For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആ യാത്രയിൽ അദ്ദേഹത്തിൽ കണ്ടത് ഒരു കുഞ്ഞിന്റെ ഉത്സാഹം', കുറിപ്പുമായി ഋതംഭര സ്പിരിച്വല്‍ കമ്മ്യൂണ്‍

  |

  നാൽപ്പത് വർഷത്തിലധികമായി സിനിമാ ആസ്വാദകരുടെയെല്ലാം മനംകവർന്ന് അഭിനയകുലപതിയായി വാഴുന്ന നടനാണ് മോഹൻലാൽ. ലോകമെമ്പാടുമായി വ്യാപിച്ച് കിടക്കുന്ന മോഹൻലാൽ ആരധകർ ഇടയ്ക്കിടെ അദ്ദേഹത്തെ സന്ദർശിക്കുകയും മറ്റ് ചിലപ്പോൾ തന്നെ കാണാൻ ആ​ഗ്രഹം പ്രകടിപ്പിക്കുന്നവരെ അദ്ദേഹം സമയംക്രമീകരിച്ച് അങ്ങോട്ട് ചെന്ന് സന്ദർശിക്കാറുമൊക്കെയുണ്ട്.

  Actor Mohanlal, mohanlal Ritambhara Spiritual Commune, mohanlal news, mohanlal fans news, മോഹൻലാൽ വാ​ഗമൺ, നടൻ മോഹൻലാൽ, ബ്രോ ഡാഡി മോഹൻലാൽ, മോഹൻലാൽ ആരാധകർ‍

  ഒട്ടനവധി ചിത്രങ്ങളുടെ ഷൂട്ടിങും മറ്റുമായി തിരക്കിലാണ് താരം. സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്കുള്ള യാത്രയും ഒപ്പം തന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ ജോലികളുമെല്ലാമായി കഴിയുകയാണ് മോഹൻലാൽ. അടുത്തിടെ മോഹന്‍ലാൽ നടത്തിയ വന യാത്രയെക്കുറിച്ച്‌ വാ​ഗമണ്ണിലെ ഋതംഭര സ്പിരിച്വല്‍ കമ്മ്യൂണ്‍ വൈസ് ചെയര്‍മാന്‍ ആര്‍.രാമാനന്ദ് എഴുതിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

  Actor Mohanlal, mohanlal Ritambhara Spiritual Commune, mohanlal news, mohanlal fans news, മോഹൻലാൽ വാ​ഗമൺ, നടൻ മോഹൻലാൽ, ബ്രോ ഡാഡി മോഹൻലാൽ, മോഹൻലാൽ ആരാധകർ‍

  വാഗമണ്ണിലെ പശുപ്പാറയിലെത്തിയ താരം കാടും മേടും മലയും ഏല ചോലയും വനംചോലയും വെള്ളചാട്ടവുമെല്ലാം ഒരു കുഞ്ഞിന്റെ ഉത്സാഹത്തോടെ ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ന നടന്ന് കണ്ടുവെന്ന് രാമാനന്ദ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ബ്രേക്ക് ഫാസ്റ്റിന് എന്ത് കരുതണം എന്ന് ചോദിച്ചപ്പോള്‍ ഒന്നും കരുതണ്ടെന്നും 'കഞ്ഞി എങ്കില്‍ കഞ്ഞി' എനിക്ക് വേണ്ടി ഒരുക്കങ്ങള്‍ ഒന്നും വേണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞതായി രാമാനന്ദ് എഴുതി.

  Also read: താരനിബിഢമായി സൈമ അവാർഡ്സ്; മികച്ച നടൻ മോഹൻലാൽ, നടി മഞ്ജുവാര്യർ

  'മോഹന്‍ലാല്‍' തന്നെയോ എന്ന സംശയം പോലും പ്രദേശത്തെ മറ്റുള്ളവരിൽ ഉണ്ടായതിനെ കുറച്ചും രാമാനന്ദ് കുറിപ്പിൽ പറയുന്നുണ്ട്. മോഹന്‍ലാലിന്‍റെ സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങള്‍ക്കൊപ്പമാണ് സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം അനുഭവം പങ്കുവച്ചത്. 'ഏതാണ്ട് രണ്ട് മണിക്കൂർ ദൂരം ചുരം കയറി വാഗമൺ താണ്ടി പശുപാറയിൽ എത്തണം ലാലേട്ടന്, കുളമാവിൽ നിന്ന് ഋതംഭര വരെ എത്താൻ. എന്നോട് ചോദിച്ചു എത്ര ദൂരം ഉണ്ടാകും? ഞാൻ പറഞ്ഞു... ഒരുപാട് ദൂരമുണ്ട് ലാലേട്ടാ, ഷൂട്ടിങ് തിരക്കിനിടയിൽ അത്ര ദൂരം സഞ്ചരിക്കണോ? ഒരുപാട് ദൂരം എന്നുപറഞ്ഞാൽ എത്ര ദൂരം? രണ്ട് മണിക്കൂർ മൂന്ന് മണിക്കൂർ...? അതൊക്കെ ഇഷ്ടമുണ്ടെങ്കിൽ വരാമല്ലോ എന്നായിരുന്നു ലാലേട്ടന്റെ മറുപടി....

  Actor Mohanlal, mohanlal Ritambhara Spiritual Commune, mohanlal news, mohanlal fans news, മോഹൻലാൽ വാ​ഗമൺ, നടൻ മോഹൻലാൽ, ബ്രോ ഡാഡി മോഹൻലാൽ, മോഹൻലാൽ ആരാധകർ‍

  ഇന്നായിരുന്നു ആ ദിനം... ഇന്നലെ വിളിച്ച് പറഞ്ഞു രാവിലെ ആറരയ്ക്ക് ഞാൻ ഇറങ്ങും എട്ടര ആകുമ്പോൾ എത്തും. അപ്പൊ നമുക്ക് ഒരു നാലഞ്ച് മണിക്കൂർ അവിടെ ചിലവഴിക്കാൻ കിട്ടുമല്ലോ.. ശരി ലാലേട്ടാ.. പ്രാതലിന് എന്ത് കരുതണം? ഏയ് ഒന്നും കരുതണ്ട കഞ്ഞി എങ്കിൽ കഞ്ഞി, എനിക്ക് വേണ്ടി ഒന്നും ഒരുക്കണ്ട ! ലാലേട്ടൻ കൃത്യസമയത്ത് എത്തി , പ്രാതലുണ്ടു , നമ്മുടെ മുഴുവൻ സ്ഥലവും കാടും, മേടും, മലയും , ഏലം ചോലയും , വനചോലയും , വെള്ള ചാട്ടവും നടന്നുകണ്ടു എല്ലാ ദുർഘടമേറിയ സ്ഥലങ്ങളിലും ഒരു കുഞ്ഞിന്റെ ഉത്സാഹവും ആകാംഷയും ചുറുചുറുക്കും കൊണ്ട് നടന്നു തീർത്തു.

  Also read: പൃഥ്വിയുടെ ഭ്രമം വരുന്നു, റിലീസ് തിയ്യതി പുറത്തുവിട്ട് അണിയറപ്രവർത്തകർ

  ഋതംഭരയുടെ ഭാവി വിലയിരുത്തി, ചെയർമാൻ ശ്രീനാഥ്ജിയെ ടെലികോൾ ചെയ്തു സുഖാന്വേഷണങ്ങൾ നടത്തി, ഋതംഭര കുടുംബത്തെ ചേർത്തുപിടിച്ച് ചിത്രങ്ങൾ എടുത്തു. എല്ലാവരുമൊന്നിച്ച് ഊണ് കഴിച്ചു. ഇനി വരാനുള്ള സമയവും കുറിച്ച് തിരിച്ചുപോയി. ലാലേട്ടൻ വന്ന് പോയപ്പോൾ എല്ലാവരും സംശയത്തോടെ എന്നോട് ചോദിച്ചു.... ഇപ്പോൾ ഇവിടെ വന്ന് പോയത് 'മോഹൻലാൽ' തന്നെയല്ലേ ? എനിക്കിന്നും അതിനുത്തരമില്ല...' എന്നായിരുന്നു ലോകം ആരാധനയോടെ കാണുന്ന പ്രിയതാരം തങ്ങളെ സന്ദർശിക്കാനെത്തിയ ദിവസത്തെ കുറിച്ചുള്ള രാമാനന്ദിന്റെ സോഷ്യൽമീഡിയ കുറിപ്പ്.

  Actor Mohanlal, mohanlal Ritambhara Spiritual Commune, mohanlal news, mohanlal fans news, മോഹൻലാൽ വാ​ഗമൺ, നടൻ മോഹൻലാൽ, ബ്രോ ഡാഡി മോഹൻലാൽ, മോഹൻലാൽ ആരാധകർ‍

  കഠിനമായ വ്യായാമമുറകളും യോ​ഗയും നിത്യജീവിതത്തിന്റെ ഭാ​ഗമാക്കിയ നടനാണ് മോഹൻലാൽ. കൃത്യമായ ജീവിതനിഷ്ഠ പിന്തുടരുന്നതിനാൽ അദ്ദേഹം വളരെ എളുപ്പത്തിൽ കാടും മലയും പുഴയുമെല്ലാം കടന്ന് യാത്രകൾ നടത്തുന്നതിൽ അത്ഭുതപ്പെടാനില്ലെന്നാണ് ലാൽ ആരാധകർ കുറിച്ചത്. അടുത്തിടെയാണ് അദ്ദേഹം ബ്രോ ഡാഡി എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കി ഹൈദരാബാദിൽ നിന്നും തിരിച്ചെത്തിയത്.

  Mohanlal's boxing training goes viral

  Also read: ഗൗതം മേനോൻ ചിത്രത്തിലെ വില്ലൻ വേഷം, 'ആ വിളി വന്ന' കഥ പറഞ്ഞ് സിദ്ദിഖ്

  Read more about: mohanlal mohanlal films malayalam
  English summary
  Actor Mohanlal visits Ritambhara Spiritual Commune, a write up about the actor goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X