For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തെറ്റിദ്ധാരണ ഉണ്ടാക്കിയതില്‍ ക്ഷമ ചോദിക്കുന്നു; മുന്‍പ് പറഞ്ഞ ആഡംബര റസ്റ്റോറന്റ് തന്റേതല്ലെന്ന് കണ്ണന്‍ സാഗര്

  |

  തിയേറ്ററുകള്‍ പൂട്ടിയതോടെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയായിരുന്നു. അങ്ങനെയിരിക്കവേ നടനും കോമേഡിയനുമായ കണ്ണന്‍ സാഗര്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വ്യാപകമായി വൈറലാക്കപ്പെട്ടിരുന്നു. സമ്പാദ്യത്തിലെ എഴുപത് ശതമാനത്തോളം സ്വത്ത് വിനിയോഗിച്ച് കൊണ്ട് തുടങ്ങിയ റസ്‌റ്റോറന്റ് കൊവഡ് കാലത്ത് അടച്ചിടേണ്ടി വന്നു.

  അവിശ്വസീയമായ മാറ്റമാണ്, വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

  20 ലധികം ജോലിക്കാരുള്ള സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കുന്നത് അതിനെക്കാളും വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുമെന്നും താരം പോസ്റ്റില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ പറഞ്ഞതൊന്നും തന്റെ കാര്യമല്ലെന്നും അതുപോലൊരു ബിസിനസ് തുടങ്ങാനുള്ള സാമ്പത്തിക വരുമാനം തനിക്കില്ലെന്നും പറയുകയാണ് കണ്ണനിപ്പോള്‍. സുഹൃത്തിന്റെ വിഷമം കണ്ട് എഴുതിയതാണെന്നും തെറ്റിദ്ധാരണ വന്നതില്‍ ക്ഷമ ചോദിച്ചും പുതിയ കുറിപ്പുമായി താരം വന്നിരിക്കുകയാണ്.

   കണ്ണന്‍ സാഗറിന്റെ കുറിപ്പ് വായിക്കാം

  കണ്ണന്‍ സാഗറിന്റെ കുറിപ്പ് വായിക്കാം

  ഒരു ക്ഷമാപണത്തോടെ, തെറ്റിദ്ധാരണയില്‍ പാര്‍ശവല്‍ക്കരിച്ച എന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ്, കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ ന്യൂസില്‍ ശ്രദ്ധയില്‍പെടുകയും, എന്നെ അടുത്തറിയാവുന്ന, ഒരുപാടു സ്‌നേഹിക്കുന്ന പലരും, ഈ സംഭവത്തെ കുറിച്ച് ആരായുകയും, നിജസ്ഥിതി എന്താണെന്നു ചോദിക്കുകയും ചെയ്തതിന്റെ അടിസ്ഥാനമാണ് ഈ പോസ്റ്റ്. എറണാകുളം നഗരത്തില്‍ ഒരു റെസ്റ്റോറന്റ് തുടങ്ങി അത് നിര്‍ത്തേണ്ടിവന്ന സാഹചര്യം ഞാന്‍ ഒരു പോസ്റ്റില്‍ പ്രതിബാധിച്ചിരുന്നു, ഇതു എന്റെ അനുഭവമല്ല.

  ഞാന്‍ തുടങ്ങുന്ന സംരംഭം ഏതു തന്നെ ആയാലും സുഹൃത്തുക്കള്‍, എന്നെ സ്‌നേഹിക്കുന്നവര്‍ അറിയാതെ തുടങ്ങില്ല, ആര്‍ഭാടമായി അറിയിക്കുകയും, സഹായ സഹകരണം ആവശ്യപെടുകയും ചെയ്തിരിക്കും. ക്ഷമിക്കുക, പോസ്റ്റു വായിച്ചു തെറ്റിദ്ധരിച്ചതില്‍, സുഹൃത്തുക്കളുടെയോ, മറ്റു ആരുടെയോ അനുഭവം കാണാന്‍ ഇടവന്നാല്‍ അവരെ സ്വാന്തനപ്പെടുത്താനും, പ്രതീക്ഷ നല്‍കാനും, കൂടെ നിന്ന് ആവുന്നത് സഹായിക്കാനും, സഹതപിക്കാനും ഒരു മനസില്ലേല്‍ പിന്നെ ഞാനെന്തു കലാകാരന്‍. ഈ അനുഭവം വന്നയാളെ ഞാന്‍ ബന്ധപ്പെട്ടു, അദ്ദേഹം പറഞ്ഞത്, എന്തിനാ താങ്കള്‍ അതെഴുതിയത് എന്നാണ്.

  കാരണം ഒരു സംരഭം തുടങ്ങിയാല്‍ പത്തു ശതമാനം മനുഷ്യരില്‍ മൂന്ന് ശതമാനം നിരുത്സാഹപ്പെടുത്തും. രണ്ടു ശതമാനം അഹങ്കാരം എന്നു രേഖപ്പെടുത്തും. ഒരു ശതമാനം നിഷ്പക്ഷമായി നിക്കും. (രക്ഷപ്പെട്ടാലെന്നാ, ഇല്ലേ ലെന്നാ എന്ന മട്ടു) നാലു ശതമാനം മാത്രമാണ് ചങ്കായി പ്രോത്സാഹിപ്പിക്കുന്നത്. പക്ഷെ ഒരു നഷ്ട്ടം വന്നാല്‍, രണ്ടര ശതമാനം ചങ്കുകള്‍ പുറമോട്ടു വലിയും, ഈ ജീവിതത്തില്‍ പിന്നെ ഒന്നര ശതമാനം ആളുകള്‍ ഉണ്ടാവും. സാമ്പത്തിക ബുദ്ധിമുട്ടു കലുഷമായാല്‍, ഈ ഒന്നരയില്‍, പിന്നെ കുടുംബം മാത്രം കൂടെയുണ്ടാവും.

  ചെറിയ സംരംഭങ്ങള്‍ തുടങ്ങി പൊട്ടിപ്പോയ പട്ടം പോലെ നമ്മള്‍ സമൂഹത്തില്‍ ഒരു പരിഹാസ കഥാപാത്രമായി, ഒരു ബാലനെ പോലെ ജീവിക്കേണ്ടി വരും. ചത്ത കൊച്ചിന്റെ ജാതകം നോക്കുന്നതിലും നല്ലത്, ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യം കാക്കുന്നതല്ലേ. അറിഞ്ഞു കൊണ്ടു ഞാന്‍ ആളായി പോസ്റ്റി എന്നു തോന്നിയവരോട്, ഇതുപോലെ അനുഭവങ്ങള്‍ വന്നവരെ ആവുന്ന രീതിയില്‍ ഒന്ന് അനുനയിപ്പിക്കാന്നും, വിജയ പാതകള്‍ ഒന്ന് ചൂണ്ടികാട്ടാനും, പറ്റുമെങ്കില്‍ സഹായിക്കാനും ശ്രമിക്കുക, ഇതു മാത്രമാണ് ഉദ്ദേശിച്ചത്. ഈ സംരംഭകരുടെ മാത്രമല്ല ചിലപ്പോള്‍ ഒരുകൂട്ടം കുടുംബങ്ങളുടെ അത്താണിയും ഈ സംരംഭകന്‍ ആകാം. ഇവരുടെ മുന്നോട്ടുള്ള യാത്രയില്‍ ഒരു കൈത്താങ്ങായി നമ്മളെ പോലെയുള്ളവര്‍ക്ക് ആയിക്കൂടെ, ഒന്ന് സഹകരിച്ചു കൂടെ... തെറ്റിധാരണക്ക് ക്ഷമാപണം. ഗോ കൊറോണാ... ടേക് കെയര്‍...

  Mohanlal's gym video goes viral | FilmiBeat Malayalam

  എനിക്ക് അടുത്തറിയാവുന്ന, നാളുകളായി സുഹൃത്ത് ബന്ധമുള്ള സഹോദര തുല്യനായ ഒരാള്‍ക്ക് സംഭവിച്ച കാര്യമാണ് എഴുത്തിലൂടെ പറഞ്ഞത്. എനിക്കറിയാവുന്ന ഒരുപാടു സുഹൃത്തുക്കള്‍ ചെറിയ സംരംഭങ്ങള്‍ തുടങ്ങി നഷ്ടത്തില്‍ വന്നത്, അവര്‍ വിഷമിച്ചത്, കരകയറാന്‍ പാടുപെടുന്നത്, കടം കയറിയത്, കണ്ടും, കേട്ടുമിരുന്നപ്പോള്‍ വിഷമത്തില്‍ ഒന്ന് പങ്കുചേര്‍ന്നു ഒന്നെഴുതിപോയി. ഒരു സാധാരണകാരനായ എനിക്ക് കലയില്‍ നിന്നും അത്ര സാമ്പാദ്യങ്ങളോ, ഇങ്ങനെ ഒരു ഒരു ബിസിനസ് തുടങ്ങാനുള്ള ആസ്തിയോ, അത്രക്ക് പണമോ, അഹങ്കാരമോ, തന്റേടമോ, എന്നു ചിന്തിച്ച പലരും, അനുകൂലിച്ചും, പ്രതികൂലിച്ചും ചില കമന്റുകള്‍ രേഖപ്പെടുത്തി അവരുടെ നയം വ്യക്തമാക്കി. സന്തോഷം....

  Read more about: kannan actor
  English summary
  Actor Kannan Sagar Clarifies About His Latest Social Media Post About A Restaurant
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X