For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്ത്രീകളോട് മര്യാദ കാണിക്കാന്‍ പെങ്ങള്‍ വേണമെന്നില്ല; മര്യാദ പഠിപ്പിക്കാന്‍ വന്നവനോട് ഷെയ്ന്‍

    |

    മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനായ നടനാണ് ഷെയ്ന്‍ നിഗം. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ ഷെയ്ന്‍ നിഗത്തിന് സാധിച്ചിട്ടുണ്ട്. സിനിമയ്ക്കു പുറത്തും ഷെയ്ന്‍ ശ്രദ്ധേയനാണ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.ഇപ്പോഴിതാ ഷെയ്ന്‍ പങ്കുവച്ചൊരു പോസ്റ്റും താരത്തിന്റെ വാക്കുകളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

    വനിതാ ശിശുവികസന വകുപ്പിന്റെ ഒരു പോസ്റ്ററായിരുന്നു ഷെയ്ന്‍ പങ്കുവച്ചത്. സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളെ അപമാനിക്കുന്നതിനെതിരെയുള്ളതായിരുന്നു പോസ്റ്റ്. ഓണ്‍ലൈന്‍ ആയാലും ഓഫ്‌ലൈന്‍ ആയാലും സ്ത്രീകളോട് മാന്യമായി പെറുമാറത്തവരോട് വിട്ടു വീഴ്ചയില്ലെന്നും കമന്റടിക്കാനുള്ള സ്ഥലമല്ല കമന്റ് ബോക്‌സ് എന്നായിരുന്നു പോസ്റ്റ്.

    shane nigam

    പോസ്റ്റിന് കൈയ്യടിച്ചു കൊണ്ട് നിരവധി പേര്‍ എത്തി. ഇതിനിടെ ഒരാള്‍ മോശം കമന്റുമായി എത്തുകയായിരുന്നു. സ്ത്രീയും പുരുഷനും ഒരേപോലെയല്ലേ അപ്പൊ പിന്നെ സ്ത്രീകളോട് മാത്രം എന്തിനാ ഒരു പ്രത്യേക മര്യാദ കാണിക്കുന്നത്? മര്യാദയൊക്കെ കണ്ണാടിപോലെയല്ലേ കൊടുത്താല്‍ കിട്ടും എന്നല്ലേ ആണായാലും പെണ്ണായാലും മുത്തേ എന്നായിരുന്നു കമന്റ്.പിന്നാലെ ഈ കമന്റിന് മറുപടിയുമായി ഷെയ്ന്‍ തന്നെ എത്തുകയായിരുന്നു.

    താങ്കള്‍ ഉത്തരം അര്‍ഹിക്കുന്നില്ല എന്നാലും പറയാം. തുല്യതയില്‍ അഭിപ്രായ വ്യത്യാസം ഒന്നുമില്ല. പക്ഷേ സ്ത്രീകളോട് മര്യാദ കാണിക്കുക എന്നൊരു അറിവ് ഉണ്ടാകാന്‍ സ്വന്തമായി പെങ്ങള്‍ വേണം എന്നില്ല. വളര്‍ന്ന് വന്ന സാഹചര്യവും. വളര്‍ത്തു ഗുണവും കൊണ്ട് പഠിക്കുന്ന ഒന്നാണ് എന്നെ എനിക്ക് അഭിപ്രായമുള്ളു. പിന്നെ ഈ പോസ്റ്റ് വനിതാ ശിശുക്ഷേമ വകുപ്പ് ഞരമ്പ് രോഗികള്‍ക്ക് ഒരു അറിവിനായി പങ്കു വെച്ചതാണ് എന്നുള്ള കാര്യം ഓര്‍മ്മിപ്പിക്കട്ടെ. ചിലര്‍ക്ക് കാണുമ്പോ കൊള്ളും. ചിലര്‍ക്ക് മാത്രം. എന്നായിരുന്നു താരത്തിന്റെ മറുപടി.

    ലോകം കണ്ണെടുക്കാതെ നോക്കിയ സുന്ദരി; വിശ്വസുന്ദരി മത്സരത്തില്‍ തിളങ്ങിയ മിസ് ഇന്ത്യ അഡ്ലിന്‍

    Shane Nigam Exclusive interview | FilmiBeat Malayalam

    ഷെയ്‌ന്റെ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയ കൈയ്യടിക്കുകയാണ്. നിരവധി പേരാണ് പിന്തുണയുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടി അശ്വതിയുടെ പോസ്റ്റില്‍ അശ്ലീല കമന്റ് ചെയ്യുകയും പിന്നീടതിന് അശ്വതി നല്‍കിയ മറുപടി വൈറലാവകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഷെയ്ന്‍ നല്‍കിയ മറുപടിയും ശ്രദ്ധ നേടുന്നത്.

    English summary
    Actor Shane Nigam Gives Fitting Reply To A Comment Tried To Teach Him Equality, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X