For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിസ്മയ എഴുതിയ കത്ത് ഒടുവില്‍ കാളിദാസിന്റെ അടുത്തെത്തി, പക്ഷെ...; വേദനയോടെ താരത്തിന്റെ വാക്കുകള്‍!

  |

  വിസ്മയയുടെ മരണത്തിന്റെ ആഘാതത്തില്‍ നിന്നും കേരളം ഇതുവരെ മുക്തമായിട്ടില്ല. സംഭവത്തിന് പിന്നാലെ സ്ത്രീധനത്തിനെതിരെ ശക്തമായ ജനവികാരമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളുമെല്ലാം സ്ത്രീധനത്തിനെതിരെ പരസ്യമായി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. നേരത്തെ സ്ത്രീധനം വാങ്ങുകയും കൊടുക്കുകയും ചെയ്തവര്‍ തങ്ങളുടെ കുറ്റബോധവും പശ്ചാത്തപവുമൊക്കെ പങ്കുവെക്കുന്നുണ്ട്.

  സിമ്പിള്‍ ലുക്കില്‍ ഭാനു ശ്രീ; മനം കവരും ചിത്രങ്ങള്‍

  ഇതിനിടെ ഇപ്പോഴിതാ വിസ്മയ തനിക്കെഴുതിയ കത്തിനെ കുറിച്ചുള്ള നടന്‍ കാളിദാസ് ജയറാമിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാുകയാണ്. വളരെ വേദനയോടെയാണ് കാളിദാസ് വിസ്മയയുടെ കത്തിനെ കുറിച്ച് പറയുന്നത്. പ്രിയപ്പെട്ട വിസ്മയ, നിങ്ങള്‍ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് നിങ്ങളെ നഷ്ടമായതിന് ശേഷമാണ്. മാപ്പ്, ആരും കേള്‍ക്കാതെ പോയ ആ ശബ്ദത്തിന്, എരിഞ്ഞമര്‍ന്ന സ്വപ്‌നങ്ങള്‍ക്ക് എന്നാണ് കാളിദാസ് പറയുന്നത്.

  വിസ്മയയുടെ വിയോഗത്തെ കുറിച്ചും അതിലേക്ക് നയിച്ച സംഭവങ്ങളുമെല്ലാം അറഞ്ഞതില്‍ താന്‍ അതീവ ദുഖിതനാണ്. സാക്ഷരതയും ലോകത്തിന്റെ എല്ലാ കോണില്‍ നിന്നുമുള്ള കാര്യങ്ങളെക്കുറിച്ച് അറിവുള്ളവരായിട്ടും നമ്മുടെ ആളുകള്‍ സ്ത്രീധനം എത്ര വലിയ കുറ്റകൃത്യമാണെന്നും അതിക്രമങ്ങള്‍ തെറ്റാണെന്നും തിരിച്ചറിയാത്തത് അംഗീകരിക്കാനാകില്ല. എല്ലാ മുറിപ്പാടുകളും കാണണമെന്നില്ലെന്നും എല്ലാ മുറിവുകളും രക്തമൊലിക്കുന്നതാകണമെന്നില്ലെന്നും കാളിദാസ് പറയുന്നു.

  സമാനമായ സംഭവങ്ങളില്‍ ഇനിയും എത്ര പേരുകള്‍ കൂടി എഴുതി ചേര്‍ത്താലാണ് നമ്മള്‍ ഉണരുക എന്നോര്‍ക്കുമ്പോള്‍ ആശങ്കയുണ്ട്. എന്തുകൊണ്ടാണ് ടോക്‌സിക്കായൊരു ഇടത്തില്‍ നിന്നും ഇറങ്ങി പോകുന്നത് സ്വീകരിക്കപ്പെടാത്തത്, എന്തുകൊണ്ടാണ് ഇരകള്‍ക്കെതിരെ നില്‍ക്കുകയും അവരെ ചേര്‍ത്തു പിടിക്കാതിരിക്കുകയും ചെയ്യുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. പുരോഗമന സമൂഹമെന്ന നിലയില്‍ സ്ത്രീധനം ചോദിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും അതിനോട് നിശബ്ദത പാലിക്കുന്നതുമെല്ലാം അധാര്‍മ്മികവും കൊടിയ പാപവുമാണെന്ന് അംഗീകരിക്കാന്‍ എന്തുകൊണ്ടാണ് നമുക്കിത്ര ബുദ്ധിമുട്ടെന്നും അദ്ദേഹം ചോദിക്കുന്നു.

  സ്ത്രീധനത്തിനെതിരെ ശക്തമായ നിയമനിര്‍മാണം ഉണ്ടാകണമെന്നും നമ്മളുടെ പെണ്‍കുട്ടികളെ തിരികെ കൊണ്ടു വരാമെന്നും അവരെ വെറുമൊരു സോഷ്യല്‍ മീഡിയ ഹാഷ്ടാഗായി മാറ്റാതിരിക്കാമെന്നും താരം തന്റെ കുറിപ്പില്‍ പറയുന്നു. വിസ്മയയുടെ സുഹൃത്ത് അരുണിമയാണ് വിസ്മയ കാളിദാസിനെഴുതിയ കത്ത് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കോളേജിലെ പ്രണയ ദിനത്തിലെ പ്രണയലേഖന മത്സരത്തില്‍ എഴുതിയ കത്തായിരുന്നു ഇത്. അന്ന് വിസ്മയയും ഈ കത്ത് പങ്കുവച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് കത്ത് കാളിദാസിന്റെ മുന്നിലെത്തുന്നത്.

  Recommended Video

  Diya sana about her bitter experience from marriage


  ''രണ്ട് വര്‍ഷം മുന്നേയുള്ള വാലന്റെെന്‍സ് ഡേയ്ക്ക് കോളേജില്‍ പ്രണയലേഖന മത്സരം നടക്കുവാ , അന്നവളും എഴുതി ഒരു പ്രണയലേഖനം ,ഒരു തമാശക്ക്,അവളുടെ പ്രിയപ്പെട്ട നടന്‍ കാളിദാസ് ജയറാമിന്, എന്നിട്ട് എന്നോട് പറഞ്ഞു അരുണിമ നീയിത് fbil പോസ്റ്റ് ഇട്. എന്നിട്ട് എല്ലാരോടും ഷെയർ ചെയ്യാന്‍ പറയ്,അങ്ങനെ എല്ലാരും ഷെയർ ചെയുന്നു. പോസ്റ്റ് വെെറല്‍ ആവുന്നു, കാളി ഇത് കാണുന്നു. എന്നെ കോള്‍ ചെയുന്നു, ഞങ്ങള്‍ സെല്‍ഫി എടുക്കുന്നു. അവളുടെ ഓരോ വട്ട് ആഗ്രഹങ്ങള്‍, അന്ന് ഞാനാ പ്രണയലേഖനം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ആരും ഷെയർ ചെയ്തില്ല. കുറെ നേരം ആയിട്ടും ആരും ഷെയർ ചെയ്യുന്നില്ലന്ന് മനസിലായപ്പോ പോസ്റ്റ് മൂഞ്ചിയല്ലെന്ന് പറഞ്ഞു അവള്‍ കുറെ ചിരിച്ചു. ഇന്നിപ്പോ നവമാധ്യമങ്ങള്‍ മുഴുവന്‍ അവളെ പറ്റി എഴുതുവാ. അവളുടെ നുണക്കുഴി ചിരി പോസ്റ്റ് ചെയ്യുവാ. അവള്‍ ആഗ്രഹിച്ച പോലെ വെെറല്‍ ആയി. കഴിഞ്ഞ 6 വര്‍ഷം ആയ് കൂടെ പഠിക്കുന്നവളാ അവളെ ഞങ്ങള്‍ക്ക് അറിയാം. അവള്‍ ആത്മഹത്യ ചെയ്യില്ല ഇനിയിപ്പോ ചെയ്തിട്ടുണ്ടേല്‍ തന്നെ അത്രമാത്രം നരകയാതന അനുഭവിച്ചിട്ടുണ്ടാവും. ഇതിനു പിന്നില്‍ ഉള്ളവരെല്ലാം നിയമത്തിനു മുന്നില്‍ വരണം ശിക്ഷിക്കപെടണം'' എന്നായിരുന്നു കത്ത് പങ്കുവച്ചു കൊണ്ട് അരുണിമ കുറിച്ചത്.

  ചിത്രങ്ങള്‍ക്ക് കടപ്പാട്: ഫെയ്‌സ്ബുക്ക്


  ഞങ്ങള്‍ക്ക് പറയാനുള്ളത്

  സ്ത്രീധനമൊരു സാമൂഹിക വിപത്താണ്. അത് വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകൃത്യമാണ്. സ്ത്രീധന സമ്പ്രദായത്തിനെതിരെ സമൂഹം ഒരുമിച്ച് നില്‍ക്കണം. സ്ത്രീകളുടെ ആത്മാഭിമാനത്തിന് വിലയിടുന്ന ഈ രീതി ഒരു പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ല.

  Read more about: kalidas jayaram
  English summary
  Actor Kalidas Jayaram Gets Emotional About A Letter To Him Written By Vismaya, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X