For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയെ കണ്ടാൽ ചോദിക്കാനാ​ഗ്രഹമുള്ള ചോദ്യത്തെ കുറിച്ച് ഷോബി തിലകൻ

  |

  ഷോബി തിലകനെന്ന നടനെക്കാൾ മലയാളിക്ക് പരിചിതം അദ്ദേഹത്തിലെ ഡബ്ബിങ് ആർട്ടിസ്റ്റിനെയായിരിക്കും. കാരണം അത്രയേറം ​ഗാംഭീര്യം നിറഞ്ഞ ആ ശബ്ദം ഒട്ടനവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുള്ളതാണ്. ഡബ്ബിങ് ആർടിസ്റ്റ് എന്ന് പറയുമ്പോൾ ആളുകളുടെ മനസിലേക്ക് പെട്ടെന്ന് വരുന്ന മുഖങ്ങളിലൊന്ന് കൂടിയാണ് ഷോബി തിലകന്റേത്. രണ്ടര പതിറ്റാണ്ടായി അദ്ദേഹം മലയാള സിനിമയിലെ ഡബ്ബിങ് മേഖലയിലുണ്ട്.

  actor shobi thilakan, actor shobi thilakan photos, shobi thilakan films, shobi thilakan news, നടൻ ഷോബി തിലകൻ, ഷോബി തിലകൻ വാർത്തകൾ, ഷോബി തിലകൻ സിനിമകൾ

  മിമിക്രിയും അഭിനയവും ഡബ്ബിങിനൊപ്പം അദ്ദേഹം കൊണ്ടുപോകുന്നു. പഴശ്ശിരാജയിലെ എടച്ചേന കുങ്കന് ശബ്ദം നൽകിയത് ഷോബിയായിരുന്നു. ശരത്കുമാറാണ് എടച്ചേന കുങ്കനായി ചിത്രത്തിൽ വേഷമിട്ടത്. ശരത്തിന്റെ കഥാപാത്രത്തിന് ഇത്രയേറെ ആരാധകർ ഉണ്ടാകാൻ കാരണമായതിൽ ഒന്നും ഷോബിയുടെ ഡബ്ബിങ് തന്നെയായിരിക്കും. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ മലയാളം ഡബ്ബിങ്ങില്‍ ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ പല്‍വാല്‍ ദേവന് ശബ്ദം കൊടുത്തതും ഷോബി തന്നെയായിരുന്നു. വലിയ അഭിനന്ദനമാണ് ഈ സിനിമയിലെ പ്രകടനത്തിലൂടെ ഷോബി തിലകന് ലഭിച്ചത്. വര്‍ഷങ്ങളായി ഡബ്ബിങ് രംഗത്തെ നിറസാന്നിധ്യമാണ് ഷോബി. ഒപ്പം അഭിനയ രംഗത്തും സജീവം. പിതാവ് തിലകന്‍ അസുഖ ബാധിതനായി ചികിത്സയില്‍ കഴിയുമ്പോള്‍ അദ്ദേഹത്തിന് വേണ്ടിയും മുമ്പ് ഷോബി ശബ്ദം നല്‍കിയിരുന്നു.

  Also Read: 'സൂര്യയോട് പ്രണയം പറഞ്ഞ് ഋഷി'; പൂവ് ചോദിച്ചപ്പോൾ പൂക്കാലം തന്ന കൂടെവിടെ ടീമിന് നന്ദിയെന്ന് ആരാധകർ

  ഇപ്പോൾ ഡബ്ബിങ് ജീവിതത്തിലെ അനുഭവങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഷോബി. ആടുപുലിയാട്ടം സിനിമയ്ക്ക് വേണ്ടി ഓംപുരിക്ക് ഡബ് ചെയ്ത അനുഭവത്തെ കുറിച്ചും മമ്മൂട്ടിക്ക് വേണ്ടി തമിഴിൽ സിനിമകൾ ഡബ്ബ് ചെയ്ത അനുഭവങ്ങളെ കുറിച്ചുമെല്ലാമാണ് അദ്ദേഹം വീണ്ടും ഓർമിക്കുന്നത്. 'ഓംപുരി സാറിന് വേണ്ടി ഡബ്ബ് ചെയ്തപ്പോൾ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. അ​ദ്ദേഹത്തിന് മലയാളം അറിയാത്തതിനാൽ ഹിന്ദിിയിൽ ഡയലോ​ഗുകൾ എഴുതി പിടിക്കുകയായിരുന്നു. അദ്ദേഹം അത് നോക്കിവായിച്ചാണ് സീനുകൾ പൂർയാക്കിയിരുന്നത്. മലയാളത്തിൽ ഡബ്ബ് ചെയ്യുമ്പോൾ ലിപ് സിങ്ക് ഉണ്ടാകാൻ അദ്ദേഹം വളരെ പതിയെയാണ് ഡയലോ​ഗുകൾ പറഞ്ഞിരുന്നതെന്നും അതോടൊപ്പം എത്തിപ്പെടാൻ പാടുപെട്ടിരുന്നു' എന്നുമാണ് ഷോബി തിലകൻ പറയുന്നത്.

  Also Read: റിലേഷൻഷിപ്പ് സ്റ്റാറ്റസിനെ കുറിച്ച് തുറന്ന് പറഞ്ഞ് 'മോസ്റ്റ് എലിജിബിൾ ബാച്ചിലർ' താരം അഖിൽ അക്കിനേനി

  അദ്ദേഹത്തിന് ഡബ്ബ് ചെയ്യാൻ സാധിക്കുമെന്ന് സ്വപ്നത്തിൽ കരുതിയിരുന്നതല്ലെന്നും ഡി​ഗ്രി പഠനസമയത്ത് മിമിക്രി അവതരിപ്പിച്ച് ഒന്നാം സമ്മാനം നേടിയപ്പൾ അദ്ദേഹത്തിന്റെ കൈയ്യിൽ നിന്നുമാണ് സമ്മാനം വാങ്ങിയതെന്നും ഷോബി പറയുന്നു. കൂടാതെ തമിഴ് നടൻ പ്രഭുവിന് ഡബ്ബ് ചെയ്യാൻ സാധിച്ചതിനെ കുറിച്ചും ശേഷം അദ്ദേഹം അഭിനന്ദിച്ചപ്പോൾ ഉണ്ടായ സന്തോഷത്തെ കുറിച്ചും ഷോബി വിവരിച്ചു. നടൻ മമ്മൂട്ടിക്ക് വേണ്ടി അഞ്ച് തമിഴ് സിനിമകൾ ഡബ്ബ് ചെയ്തിട്ടുണ്ടെന്നും ഷോബി തിലകൻ പറയുന്നു. 'മമ്മൂക്കയ്ക്ക് വേണ്ടി പുതിയ നിയമം, ​ഗ്രേറ്റ് ഫാദർ, യാത്ര എന്നീ സിനിമകളുടെ തമിവ് ഡബ്ബ് ചെയ്തിട്ടുണ്ട്. പക്ഷെ ഇന്നേവരെ അദ്ദേഹത്തെ വിളിച്ച് അഭിപ്രായം ചോദിക്കാൻ സാധിച്ചിട്ടില്ല. ചോദിക്കാനും പേടിയാണ്. കൊവിഡും ലോക്ക് ഡൗണും മൂലം അദ്ദേഹത്തെ ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. കാണുമ്പോൾ അഭിപ്രായം എന്തായാലും ചോദിക്കണമെന്ന് തന്നെയാണ് കരുതുന്നത്. അദ്ദേഹം എന്തായാലും ഞാനാണ് അദ്ദേഹത്തിന് ശബ്ദം നൽകിയത് എന്ന് അറിഞ്ഞിട്ടുണ്ടാവും. എല്ലാ കാര്യങ്ങളിലും ശ്രദ്ധയുള്ളയാളാണ് മമ്മൂക്ക' ഷോബി തിലകൻ പറയുന്നു.

  Also Read: 'മണിയുടെ മരണവും വിവാദവും മൂലം ഞാനും കുടുംബവും ഉള്ളുനീറിയാണ് കഴിഞ്ഞിരുന്നത്'-ജാഫർ ഇടുക്കി

  യാത്രയുടെ തെലുങ്ക്, മലയാളം സിനിമകൾ മമ്മൂട്ടി തന്നെയാണ് ഡബ്ബ് ചെയ്തത്. തമിഴ് മാത്രമാണ് ഷോബി തിലകൻ ഡബ്ബ് ചെയ്തത്. ആടുപുലിയാട്ടത്തിന്റെ തമിഴിലും ഓംപുരിക്ക് വേണ്ടി ഡബ്ബ് ചെയ്തത് ഷോബി തിലകൻ തന്നെയാണ്. 27 വർഷത്തിൽ അധികമായി അഭിനേതാവായും ഡബ്ബിംഗ് ആർട്ടിസ്റ്റായും ഷോബി സിനിമയിലുണ്ട്. 15 ഓളം സിനിമയിലാണ് അദ്ദേഹം ഇതുവരെ അഭിനയിച്ചത്. 500 ഓളം സിനിമയിൽ ശബ്ദം നൽകി. ഒട്ടനവധി സീരിയലുകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. നാല് സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ ഇരുപതിലധികം മറ്റ് പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

  വേണുചേട്ടന്‍ പോയി, ഈ യാത്രയില്‍ ഞാന്‍ തനിച്ചായി | FilmiBeat Malayalam

  Also Read: വിവാഹ, വിവാഹ മോചന ​ഗോസിപ്പുകൾക്ക് വിട, സാം വീണ്ടും സിനിമയിൽ സജീവമാകുന്നു

  Read more about: mammootty dubbing
  English summary
  actor shobi thilakan open up about his movie dubbing experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X