For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഏത് ഇൻഡസ്ട്രിയിൽ എത്തിയാലും അവർക്കൊപ്പം അവരിലൊരാൾ, സൈമയിൽ തിളങ്ങി ജയറാം

  |

  എല്ലാക്കാലത്തും കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായകനാണ് ജയറാം. ആരൊക്കെ വന്ന് പോയാലും അതിൽ മാറ്റമുണ്ടാകില്ല. നല്ലൊരു നടൻ എന്നതിന് അപ്പുറം സ്റ്റേജിൽ കയറി കഴിഞ്ഞാൽ എന്റർടൈമെന്റ് ചെയ്യിക്കാൻ മലയാള സിനിമയിൽ ജയറാമിനെ കഴിഞ്ഞിട്ടേ വേറെ നടനൊള്ളു. പല നടൻമാരുടെയും ഇന്റർവ്യൂയിൽ പറഞ്ഞുകേട്ടിട്ടുണ്ട്. കഥ പറയുന്നതിലും അത് പറഞ്ഞ് ഫലിപ്പിക്കുന്നതിലും ജയറാം കഴിഞ്ഞിട്ടേ വേറെ വേറെയാളുള്ളൂവെന്ന്.

  Actor Jayaram, Jayaram siima awards, siima awards, Ala Vaikunthapurramuloo news, Ala Vaikunthapurramuloo movie, നടൻ ജയറാം, ജയറാം സിനിമകൾ, ജയറാം സൈമ അവാർഡ്സ്, ജയറാം തെലുങ്ക്

  ആളെ പിടിച്ചിരുത്തി തമാശ പറയാനും, ചിരിപ്പിക്കാനും താരത്തിന് പ്രത്യേക കഴിവാണ്. പഴയ കാലത്തെ അനുഭവങ്ങൾ കോമഡി ആയിട്ട് പറയുമ്പോൾ ജയറാം എത്രനേരം സംസാരിച്ചാലും ഒരു മടുപ്പുമില്ലാതെ കേട്ടിരിക്കാൻ കാണികൾക്ക് സാധിക്കും. ഒപ്പം മികവുറ്റ അവതരണ ശൈലി കൂടിയാകുമ്പോൾ ചിരിക്കാൻ ഇതിൽപരം എന്തുവേണം. ഇന്നും തൊണ്ണൂറുകളിലെ ജയറാം സിനിമകൾ കണ്ടാൽ മടുപ്പുതോന്നില്ല. അത്രയേറെ പക്വതയേടെയാണ് താരം ഓരോ സിനിമയിലും അഭിനയിച്ചിരിക്കുന്നത്.

  Also read: ദുൽഖറിന്റെ 'കുറുപ്പി'ൽ അതിഥി വേഷങ്ങളിൽ മലയാളത്തിലെ യുവതാരങ്ങളും?

  പിന്നീട് എപ്പഴൊക്കയോ സിനിമ തെരഞ്ഞെടുക്കുന്നതിലോ പിഴവ് മൂലമോ എന്തോ... വേണ്ടത്ര ശോഭിക്കാൻ ജയറാമിന് കഴിഞ്ഞില്ല. തൊണ്ണൂറുകളിലെ ജയറാമിനെ വീണ്ടും കാണാൻ ആ​ഗ്രഹിക്കുന്നുവെന്നാണ് താരത്തിന്റെ ആരാധകർ പറയാറുള്ളത്. ജയറാം എന്ന നടന്റെ ഗ്രാഫ് നോക്കിയാൽ തന്നെ മനസിലാവും അയാളെ ഏറ്റവും നല്ലത് പോലെ ഉപയോഗിച്ചത് പത്മരാജനും ഭരതനുമായിരുന്നുവെന്ന്. അവർക്ക് ശേഷം പ്രത്യേകിച്ച് പത്മരാജന്റെ കാലശേഷം അയാളിലെ സ്വാഭാവിക നടനെ ഉപയോഗിച്ചവർ കുറവായിരുന്നു.

  വര്‍ഷങ്ങളായി ജയറാം മലയാള ചിത്രങ്ങളില്‍ സജീവമായുണ്ട്. കൂടാതെ തമിഴിലും തെലുങ്കിലും നിറസാന്നധ്യമാണ്. ഫിറ്റ്നസിൽ കാര്യമായി ശ്രദ്ധ ചെലുത്തുന്നുണ്ട് ഇപ്പോൾ താരം. ലോക്ക് ഡൗൺ കാലങ്ങളിലെ വർക്കൗട്ടിലെ താരം ശരീരഭാ​രം കുറച്ച് കൂടുതൽ ചെറുപ്പമായത് ആരാധകരെയും സിനിമാ മേഖലയെയും അത്ഭുതപ്പെടുത്തിയിരുന്നു. അടുത്തിടെ ഇറങ്ങിയതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ജയറാം ചിത്രങ്ങൾ പുത്തൻ പുതു കാലൈയും അല വൈകുണ്ഠപുരമലുവുമായിരുന്നു.

  Also read: പിറന്നാൾ 'ഉണ്ണി'ക്ക് സർപ്രൈസ് ആഘോഷമൊരുക്കി 12ത് മാൻ ടീം, കുസൃതികാട്ടി ലാലേട്ടനും

  ജയറാം-ഉർവശി കോമ്പോയായിരുന്നു പുത്തൻ പുതു കാലൈയിൽ കാണാൻ സാധിച്ചത്. വിന്റേജ് ജയറാമിന്റെ ഉയിർത്തെഴുന്നേൽപ്പ് പുത്തൻ പുതു കാലൈയിലൂടെ ആസ്വാദകർക്ക് കാണാനായി. പിന്നീട് അല്ലു അർജുൻ ചിത്രമായ അല വൈകുണ്ഠപുരമലുവിൽ അല്ലു അർജുൻരെ അച്ഛൻ വേഷം അവതരിപ്പിച്ചും ജയറാം തെന്നിന്ത്യയിൽ തിളങ്ങി. ഇനി മണിരത്നത്തിന്റെ പൊന്നിയൻ സെൽവൻ അടക്കം ഒരുപിടി ചിത്രങ്ങളുടെ ഭാ​ഗമാകാനുള്ള തയ്യാറെടുപ്പിലാണ് ജയറാം.

  Actor Jayaram, Jayaram siima awards, siima awards, Ala Vaikunthapurramuloo news, Ala Vaikunthapurramuloo movie, നടൻ ജയറാം, ജയറാം സിനിമകൾ, ജയറാം സൈമ അവാർഡ്സ്, ജയറാം തെലുങ്ക്

  സൈമ അവാർഡ്സിലും പങ്കെടുക്കാനെത്തിയിരുന്നു ജയറാം. മകൻ കാളിദാസിന് ലഭിച്ച പുരസ്കാരം സ്വീകരിക്കാനായിരുന്നു അദ്ദേഹം എത്തിയത്. സൈമ അവാർഡ്സിൽ മികച്ച സഹ നടനുള്ള പുരസ്കാരമാണ കാളിദാസിന് വേണ്ടി ജയറാം ഏറ്റുവാങ്ങിയത്. പാവൈകഥകളിലെ അഭിനയത്തിനാണ് കാളിദാസിനെ പുരസ്കാരം തേടിയെത്തിയത്. 'അച്ഛനെന്ന നിലയിൽ ഇതെനിക്ക് അഭിമാനനിമിഷം' എന്നാണ് അവാർഡ് സ്വീകരിച്ച ശേഷം ജയറാം കുറിച്ചത്.

  Also read: 'അപരൻ വിജയിക്കാൻ ജയറാമിന്റെ പേരിൽ പുഷ്പാഞ്ജലി കഴിപ്പിച്ചു'-സലിംകുമാർ

  കഴിഞ്ഞ ദിവസം മികച്ച നടനുള്ള ബിഹൈൻഡ് വുഡ് ഗോൾഡ് ഐക്കൺസ് അവാർഡും കാളിദാസിനെ തേടിയെത്തിയിരുന്നു. ശ്രദ്ധേയമായ അഭിനയമാണ് പാവൈകഥകളിൽ കാളിദാസ് കാഴ്ച വച്ചത്. പാവൈകഥകൾ റിലീസ് ചെയ്തപ്പോൾ തന്നെ കാളിദാസിന്റെ കഥാപാത്രം ഏറെ ചർച്ചയാവുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. സൈമയിൽ പങ്കെടുക്കാനെത്തിയ ജയറാമിനൊപ്പം ചിരിച്ചും തമാശകൾ പറഞ്ഞും ഇരിക്കുന്ന അല്ലു അർജുനും പൂജ ഹെ​ഗ്ഡയും അടങ്ങുന്ന സംഘത്തിന്റെ വീഡിയോയും വൈറലാണ്. 'എല്ലാ ഇൻഡസ്ട്രിക്കാർക്കും ഒരു പോലെ പ്രിയപ്പെട്ടവൻ' എന്നായിരുന്നു വീഡിയോയ്ക്ക് താഴെ ആരാധകർ കമന്റായി കുറിച്ചിരുന്നത്.

  നടി പൂജ ഹെ​ഗ്ഡെയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലും ജയറാമായിരുന്നു നിറഞ്ഞുനിന്നത്. അലവൈകുണ്ഠപുരമലു സിനിമയ്ക്കും സൈമയിൽ പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. ഇനി വാരാനിരിക്കുന്ന ജയറാമിന്റെ മലയാള ചിത്രം സത്യൻ അന്തിക്കാടിനൊപ്പമാണ്. ചിത്രത്തിന് പേരിട്ടിട്ടില്ല. മൾട്ടി ലാ​ഗ്വേജ് ചിത്രം രാധേ ശ്യാമിലും സുപ്രധാന വേഷത്തിൽ ജയറാം എത്തുന്നുണ്ട്. പ്രഭാസ് നായകനാകുന്ന സിനിമയിൽ പൂജ ഹെ​ഗ്ഡെയാണ് നായിക. പ്രണയമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് റിപ്പോർട്ട്. കൂടാതെ വരാനിരിക്കുന്ന രാം ചരൺ ചിത്രത്തിലും ജയറാം ഭാ​ഗമാകും.

  പൊന്നിയിന്‍ സെല്‍വനിലെ കഥാപാത്രങ്ങളെ അറിയണ്ടേ? ഇത് ശരിക്കും ഞെട്ടിച്ചു | FilmiBeat Malayalam

  Also read: 'ഇരുമ്പ് ദണ്ഡ് കൊണ്ട് അടിക്കാൻ ശ്രമിച്ചു, അലറിയപ്പോൾ ഓടിമറഞ്ഞു, ആദ്യമായാണ് ഇങ്ങനൊരു അനുഭവ'മെന്ന് പായൽ ഘോഷ്

  Read more about: jayaram jayaram movies allu arjun
  English summary
  Actor Jayaram shines in S​iima awards with Ala Vaikunthapurramuloo team
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X