For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നയന്‍താരയ്ക്ക് ഉദയിനിധിയുമായി ബന്ധം; നടിയെ വീണ്ടും പരസ്യമായി അപമാനിച്ച് രാധ രവി

  |

  വിവാദങ്ങളുടെ ഇഷ്ടതോഴനാണ് നടന്‍ രാധ രവി. പലപ്പോഴായി വിവാദ പ്രസ്താവനകളിലൂടെ അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈയ്യടുത്ത് രാധ രവിയെ വലിയ വിവാദത്തില്‍ ചാടിച്ച സംഭവമായിരുന്നു തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയ്‌ക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം. നയന്‍താര അഭിനയിച്ചൊരു സിനിമയുടെ പ്രൊമോഷന്‍ ചടങ്ങിനിടെയായിരുന്നു സംഭവം. ഇപ്പോഴിതാ വീണ്ടും നയന്‍താരക്കെതിരെ വിവാദ പരാമര്‍ശവുമായി രാധ രവി എത്തിയിരിക്കുകയാണ്.

  ബിക്കിനിയണിഞ്ഞ് കടല്‍ക്കരയില്‍ ക്ഷമ; അക്ഷമരായി സോഷ്യല്‍ മീഡിയ

  നിയമസഭ തിരഞ്ഞെടുപ്പ് നടക്കുകയാണ് തമിഴ്‌നാട്ടില്‍. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു രാധ രവിയുടെ വിവാദ പരാമര്‍ശം. നയന്‍താരയേയും നടന്‍ ഉദയനിധി സ്റ്റാലിനേയും ബന്ധപ്പെടുത്തിയായിരുന്നു രാധ രവിയുടെ പ്രതികരണം. നേരത്തെ നയന്‍താരയ്‌ക്കെതിരെ സംസാരിച്ചപ്പോഴുണ്ടായ പാര്‍ട്ടിയുടെ എതിര്‍ പാര്‍ട്ടിയിലാണ് ഇപ്പോള്‍ രവിയുള്ളത്. ഇന്ന് ബിജെപി പ്രവര്‍ത്തകനാണ് രാധ രവി.

  നയന്‍താരക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് രാധ രവിയെ പാര്‍ട്ടിയില്‍ നിന്നും താല്‍ക്കാലികമായി പുറത്താക്കിയിരുന്നു. ഈ സംഭവത്തെ കുറിച്ചായിരുന്നു രവിയുടെ പ്രസ്താവന. ''ഒരു നടിയുണ്ടല്ലോ നയന്‍താര. അവര്‍ക്കെതിരെ ഞാന്‍ എന്തോ പറഞ്ഞുവെന്ന് പത്രങ്ങളൊക്കെ പറഞ്ഞു. അപ്പോള്‍ അവരെന്നെ താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്യുകയാണെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു താല്‍ക്കാലികമാക്കണ്ട ഞാന്‍ തന്നെ എന്നന്നേക്കുമായി പോകാമെന്ന്'' രവി പറയുന്നു.

  അങ്ങനെയാണ് ഞാന്‍ പുറത്ത് വന്നത്. ആരാണ് ഈ നയന്‍താരയെന്നും അവര്‍ക്ക് ഉദയിനിധിയുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ എനിക്കെന്താണ് എന്ന് ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് ഇപ്പോള്‍ വീണ്ടും വിവാദമായിരിക്കുകയാണ്. നയന്‍താരയെ രാധ രവി അപമാനിച്ചുവെന്നും സ്ത്രീവിരുദ്ധമായ പ്രസ്താവനയാണെന്നുമാണ് സോഷ്യല്‍ മീഡിയയും മറ്റും പറയുന്നത്. നിരവധി പേരാണ് രാധ രവിക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

  നേരത്തെ രാധ രവിയുടെ പരാമര്‍ശത്തിനെതിരെ നയന്‍താര തന്നെ രംഗത്ത് എത്തിയിരുന്നു. പ്രസ്താവനയിലൂടെയായിരുന്നു നയന്‍താരയുടെ പ്രതികരണം. രാധ രവിയെ പോലുള്ളവര്‍ക്കും ജന്മം നല്‍കിയതൊരു സ്ത്രീയാണ്. ഇത്തരക്കാര്‍ക്കൊപ്പം ജീവിക്കേണ്ടി വരുന്ന സ്ത്രീകളെ ഓര്‍ത്ത് സഹതാപം തോന്നുന്നുണ്ടെന്നുമായിരുന്നു നയന്‍താര പറയുന്നു. നടനെന്ന നിലയിലുള്ള അനുഭവ സമ്പത്ത് നോക്കുമ്പോള്‍ യുവാക്കള്‍ക്ക് വഴി കാണിക്കേണ്ടിയിരുന്ന വ്യക്തിയാണ് രാധ രവിയെന്നും നയന്‍താര പറഞ്ഞു.

  എന്നാല്‍ ഒരു മിസോജിനിസ്റ്റ് റോള്‍ മോഡലാകാനാണ് രാധ രവി തീരുമാനിച്ചിരിക്കുന്നത്. ഇത് സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടേറിയ സമയാണ്. സ്ത്രീകള്‍ തങ്ങളുടെ സ്ഥാനം എല്ലാ മേഖലകളിലും അടയാളപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. രാധ രവിയെ പോലുള്ള നടന്മാര്‍ ചീപ്പ് പോപ്പുലാരിറ്റിയിലൂടെ ലൈംലൈറ്റ് നേടാന്‍ ശ്രമിക്കുകയാണെന്നും നയന്‍താര പറഞ്ഞു. ഇത്തരക്കാരെ വളര്‍ത്തുന്നത് കൈയ്യടിക്കുന്ന ആള്‍ക്കൂട്ടമാണെന്നും നയന്‍താര പറഞ്ഞിരുന്നു.

  50 സെക്കന്‍ഡ് പരസ്യത്തിന് നയന്‍താര വാങ്ങിയ പ്രതിഫലം കേട്ടാല്‍ ഞെട്ടും | Filmibeat Malayal

  അതേസമയം നയന്‍താരയുടെ പുതിയ സിനിമയായ നിഴലിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നു. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍. ബാലതാരം ഐസിന്‍ ഹാഷും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് നിഴല്‍. അപ്പു ഭട്ടതിരിയാണ് ചിത്രത്തിന്റെ സംവിധായകന്‍. എസ് സജീവിന്റേതാണ് തിരക്കഥ. സൂരജ് എസ് കുറുപ്പാണ് സംഗീതം. ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, ഫെലിനി ടിപി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

  Read more about: nayanthara
  English summary
  Actor Radha Ravi Insults Nayanthara Again In A Public Ceremony
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X