For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ബെഡ്ഷീറ്റ് അഴിഞ്ഞു പോയി, കനകയുടെ മുന്നിൽ ന​ഗ്നനായി നിന്നു, സെറ്റ് സ്തംഭിച്ചു'; വെളിപ്പെടുത്തി മുകേഷ്

  |

  1991 നവംബർ 15ന് ആണ് സിദ്ധിഖ്-ലാൽ കൂട്ടുകെട്ട് ഒരുക്കിയ ഗോഡ് ഫാദർ റിലീസാകുന്നത്. സാധാരണ ഒരു ചിരി പടം എന്ന പ്രതീക്ഷയിൽ തീയറ്ററുകളിലേയ്ക്ക് പോയ പ്രേക്ഷകരെ ഗോഡ് ഫാദർ വല്ലാതെ തങ്ങളിലേക്ക് അടുപ്പിച്ചു. ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും ഒക്കെ മലയാളികളുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി. അങ്ങനെ മലയാളത്തിൽ ഏറ്റവുമധികം ദിവസം ഓടിയ സിനിമ എന്ന റെക്കോർഡ് ഗോഡ് ഫാദർ സ്വന്തമാക്കി. ഗോഡ് ഫാദർ സിനിമ പുറത്തിറങ്ങിയിട്ട് 30 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.

  Also Read: 'പോസിറ്റിവിറ്റി അൽപ്പം കൂടിപ്പോയി'; പ്രണയ വാർഷികം ആഘോഷിച്ച് തിരികെയെത്തിയ രഞ്ജിനി ഹരിദാസിന് കൊവിഡ്

  ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ഗോഡ്ഫാദർ. മുകേഷ്, ജ​ഗദീഷ്, സിദ്ദിഖ്, കനക, ജനാർദ്ദനൻ, ശങ്കരാടി തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയുടെ ഭാ​ഗമായിരുന്നു. ചിത്രത്തിൽ കനകയായിരുന്നു നായിക. മുകേഷാണ് കനകയെ ​ഗോഡ് ഫാദറിലെ നായികയാക്കാൻ‌ കൊണ്ടുവന്നത്. മികച്ച അഭിനയവും സൗന്ദര്യവും കൊണ്ട് ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാള നായിക നടിമാരുടെ മുൻനിര സ്ഥാനത്തേക്ക് എത്താൻ താരത്തിന് സാധിച്ചിരുന്നു. 1989ൽ പുറത്തിറങ്ങിയ കരഗാട്ടക്കാരൻ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു കനക സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിലെ മികച്ച പ്രകടനം കൊണ്ട് അവാർഡ് സ്വന്തമാക്കി.

  Also Read: 'മക്കളേയും ഭാര്യയേയും ചേർത്ത് പിടിച്ച് ദിലീപ്', വനിതയുടെ കവർ പേജിൽ ആദ്യമായി കുടുംബസമേതം

  കര​ഗാട്ടക്കാരനിലെ കനകയുടെ പ്രകടനം കണ്ടിട്ടാണ് ​ഗോഡ് ഫാദറിലേക്ക് മുകേഷ് ക്ഷണിച്ചത്. മാലു എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കനക അവതരിപ്പിച്ചത്. ഇന്ന് വരെ മലയാളത്തിൽ ഉണ്ടായിട്ടുള്ള സ്ത്രീ കഥാപാത്രങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രം കൂടിയായിരുന്നു കനകയുടെ മാലു. ​ഗോഡ് ഫാദർ ചിത്രീകരണത്തിനിടെ കനകയുടെ മുന്നിൽ ന​ഗ്നനായി നിൽക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുകേഷ് ഇപ്പോൾ. ആൺകുട്ടികളുടെ ഹോസ്റ്റൽ രം​ഗം ചിത്രീകരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ സംഭവം മനടന്നതെന്നും താരം പറയുന്നു. മുകേഷ് സ്പീക്കിങ് എന്ന താരത്തിന്റെ യുട്യൂബ് ചാനലിൽ ഡോ​ഗ് ഫാദർ സിനിമാ ഷൂട്ടിങ് അനുഭവം പങ്കുവെക്കുന്ന വീഡിയോയിലായിരുന്നു മുകേഷിന്റെ വെളിപ്പെടുത്തൽ.

  '​ഗോഡ് ഫാദർ സിനിമ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് എല്ലാവരും തലങ്ങും വിലങ്ങും നായികയെ അന്വേഷിക്കുകയാണ്. അങ്ങനെയിരിക്കെയാണ് കനകയുടെ ആദ്യ സിനിമയായ കര​ഗാട്ടക്കാരൻ ശ്രദ്ധയിൽപ്പെടുന്നത്. ശേഷം കനകയെ സിനിമയിൽ നായികയാക്കാൻ തീരുമാനിക്കുകയായിരുന്നു. ഞാൻ കനകയെ നേരിട്ട് കണ്ടിട്ടില്ല. അങ്ങനെ എല്ലാം പറഞ്ഞ് ഉറപ്പിച്ച് കനക ഷൂട്ടിങിനായി കേരളത്തിലെത്തി. മഹാറാണി ഹോട്ടലിൽ വന്ന് ഇരുന്നു. യാത്ര കഴിഞ്ഞ് വന്നതിന്റെയാരിക്കണം. ഒരു നായിക എന്ന രീതിയിൽ സങ്കൽപ്പിക്കാൻ കഴിയാത്ത പോലെയുള്ള അവസ്ഥയായിരുന്നു കനകയുടേത്. ഞാൻ‌ തന്നെ കണ്ടപ്പോൾ ഞെട്ടിപ്പോയി. എന്നാൽ ഷൂട്ടിങ് ലൊക്കേഷനിൽ വന്നപ്പോൾ എല്ലാവരേയും അതിശയിപ്പിക്കുന്ന രീതിയിൽ അതീവ സുന്ദരിയായിട്ടാണ് കനക എത്തിയത്.'

  Mukesh Biography | ആരാണീ മുകേഷ് | ജീവചരിത്രം | FilmiBeat Malayalam

  'കനക ബോയ്സ് ഹോസ്റ്റലിലേക്ക് രാമഭദ്രനെ കാണാനെത്തുന്ന രം​ഗങ്ങളുടെ ചിത്രീകരണം നടക്കുന്ന ദിവസം. ജ​ഗദീഷിന്റെ മായിൻകുട്ടി എണ്ണ തേച്ച് തൊണ്ട് ഇരിക്കുന്നു. എന്റെ രാമഭദ്രന്റെ കഥാപാത്രം കട്ടിലിൽ കിടന്ന് ഉറങ്ങുകയാണ്. പെട്ടന്ന് മാലു വരുന്നുവെന്ന് അറിഞ്ഞ് ചാടി എണീറ്റ രാമഭദ്രൻ ഉടുക്കാൻ മുണ്ട് തിരയുമ്പോൾ കാണുന്നില്ല. അതുകൊണ്ട് ബഡ്ഷീറ്റാണ് ഉടുക്കുന്നത്. മാലു വന്നപ്പോൾ അവളെ കാണാൻ ചെല്ലുന്നതും അതേ ബെഡ്ഷീറ്റ് ഉടുത്താണ്. പെട്ടന്ന് അഭിനയത്തിന്റെ ഭാ​ഗമായി ഞാൻ കൈ ഉയർത്തിയപ്പോൾ എന്റെ ബെഡ്ഷീറ്റ് അഴിഞ്ഞ് വീണു. ഞാനും സെറ്റിലെ മറ്റ് അം​ഗങ്ങളും എല്ലാം ഒരു നിമിഷം നിശബ്ദരായി. കനകയും കണ്ടു... പക്ഷെ അവർ കണ്ടില്ലെന്ന് നടിച്ച് നിന്നു. ശേഷം പിന്നീട് ഒരു ദിവസമാണ് ആ സീനിന്റെ ബാക്കി ഭാ​ഗങ്ങൾ ചിത്രീകരിച്ചത്. ​ഗോഡ് ഫാദർ എന്ന സിനിമയെ കുറിച്ച് ഓർക്കുമ്പോൾ മനസിലേക്ക് ഓടി വരുന്ന ചില ‌നിമിഷ​ങ്ങളിൽ ഒന്നാണ് കനകയുടെ മുന്നിൽ ന​ഗ്നനായി നിൽക്കേണ്ടി വന്നത്' മുകേഷ് ചെറു ചിരിയോടെ പറഞ്ഞ് നിർത്തി.

  Read more about: kanaka mukesh
  English summary
  Actor Mukesh reveals an unknown backstory about Godfather movie shooting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X