For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിയ കൃഷ്ണകുമാര്‍ പ്രണയത്തിലോ? താരപുത്രിക്ക് കാമുകന്‍റെ ഉപദേശം! കുഴിയില്‍ വീഴാതെ ഇരിക്കട്ടെ!

  |

  പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരകുടുംബങ്ങളിലൊന്നാണ് കൃഷ്ണകുമാറിന്റേത്. അച്ഛന് പിന്നാലെയായാണ് മക്കളും സിനിമയില്‍ അരങ്ങേറിയത്. മൂത്ത മകളായ അഹാന കൃഷ്ണയായിരുന്നു ആദ്യമെത്തിയത്. ഇതിന് ശേഷമായാണ് മറ്റുള്ളവരും എത്തിയത്. ലൂക്കയില്‍ അഹാന കൃഷ്ണയുടെ കഥാപാത്രത്തിന്റെ കുട്ടിക്കാല വേഷം അവതരിപ്പിച്ചത് ഹന്‍സികയായിരുന്നു. മമ്മൂട്ടി ചിത്രമായ വണ്ണിലൂടെയാണ് ഇഷാനി കൃഷ്ണ അരങ്ങേറുന്നത്. മമ്മൂട്ടിക്കൊപ്പം തുടക്കം കുറിക്കാനാവുന്നതില്‍ സന്തുഷ്ടവതിയാണ് താനെന്ന് ഇഷാനി പറഞ്ഞിരുന്നു. ഈ ചിത്രത്തില്‍ കൃഷ്ണകുമാറും അഭിനയിക്കുന്നുണ്ട്.

  ലോക് ഡൗണ്‍ വിശേഷങ്ങള്‍ പങ്കുവെച്ച് താരപുത്രികളും കൃഷ്ണകുമാറും എത്തിയിരുന്നു. മക്കളെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിന്റെ വീഡിയോയുമായാണ് കൃഷ്ണകുമാര്‍ എത്തിയത്. ഫാഷനിലെ പരീക്ഷണങ്ങളും വീട്ടിലെ ആഘോഷങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞ് മക്കളും എത്താറുണ്ട്. ദിയ കൃഷ്ണകുമാറിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് എത്തിയിരിക്കുകയാണ് കാമുകനായ ജെവിന്‍. തങ്ങള്‍ പ്രണയത്തിലാണെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള ചിത്രങ്ങളുമായി ഇരുവരും നേരത്തെ എത്തിയിരുന്നു.

  പ്രചരിക്കുന്ന കാര്യങ്ങളില്‍ വാസ്തവമുണ്ടോയെന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. തങ്ങളളുടെ പ്രണയം തകര്‍ന്നുവെന്ന് വ്യക്തമാക്കിയാണ് ജവിന്‍ എത്തിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ജെവിന്‍ പ്രണയത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് മുന്‍പ് താരപുത്രി പറഞ്ഞിരുന്നില്ല. മക്കള്‍ക്ക് എല്ലാ കാര്യങ്ങളിലും സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്ന് മാതാപിതാക്കളും പറഞ്ഞിരുന്നു.

  Diya Krishna
  Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam

  വ്യക്തി ജീവിതത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ പറയുന്നത് മോശമാണെന്നറിയാം. എന്നാല്‍ ഇത് ചെയ്‌തേ പറ്റൂയെന്ന അവസ്ഥയിലാണ് ഇപ്പോള്‍. താന്‍ ചതിച്ചു എന്ന തരത്തിലാണ് ദിയ എല്ലാവരോടും പറയുന്നത്. അത് തെറ്റായ കാര്യമാണ്. വിവാഹം ചെയ്യണമെന്ന് കരുതിയാണ് ദിയയെ സ്‌നേഹിച്ചത്. അവള്‍ക്ക് മുന്‍പുണ്ടായിരുന്ന പുരുഷ സുഹൃത്തിലേക്ക് എത്താനുള്ള മാര്‍ഗമായിരുന്നു താനെന്ന് അറിയില്ലായിരുന്നു. അയാളെ അസൂയപ്പെടുത്തുന്നതിന് വേണ്ടിയാണ് ഒരുമിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതെന്നും ജെവിന്‍ പറയുന്നു.

  ഭര്‍ത്താവ് അമൂല്യനിധിയാണെന്ന് ദിവ്യ ഉണ്ണി! മകളുടെ പേരിന് പിന്നിലെ കാരണം ആ പ്രേമമാണെന്ന് താരം!

  വിദേശത്ത് ജോലി ചെയ്യുന്ന ജെവിന്‍ ഒടുവിലായി നാട്ടിലേക്ക് വന്നപ്പോള്‍ ദിയയെ കണ്ടിരുന്നുവെന്നും സര്‍പ്രൈസ് സമ്മാനം നല്‍കിയിരുന്നുവെന്നും പറയുന്നു. സഹോദരന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു ആ സമയത്ത്. എന്നിട്ടും അവളെ കാണാന്‍ പോയെന്ന് ജെവിന്‍ പറയുന്നു. ഇനി ദിയ കുഴികളില്‍ വീഴാതെ ഇരിക്കട്ടെ. പരസ്പര സമ്മതപ്രകാരമായാണ് ഞങ്ങള്‍ ഇരുവരും പിരിഞ്ഞത്. അവളുടെ പോസ്റ്റിന് കീഴില്‍ പോയി ആരും അപമാനിക്കരുതെന്നും ജെവിന്‍ കുറിച്ചിട്ടുണ്ട്.

  സുപ്രിയ മേനോന്‍ പൃഥ്വിരാജിനെ തിരുത്തി! ഒന്നല്ല രണ്ട് വിശേഷങ്ങളുണ്ട്! കമന്‍റ് വൈറലാവുന്നു!

  English summary
  Actor Krishnakumar's daughter Diya Krishna relationship in trouble?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X