For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒടുവില്‍ മാപ്പ് പറഞ്ഞ് വ്യാജന്‍; മിമിക്രി മഹത്തായൊരു കലയാണെന്ന് പൃഥ്വി, ആരാധകനെ ചേര്‍ത്തു പിടിച്ച് താരം!

  |

  മലയാളികളുടെ പുതിയ ഹരമായ ക്ലബ് ഹൗസിലെ വ്യാജന്മാര്‍ക്കെതിരെ നടന്‍ പൃഥ്വിരാജ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. പൃഥ്വിയെ പോലെ മറ്റ് താരങ്ങളും വ്യാജന്മാര്‍ക്കെതിരെ രംഗത്ത് എത്തിയിരുന്നു. എന്നിട്ടും നിര്‍ത്താതെ തന്റെ പേരും ശബ്ദവും ഉപയോഗിച്ച് ചര്‍ച്ച നടത്തിയവര്‍ക്കെതിരെ പൃഥ്വി ഇന്നലെ വീണ്ടും രംഗത്ത് എത്തുകയുണ്ടായി. തന്റെ ശബ്ദം അനുകരിച്ച് രംഗത്ത് എത്തിയ വ്യാജനെതിരെയായിരുന്നു പൃഥ്വി രംഗത്ത് എത്തിയത്.

  Prithviraj Sukumaran reacts to fake clubhouse account | FilmiBeat Malayalam

  പൃഥ്വിരാജ് വ്യാജ പ്രൊഫൈലിനെതിരെ രംഗത്ത് എത്തിയതും മാപ്പ് ചോദിച്ചു കൊണ്ട് വ്യാജനും രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മിമിക്രി കലാകാരനും പൃഥ്വിരാജ് ആരാധകനുമായ യുവാവ് മാപ്പ് ചോദിച്ചത്. അങ്ങയുടെ പേരില്‍ അക്കൗണ്ട് തുടങ്ങി എന്നു ഉള്ളത് സത്യം തന്നെ ആണ്,പക്ഷെ അതില്‍ പേരും ,യൂസര്‍ ഐഡി യും മാറ്റാന്‍ പറ്റില്ല എന്ന് അറിഞ്ഞത് അക്കൗണ്ട് സ്റ്റാര്‍ട്ട് ആയപ്പോള്‍ ആണെന്നാണ് യുവാവ് പറയുന്നത്.

  അങ്ങു ചെയ്ത സിനിമയിലെ ഡയലോഗ് പഠിച്ചു അത് മറ്റുള്ളവരെ പറഞ്ഞു കേള്‍പ്പിച്ചു ക്ലബ് ഹൗസിലെ റൂമിലെ പലരെയും എന്റര്‍ടൈന്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. അതിനു പുറമെ, അങ്ങയുടെ പേരു ഉപയോഗിച്ച യാതൊരു തരത്തിലുള്ള കാര്യങ്ങളിലും ഞാന്‍ പങ്കു ചേര്‍ന്നിട്ടില്ലെന്നും യുവാവ് പറയുന്നു. യുവാവിന്റെ വാക്കുകളിലേക്ക്.

  പ്രിയപ്പെട്ട രാജുഎട്ടാ...
  ഞാന്‍ അങ്ങയുടെ ഒരു കടുത്ത ആരാധകന്‍ ആണ്..ക്ലബ് ഹൗസ് എന്ന പുതിയ പ്ലാറ്റ്‌ഫോമില്‍ അങ്ങയുടെ പേരില്‍ അക്കൗണ്ട് തുടങ്ങി എന്നു ഉള്ളത് സത്യം തന്നെ ആണ്,പക്ഷെ അതില്‍ പേരും ,യൂസര്‍ ഐഡി യും മാറ്റാന്‍ പറ്റില്ല എന്ന് അറിഞ്ഞത് അക്കൗണ്ട് സ്റ്റാര്‍ട്ട് ആയപ്പോള്‍ ആണ്.. അങ്ങു ചെയ്ത സിനിമയിലെ ഡയലോഗ് പഠിച്ചു അത് മറ്റുള്ളവരെ പറഞ്ഞു കേള്‍പ്പിച്ചു ക്ലബ് ഹൗസ് റൂമിലെ പലരെയും എന്റര്‍ടൈന്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്..അതിനു പുറമെ, അങ്ങയുടെ പേരു ഉപയോഗിച്ച യാതൊരു തരത്തിലുള്ള കാര്യങ്ങളിലും ഞാന്‍ പങ്കു ചേര്‍ന്നിട്ടില്ല.. ജൂണ് 7 വൈകുന്നേരം 4 മണിക്ക് ഒരു റൂം ഉണ്ടാക്കാം, ലൈവായി രാജുവേട്ടന്‍ വന്നാല്‍ എങ്ങനെ ആളുകളോട് സംസാരിക്കും എന്നതായിരുന്നു, ആ റൂം കൊണ്ട് മോഡറേറ്റര്‍സ് ഉദ്ദേശിച്ചിരുന്നത്.

  അതില്‍ ഇത്രയും ആളുകള്‍ വരുമെന്നോ,അത് ഇത്രയും കൂടുതല്‍ പ്രശ്‌നം ആകുമെന്നോ ഞാന്‍ വിചാരിച്ചില്ല.. ആരെയും , പറ്റിക്കാനോ, രാജു ഏട്ടന്റെ പേരില്‍ എന്തെങ്കിലും നേടി എടുക്കാനോ അല്ല ഈ ചെയ്തതൊന്നും.. ചെയ്തതിന്റെ ഗൗരവം മനസ്സിലാവുന്നു, അതുകൊണ്ട് തന്നെ ആ അക്കൗണ്ട് ഡിലീറ്റ് ചെയ്തു,ആ ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത, എന്നാല്‍ വേദനിക്കപ്പെട്ട എല്ലാ രാജുവേട്ടനെ സ്‌നേഹിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു. പേര് മാറ്റാന്‍ സാധിക്കില്ല എന്ന അറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ ക്ലബ് ഹൌസ് ബയോയില്‍ കൊടിത്തിട്ടുണ്ട് എന്റെ ഐഡന്റിറ്റി, അതിന്റെ കൂടെ ഇന്‍സ്റ്റാഗ്രാംമും ലിങ്ക്ഡ് ആണ്. ഞാന്‍ ഇതിനു മുന്നേ കയറിയ എല്ലാ റൂമുകളിലും, രാജുവേട്ടന്‍ എന്ന നടന്‍ അഭിനയിച്ചു വെച്ചേക്കുന്ന കുറച്ചു ഡയലോഗ് ഇമിറ്റേറ്റ് ചെയ്യാന്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ..

  കുറച്ചു നേരം മുന്‍പ് വരെ ഞാനും ഫാന്‍സ് ഗ്രൂപ്പിലെ ഒരു ആക്റ്റീവ് അംഗം ഒക്കെ ആയിരുന്നു. എന്നാല്‍, ഇന്ന് ഫാന്‍സ് എല്ലാവരും എന്നെ തെറി വിളിക്കുന്നു.. പക്ഷെ, അതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. രാജുവേട്ടന്റെ ഐഡന്റിറ്റി യൂസ് ചെയ്തത് തെറ്റു തന്നെ ആണ്. ആ റൂമില്‍ അങ്ങനെ അങ്ങയെ അനുകരിച്ചു സംസാരിച്ചതും തെറ്റ് തന്നെ.. നല്ല ബോധ്യമുണ്ട് !
  ഒരിക്കല്‍ കൂടെ ആ റൂമില്‍ ഉണ്ടായിരുന്നവരോടും, രാജുവേട്ടനോടും, ഞാന്‍ ക്ഷമ അറിയിക്കുന്നു..

  പിന്നാലെ ഇയാള്‍ക്ക് മറുപടിയുമായി പൃഥ്വിരാജ് രംഗത്ത് എത്തുകയായിരുന്നു. യുവാവിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചായിരുന്നു പൃഥ്വിയുടെ പ്രതികരണം. ഇറ്റ്‌സ് ഓള്‍റൈറ്റ്, നിരുപദ്രവകരമായൊരു തമാശയായിരുന്നു ഉദ്ദേശിച്ചതെന്ന് മനസിലാക്കുന്നുവെന്നായിരുന്നു പൃഥ്വി തന്റെ കുറിപ്പില്‍ പറഞ്ഞത്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ക്കുണ്ടാകാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങള്‍ മനസിലായിട്ടുണ്ടാകുമല്ലോയെന്നും പൃഥ്വിരാജ് ചോദിക്കുന്നു.

  ''ഒരു ഘട്ടത്തില്‍ 2500ല്‍ അധികം ആളുകള്‍ നിങ്ങളെ കേള്‍ക്കാനുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. ഞാനാണ് സംസാരിക്കുന്നതെന്ന് വലിയൊരു ഭൂരിപക്ഷം വിശ്വസിച്ചിരുന്നു. സിനിമാ മേഖലയില്‍ നിന്നും പുറത്തു നിന്നുമെല്ലാം നിരവധി പേര്‍ എന്ന വിളിച്ചിരുന്നു. ഉടനടി ഇതിനൊരു അവസാനമുണ്ടാക്കേണ്ടതുണ്ടായിരുന്നു. അതൊരു തെറ്റാണെന്ന് മനസിലാക്കിയതില്‍ സന്തോഷം. മിമിക്രി മനോഹരമായൊരു കലയാണ്. മലയാള സിനിമയിലെ എക്കാലത്തേയും മികച്ച പലരും മിമിക്രിയിലൂടെയാണ് വന്നതെന്ന് നിങ്ങള്‍ക്ക് അറിയാമായിരിക്കുമല്ലോ'' പൃഥ്വിരാജ് പറയുന്നു.

  വലിയ സ്വപ്‌നങ്ങള്‍ കാണുക. കഠിനാധ്വാനം ചെയ്യുക. പഠിക്കുന്നത് അവസാനിപ്പിക്കരുത്. നിങ്ങള്‍ക്ക് നല്ലൊരു കരിയര്‍ ആശംസിക്കുന്നു. എല്ലാവരോടുമായി പറയാനുള്ളത് ഓണ്‍ലൈന്‍ അധിക്ഷേപം നടത്തരുതെന്നും നിര്‍ത്തണമെന്നുമാണ്. ഒരിക്കല്‍ കൂടി പറയുന്നു, ഞാന്‍ ക്ലബ് ഹൗസിലില്ല എന്നു പറഞ്ഞാണ് പൃഥ്വിരാജ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

  Read more about: prithviraj
  English summary
  Actor Prithviraj Responds To The Appology Of Mimicry Artist Who Created His Fake Account In Club House, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X