For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകളുടെ ചിത്രം പങ്കുവെച്ച് മധുവാര്യർ, മീനാക്ഷിക്ക് ആവണി പ്രിയപ്പെട്ടവളെന്ന് ആരാധകർ, ഒപ്പം തെളിവും!

  |

  മഞ്ജു വാര്യർ മലയാളിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണോ അത്രത്തോളം താരത്തിന്റെ കുടുംബത്തെയും മലയാളിക്ക് ഇഷ്ടമാണ്. മഞ്ജു വാര്യർ മാത്രമല്ല അവരുടെ സഹോദരൻ മധു വാര്യരും ഒരു കാലത്ത് സിനിമയിൽ സജീവമായിരുന്നു. 2004ൽ അഭിനയത്തിലൂടെയാണ് മധു വാര്യർ സിനിമയിലേക്ക് എത്തിയത്. വാണ്ടട് ആയിരുന്നു ആദ്യ സിനിമ. ശേഷം 2005ൽ ക്യാമ്പസ്, നേരറിയാൻ സിബിഐ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ഇരുവട്ടം മണവാട്ടി, പൊന്മുടി പുഴയോരത്ത്, പ്രണയകാലം, ഡിറ്റക്ടീവ്, സ്പീഡ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. എന്നാൽ മഞ്ജുവിനെ പോലെ അഭിനയത്തിൽ ശോഭിക്കാൻ മധുവിന് സാധിച്ചില്ല. മായാമോഹിനി എന്ന ദിലീപ് ചിത്രത്തിലാണ് മധു വാര്യർ അവസാനമായി അഭിനയിച്ചത്.

  Also Read: 'സ്വന്തം ചെലവിന് കടം ചോദിച്ച നിർമാതാവ്, അവസ്ഥ ദാരുണമാണ്'-ഐശ്വര്യ ലക്ഷ്മി

  അഭിനയത്തിൽ മാത്രമല്ല നിർമാണത്തിലും സിനിമാ ജീവിതത്തിന്റെ തുടക്കം മുതൽ മധു സജീവമായിരുന്നു. 2009ൽ ദീലിപ് ചിത്രം സ്വ.ലേയും 2012ൽ മായാമോഹിനിയും മധു നിർമിച്ചിരുന്നു. ഈ രണ്ട് ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു മധു വാര്യർ. അഭിനയം, നിർമാണം എന്നിവയ്ക്ക് പുറമെ സംവിധാനത്തിലേയ്ക്കും മധു വാര്യർ കടന്നിരിക്കുകയാണ്.

  മധുവിന്റെ ആദ്യ സംവിധാന സംരഭത്തിൽ സഹോദരി മഞ്ജു വാര്യർ തന്നെയാണ് നായിക. ലളിതം സുന്ദരം എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ ബിജു മേനോനാണ് നായകൻ. വര്‍ഷങ്ങളായി മനസിൽ കൊണ്ട് നടന്നിരുന്ന സ്വപ്‌നമാണ് ലളിതം സുന്ദരത്തിലൂടെ മധു സാക്ഷാത്ക്കരിക്കുന്നത്. സിനിമയിലെത്തിയ സമയത്ത് തന്നെ ക്യാമറയ്ക്ക് പിന്നിലെ കാര്യങ്ങള്‍ തന്നെ ആകര്‍ഷിച്ചിരുന്നുവെന്നും സ്വന്തമായൊരു സിനിമയെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചേട്ടനായിരുന്നു ആദ്യം നൃത്തം പഠിക്കാന്‍ പോയതെന്നും പിന്നീടാണ് താന്‍ പോയിത്തുടങ്ങിയതെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. താനാണ് ലളിതം സുന്ദരത്തിലെ നായികയെന്ന് അവസാനനിമിഷമാണ് മനസിലാക്കിയതെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് ശേഷമായി ബിജു മേനോനും മഞ്ജു വാര്യരും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ലളിതം സുന്ദരം. സിനിമയുടേതായി പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

  മധുവിന് ആവണി എന്നൊരു മകളാണ് ഉള്ളത്. കഴിഞ്ഞ ദിവസം മകൾക്കൊപ്പമുള്ള ഒരു ഫോട്ടോ മധു സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. കുടുംബചിത്രങ്ങളൊന്നും സോഷ്യൽമീഡിയയിൽ അധികം പരസ്യപ്പെടുത്താത്ത ആളാണ് മധു എന്നതിനാൽ തന്നെ മധുവിന്റെയും മകൾ ആവണിയുടേയും ചിത്രം വേ​ഗം ശ്രദ്ധിക്കപ്പെട്ടു. മകളെ മുന്നിലിരുത്തി സൈക്കിൾ ചവിട്ടുന്ന മധു വാര്യരാണ് ഫോട്ടോയിലുള്ളത്. പല വർഷങ്ങളിൽ പകർത്തിയ രണ്ട് ചിത്രങ്ങളാണത്. ഫോട്ടോയ്ക്ക് നിരവധി ആരാധകർ കമന്റുമായി എത്തി. 'ഇത്ര വലുതായോ ആവണിക്കുട്ടി, അച്ഛന്റെ രാജകുമാരി ഒരുപാട് വളർന്നിരിക്കുന്നു, മധുവിന്റെ മോളാണോ ഇത്ര വലുതായോ' എന്നിങ്ങനെയായിരുന്നു കമന്റുകൾ. ഒപ്പം ചില രസകരമായ സംഭവങ്ങളും ആരാധകർ ഫോട്ടോയെ കുറിച്ചും മധുവിന്റെ മകൾ ആവണിയെ കുറിച്ചും കണ്ടെത്തി പങ്കുവെക്കുകയും ചെയ്തു.

  ദിലീപ്-മഞ്ജു വാര്യർ ദമ്പതികളുടെ മകളായ മീനാക്ഷി ഇതുവരെ സിനിമയിലേക്ക് എത്തിയിട്ടില്ലെങ്കിലും താരപുത്രി എന്ന പേരിൽ എപ്പോഴും ശ്രദ്ധിക്കപ്പെടുന്നയാളാണ് മീനാക്ഷി. മീനാക്ഷിക്ക് സോഷ്യൽമീഡിയയിൽ ഒട്ടനവധി ആരാധകരുമുണ്ട്. ആവണിയുടെ ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ മീനാക്ഷിയുടെ ​ഗൂ​ഗിൾ വിവരങ്ങൾ തെരഞ്ഞെടുത്ത് അതിൻ കസിൻ എന്ന സ്ഥാനത്ത് ആവണി വാര്യർ എന്ന് എഴുതിയിരിക്കുന്നത് പങ്കുവെക്കുകയുമാണ് ആരാധകർ. ഇതിൽ രസകരമായ മറ്റൊരു വിവരം മീനാക്ഷി ഇപ്പോഴും ആവണിയുമായി സൗഹൃദത്തിലാണ് എന്നുള്ള സംശയവും ചിലർ പങ്കുവെച്ചുവെന്നുള്ളതാണ്. കുട്ടിക്കാലത്ത് മഞ്ജുവിന്റെ മുഖം എങ്ങനെ ഇരുന്നോ അതെ മുഖഭാവം ആവണിക്കും ഉണ്ട് എന്നും ചിലർ അഭിപ്രായപ്പെട്ടു. മീനാക്ഷിയുടെ മുഖസാദൃശ്യവുമായി സാമ്യപ്പെടുത്തികൊണ്ടാണ് മറ്റു ചിലർ എത്തിയത്.

  ഉണ്ടായിരുന്ന ജോലി മധു വാര്യർ ഉപേക്ഷിച്ചത് തന്നെ സിനിമ ചെയ്യാനായിരുന്നു. അത്രമാത്രം സിനിമയോട് ഇഷ്ടവും പാഷനുമാണ് മധുവിന്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ മധു സഹോദരി മ‍ഞ്ജുവിന് ഒപ്പമുള്ള ചിത്രങ്ങളും ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്. സിനിമയെ ഏറെ സ്നേഹിക്കുന്ന ചേട്ടൻ പലപ്പോഴും സിനിമയിൽ നിലനിൽക്കാൻ പാടുപെടുന്ന സാഹചര്യങ്ങൾ നേരിട്ട് കണ്ടിട്ടുള്ളയാളാണ് താനെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

  Kavya Madhavan and Dileep with daughter Mahalakshmi; video goes viral

  Also Read: 'പ്രണയമുണ്ടായിരുന്നു... ഞാൻ തന്നെ മുൻകൈയ്യെടുത്ത് പിന്മാറിയതാണ്'-രഞ്ജു രഞ്ജിമാർ

  English summary
  actor madhu warrier shares his daughter new photo, pic viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X