For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശാസ്ത്രം തോറ്റു, ആക്രാന്തം ജയിച്ചു, ജഗദീഷിനൊപ്പമുളള രസകരമായ അനുഭവം പങ്കുവെച്ച് മുകേഷ്

  |

  മലയാളത്തില്‍ നിരവധി സിനിമകളില്‍ ഒന്നിച്ചുപ്രവര്‍ത്തിച്ച താരങ്ങളാണ് മുകേഷും ജഗദീഷും. ഗോഡ് ഫോദര്‍, ഇന്‍ഹരിഹര്‍ നഗര്‍ പോലുളള ഇവരുടെ സിനിമകളെല്ലാം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. സൂപ്പര്‍താര ചിത്രങ്ങളുടെ സമയത്തായിരുന്നു മുകേഷും ജഗദീഷും ഒന്നിച്ച സിനിമകളും പ്രേക്ഷകര്‍ സ്വീകരിച്ചത്. നായകനായും സഹനടനായുമൊക്കെ ഇരുവരും മോളിവുഡില്‍ തിളങ്ങിയിരുന്നു. സിനിമകള്‍ക്കൊപ്പം തന്നെ മിനിസ്‌ക്രീന്‍ രംഗത്തും സജീവമായ താരങ്ങളാണ് മുകേഷും ജഗദീഷും.

  ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  അതേസമയം ജഗദീഷുമൊത്തുളള ഒരു രസകരമായ അനുഭവം ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മുകേഷ് പങ്കുവെച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജഗദീഷിന്റെ വീടുപണി നടക്കുന്ന സമയത്തുളള ഒരു സംഭവമാണ് മുകേഷ് പറഞ്ഞത്. അന്ന് ഒരു സ്‌കിറ്റ് അവതരിപ്പിക്കാനായി ജഗദീഷ് അഡ്വാന്‍സ് വാങ്ങിയതും പരിപാടിയുടെ സമയമായപ്പോള്‍ ശബ്ദം പോയതിനെ കുറിച്ചും മുകേഷ് പറയുന്നു.

  വീടുപണി ഗംഭീരമാക്കാന്‍ വേണ്ടി ജഗദീഷ് ഓടിനടക്കുന്ന സമയമാണ്. അന്നാണ് എന്റെയടുത്ത് വന്നിട്ട് ഒരു പ്രോഗ്രാമുണ്ടെന്ന് പറയുന്നത്. അരമണിക്കൂറുളള സ്‌കിറ്റാണ് നമ്മള്‍ രണ്ടുപേരുമാണ് ഉളളത്. അങ്കമാലിയിലെ വലിയൊരു പ്രോഗ്രാമാണ് നിനക്കും എനിക്കും കാശ് പറഞ്ഞിട്ടുണ്ടെന്ന് ജഗദീഷ് പറഞ്ഞു. നീ വിചാരിക്കുന്ന പോലെയല്ല. ഉഗ്രന്‍ പൈസ കിട്ടും.

  അവര്‍ അഡ്വാന്‍സും തന്നു. പിന്നെ എന്റെ രണ്ടുപാട്ടും കൂടിയുണ്ട്. അങ്ങനെ തലേദിവസം ഞാന്‍ ജഗദീഷിന്‌റെടുത്ത് ചെന്നപ്പോള്‍ ഇദ്ദേഹത്തിന് ശബ്ദമില്ല. ഏന്തൊക്കേയോ ആംഗ്യഭാഷയില്‍ പറയുന്നു. ഞാന്‍ ചോദിച്ചു ഇത് വെച്ചുകൊണ്ട് നീ എങ്ങനെ സ്‌കിറ്റ് ചെയ്യും. അപ്പോ അവന്‍ എഴുതിവെച്ചിരിക്കുന്നത് നോക്കി റിഹേഴ്‌സല്‍ ചെയ്യുന്നുണ്ട്. അപ്പോ പരിപാടിയില്‍ നിന്നും നമ്മുക്ക് പിന്മാറാമെന്ന് ഞാന്‍ പറഞ്ഞെങ്കിലും അവന്‍ കേട്ടില്ല.

  തുടര്‍ന്ന് അവനെയും കൂട്ടി എനിക്ക് പരിചയമുളള ഒരു ഇഎന്‍ടി സ്‌പെഷ്യലിസ്റ്റിനടുത്ത് കൊണ്ടുപോയി. ഡോക്ടറോട് കാര്യങ്ങള്‍ വിശദീകരിച്ചപ്പോ അദ്ദേഹം പറഞ്ഞു ഇതിന് മെഡിസിനൊന്നുമില്ല. മൂന്ന് ദിവസം സൗണ്ടിന് റെസ്റ്റ് കൊടുക്കണം. നാളെയാണ് പ്രോഗ്രാമെന്ന് പറഞ്ഞപ്പോഴും അദ്ദേഹം സമ്മതിച്ചില്ല. മൂന്ന് ദിവസം വിശ്രമം എടുത്താല്‍ മാത്രമേ ഇത് മാറുളളൂവെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

  അപ്പോ ഡോക്ടര്‍ പറഞ്ഞതനുസരിച്ച് നമ്മള്‍ക്ക് ഇത് ക്യാന്‍സല്‍ ചെയ്യാമെന്ന് ഞാന്‍ ജഗദീഷിനോട് പറഞ്ഞെങ്കിലും അപ്പോഴും അവന്‍ ഇല്ല ഇല്ല വീടുപണി എന്ന് ആംഗ്യത്തില്‍ പറയുന്നത് കേള്‍ക്കാം. അങ്ങനെ എന്തെങ്കിലുമാകട്ടെ നാളെ ഇത് കാണുമ്പോള്‍ ഭാരവാഹികള്‍ തന്നെ വേണ്ട എന്ന് പറയുമല്ലോ എന്ന് ഞാനും കരുതി. അങ്ങനെ പരിപാടി നടക്കുന്ന സ്ഥലത്ത് എത്തി അവന്‍ മേക്കപ്പ് ഒകെ ഇട്ട് ഇരിക്കുകയാണ്.

  ഞാനും അവനും മാത്രമേ സ്‌കിറ്റില്‍ ഉളളു. വല്ല ചെരിപ്പ് എറിയലോ മറ്റോ ഉണ്ടെങ്കില്‍ രണ്ടുപേരും പോകും. അപ്പോഴും ഞാന്‍ ജഗദീഷിനോട് പറഞ്ഞു. എടാ കാശ് ഞാന്‍ തന്നേക്കാം. നമുക്ക് പിന്‍വാങ്ങാമെന്ന്. എന്നാല്‍ ഇവന്‍ കേട്ടില്ല. തുടര്‍ന്ന് അവന്‍ ആദ്യം സ്‌റ്റേജിലോട്ട് കയറി. പിറകെയാണ് ഞാന്‍ ചെല്ലേണ്ടത്. അങ്ങനെ ഇവന്‍ ആദ്യത്തെ രണ്ട് ഡയലോഗ് പറഞ്ഞു. വല്യ കുഴപ്പമൊന്നും കാണുന്നില്ല.

  പുഴു'വില്‍ എല്ലാം മറന്ന് ഒന്നിച്ച് മമ്മൂക്കയും പാര്‍വതിയും | FilmiBeat Malayalam

  അത്യാവശ്യം ആള്‍ക്കാര്‍ക്ക് മനസിലാകുന്നുണ്ട്. തൊണ്ടയ്ക്ക് ഇങ്ങനെയാരു പ്രശ്‌നമുണ്ടെന്ന് മനസിലാവുന്നില്ല. അങ്ങനെ അത്രയ്ക്കും പെര്‍ഫക്ടായി സ്‌കിറ്റ് തീര്‍ത്തു. സംഘാടകര്‍ ബാക്കി കാശ് തരികയും ചെയ്തു. ഇത് ഞാന്‍ ഡോക്ടറെ വിളിച്ചുപറഞ്ഞു. അന്ന് ഫേമസ് ആയ ഒരു ടൈറ്റിലിനെ കുറിച്ചും മുകേഷ് ചിരിയോടെ പറഞ്ഞു. ശാസ്ത്രം തോറ്റു ആക്രാന്തം ജയിച്ചു. വീടുപണി വന്ന് കഴിഞ്ഞാല്‍ ശാസ്ത്രമൊക്കെ തോറ്റ് തൊപ്പിയിട്ടുപോകും.

  Read more about: mukesh
  English summary
  actor mukesh shares a funny memmory of friend jagadhish
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X