For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങളുടെ വിവാഹത്തിനും വിരുന്നിലും ആ സാന്നിധ്യമുണ്ടായിരുന്നു! വേദനയോടെ ജോണിന്‍റെ കുറിപ്പ്!

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ജോണ്‍ ജേക്കബ്. അഭിനയവും നൃത്തവുമൊക്കെയായി സജീവമാണ് അദ്ദേഹം . അനുരാഗമെന്ന പരമ്പരയുമായാണ് ഈ താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ജോണിന്റെ ഭാര്യയും അഭിനേത്രിയുമായ ധന്യ മേരി വര്‍ഗീസും ഇപ്പോള്‍ അഭിനയത്തില്‍ സജീവമാണ്. സീതകല്യാണമെന്ന പരമ്പരയില്‍ ടൈറ്റില്‍ കഥാപാത്രമായ സീതയെ അവതരിപ്പിക്കുന്നത് ധന്യയാണ്.

  ഞങ്ങള്‍ക്കിടയില്‍ അതില്ലായിരുന്നു! മുന്‍ഭാര്യയെക്കുറിച്ച് രജിത് കുമാര്‍! ആ വിളി മാറ്റാനാണ് വിവാഹം

  സെക്യൂരിറ്റി ആര്‍ടിസ്റ്റായിരുന്ന മാറനെല്ലൂര്‍ ദാസ് കഴിഞ്ഞ ദിവസം വിട വാങ്ങിയിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും യുവതാരങ്ങളുമുള്‍പ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി നേര്‍ന്നെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ അനുശോചനക്കുറിപ്പുകളെല്ലാം വൈറലായി മാറിയിരുന്നു. പ്രിയപ്പെട്ട ദാസേട്ടന്‍ ഇനിയില്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു പലരും കുറിച്ചത്. അദ്ദേഹത്തെ ആദ്യമായി കണ്ടതും പിന്നീടുള്ള ബന്ധത്തെക്കുറിച്ചുമൊക്കെ തുറന്നെഴുതിയിരിക്കുകയാണ് ജോണ്‍ ജേക്കബ്.

  മേഘ്‌ന ആരോടും മിണ്ടുന്നില്ല! നീയില്ലാതെ വയ്യ! ചിരുവിനോട് ധ്രുവന്‍! നീറുന്ന ഓര്‍മ്മ പങ്കുവെച്ച് താരം!

  ഇതിനകം തന്നെ ജോണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്‍റുകളുമായെത്തിയത്. സിനിമാ സെറ്റിൽ പരിചയപെടുന്ന പലരും ആ വര്‍ക്കിനു ശേഷം മനസ്സിൽ അധികം നിൽക്കാറില്ല. എന്നാൽ ദാസ്, ഇദ്ദേഹത്തിനെ ആദ്യമായി കാണുന്നത് ദ്രോണയുടെ സെറ്റിലാണ്. പിന്നെ പലപ്പോഴും പല അവാര്‍ഡ് നൈറ്റ്സിലും.

  John Jacab

  മറ്റു പലരിൽ നിന്നും വേറിട്ട ഒരു വ്യക്തിത്വം ഉള്ളതു കൊണ്ടാവാം ഞങ്ങളുടെ മാര്യേജ് ഫങ്ഷനും റിസപ്ഷനും പോലും അദ്ദേഹത്തിന്റെ സേവനം ആവശ്യപ്പെട്ടതും ദാസേട്ടൻ വന്നതും. പെട്ടെന്ന് നിങ്ങൾ ഈ ലോകത്തോട് വിട പറഞ്ഞെന്നറിഞ്ഞപ്പോൾ മനസിലേക്ക് ഓടി വന്ന കുറച്ചു കാര്യങ്ങൾ ഞാനിവിടെ കുറിക്കുന്നു. ആദരാഞ്ജലികൾ, ഇതായിരുന്നു ജോണിന്‍റെ കുറിപ്പ്.

  സംയുക്ത വര്‍മ്മ അങ്ങനെ ചെയ്യുന്നത് ബിജു മേനോന് ഇഷ്ടമല്ല! സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തതിന് കാരണം?

  ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു ജോണും ധന്യയും നടത്തിയത്. സീരിയലുകളിലൂടെയുള്ള തിരിച്ചുവരവിന് ആരാധകര്‍ ഗംഭീര സ്വീകരണമാണ് നല്‍കിയത്. റേറ്റിംഗിലും ഏറെ മുന്നിലാണ് ഇവരുടെ സീരിയലുകള്‍.

  സായ് പല്ലവിക്ക് ലഭിച്ച പ്രണയാഭ്യര്‍ത്ഥന! വിവാഹം അത്ര എളുപ്പമല്ലെന്ന് താരം! കാരണങ്ങള്‍ ഇതാണ്

  English summary
  Actor John Jacab about Maranelloor Das
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X