഓരോ ഷോട്ടും മെച്ചപ്പെടുത്താനുളള ടിപ്‌സ് ഒകെ പറഞ്ഞുതന്നു. കൂടാതെ ആലപ്പുഴക്കാരനാണെന്ന് അറിഞ്ഞപ്പോള്‍ ചാക്കോച്ചന്‍ കൂടുതല്‍ പരിചയപ്പെട്ടു. നിമിഷയും വളരെ സൗഹൃദത്തോടെയാണ് പെരുമാറിയത്. ദിനീഷ് അഭിമുഖത്തില്‍ പറഞ്ഞു.

  Read more about: kunchacko boban joju george
  English summary
  actor dineesh alleppy opens about his character in kunchacko boban's nayattu movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X