Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
പ്രമുഖനല്ലെന്ന കാരണത്താല്‍ ആരെയും ഒറ്റപ്പെടുത്തരുത് , പണ്ഡിറ്റ് റോക്കിങ്...
സന്തോഷ് പണ്ഡിറ്റിനോടുള്ള ഇഷ്ടം എല്ലാവര്ക്കും നാള്‍ക്കു നാള് കൂടി വരികയാണ്. നീതിക്കായി നിരാഹാരസമരം തുടരുന്ന ശ്രീജിത്തിനെ സന്ദര്‍ശിച്ച് താരം ഫേസ് ബുക്കിലൂടെ നടത്തിയ ചില കമന്റുകള്‍ എല്ലാവരുടെയും കണ്ണു തുറപ്പിക്കുന്നതായിരുന്നു.
സിനിമയിലെ വധുവിനെക്കാള്‍ സുന്ദരിയായി ഭാവന, സിംപിള്‍ ആന്റ് എലഗന്റ് ,ശരിക്കും സുന്ദരിയായില്ലേ?
പോലിസ് കസ്റ്റഡിയില്‍ വെച്ച് മരണമടഞ്ഞ സഹോദരന് ശ്രീജിവിന് നീതികിട്ടാനായി കഴിഞ്ഞ 770 ദിവസങ്ങളിലേറെയായി ശ്രീജിത് എന്ന ചെറുപ്പക്കാരന് നിരാഹാര സമരത്തിലാണ്. ബാംഗ്ലൂരിലും മൈസൂരിലുമായി ഷൂട്ടിങ് തുടരുന്ന ഉരുക്കു സതീശന് എന്ന സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചാണ് സന്തോഷ് തിരുവനന്തപുരത്തെത്തി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
ഭാവനയ്ക്കും നവീനും ആശംസ നേര്‍ന്ന് പൃഥ്വിരാജ്, കുഞ്ഞനുജത്തിയെ അനുഗ്രഹിച്ച് സിദ്ദിഖ്, കാണൂ!
ശ്രീജിത്തിനും അമ്മയ്ക്കും കുറെ നല്ല നിമിഷങ്ങള്‍ നല്കാന് സാധിച്ചുവെന്നതില്‍ സന്തോഷിക്കുന്നു. അവരെ കണ്ട് തിരിച്ചെത്തിയതിനു ശേഷം സന്തോഷ് പണ്ഡിറ്റ് ഫേസ് ബുക്കിലിട്ട പോസ്റ്റ് മലയാള സിനിമയിലെ പല വിഗ്രഹങ്ങളെയും ഇളക്കുന്നതായിരുന്നു. (ചിത്രങ്ങള്‍: സന്തോഷ് പണ്ഡിറ്റിന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ നിന്നും)
എല്ലാവിധ ആശംസകളും
അപാരമായ ക്ഷമമയും സഹനശക്തിയും കാണിക്കുന്ന ശ്രീജിത്തിനും അമ്മയ്ക്കും സമരം വിജയത്തിലെത്തിക്കാന്‍ സാധിക്കട്ടെയെന്ന് സന്തോഷ് ആശംസിച്ചു. കൂടാതെ ഈ സമരത്തിന് പിന്തുണ നല്കുന്ന ഫേസ് ബുക്ക് കൂട്ടായ്മകള്‍ക്കും സന്തോഷിന്റെ അഭിവാദ്യങ്ങളുണ്ട്.
ആരെയും ഒറ്റപ്പെടുത്തരുത്
പ്രമുഖനല്ലെന്ന ഒറ്റ കാരണത്താല്‍ ആരെയും ഒറ്റപ്പെടുത്തരുത്. നാട്ടില്‍ നീതിക്കുവേണ്ടി നടക്കുന്ന എല്ലാ സമരത്തിലും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും കൂടെയുണ്ടാകുമെന്ന് പണ്ഡിറ്റ് തന്റെ പോസ്റ്റില്‍ ഉറപ്പ് നല്കുന്നു. ഇത്തരത്തില്‍ പോരാട്ടം നടത്തുന്നവര്‍ക്ക് തന്നാലാകുന്ന എല്ലാ സഹായങ്ങളും നടന് ഓഫര്‍ ചെയ്യുന്നുണ്ട്.
വീട്ടിനുള്ളിലിരുന്ന് വിപ്ലവം നടത്താന്‍
സോഷ്യല്‍ മീഡിയയിലിരുന്ന് ആദര്‍ശപ്രവര്‍ത്തനം നടത്തുന്നവരെയും പണ്ഡിറ്റ് കണക്കിന് കളിയാക്കുന്നുണ്ട്. നമുക്ക് വേണ്ടത് സോഷ്യല്‍മീഡിയ വിപ്ലവങ്ങളല്ല. മറിച്ച് മണ്ണില്‍ ഉറച്ചകാല്‍ വെച്ചു നടത്തുന്ന ഇതുപോലെയുള്ള വിപ്ലവങ്ങലാണ്. ഇതെല്ലാം പറഞ്ഞിട്ട് പണ്ഡിറ്റ് പോസ്റ്റ് അവസാനിപ്പിക്കുന്നതും ഏറെ രസകരമായാണ്. ഞാന്‍ ഉരുക്കൊന്നുമല്ല മഹാ പാവമാ(ഉരുക്കു സതീശന് എന്നാണ് സന്തോഷ് അഭിനയിക്കുന്ന പുതിയ പടത്തിന്റെ പേര്).
പണ്ഡിറ്റ് വളര്‍ന്നത് കഠിന പ്രയത്നത്തിലൂടെ
യുട്യൂബില്‍ വിരിഞ്ഞത് അവിടെ തന്നെ വാടുമെന്ന് കരുതിയവര്‍ക്ക് തെറ്റി..അതീവ കൗശലത്തോടെയാണ് പണ്ഡിറ്റ് തന്റെ കരിയര്‍ വാര്‍ത്തെടുത്തുകൊണ്ടിരിക്കുന്നത്.
മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയുടെ ഭാഗമാക്കുമ്പോള്‍ സംഘാടകര്‍ പോലും പ്രതീക്ഷിച്ചിരുന്നത് ഒരു കോമിക് റിലീഫാണ്. എന്നാല്‍ പങ്കെടുത്ത താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായത് സന്തോഷായിരുന്നു. അതിനുശേഷം ചാനലുകാരുടെ പ്രിയപ്പെട്ടതാരമായി
സ്വപ്ന തുല്യമായ നേട്ടം
നെഗറ്റീവ് പബ്ലിസിറ്റിയോടെ കടന്നെത്തിയ ഈ താരം ഇപ്പോള്‍ മഹാനടന് മമ്മുട്ടിക്കൊപ്പം മുഴുനീള കഥാപാത്രം ചെയ്യുന്ന ലെവലിലേക്ക് ഉയര്‍ന്നിരിക്കുന്നു. കിടുന്ന പണത്തില്‍ ഭൂരിഭാഗവും പാവപ്പെട്ടവര്‍ക്കു നല്കുന്ന സന്തോഷ് പണ്ഡിറ്റ് തന്നെയല്ലേ യഥാര്‍ത്ഥ സൂപ്പര്‍ ഹീറോ.
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?