For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗൗതം മേനോൻ ചിത്രത്തിലെ വില്ലൻ വേഷം, 'ആ വിളി വന്ന' കഥ പറഞ്ഞ് സിദ്ദിഖ്

  |

  കഴിഞ്ഞ മുപ്പത്‌ വർഷത്തിലധികമായി മലയാള സിനിമയിൽ സജീവമായുള്ള നടനാണ് ഏവർക്കും പ്രിയപെട്ട സിദ്ദിഖ്‌. മലയാള സിനിമയിൽ സ്വന്തമായൊരു മേൽവിലാസമുണ്ടാക്കിയ നടനാണ് സിദ്ദിഖ്‌. സ്വഭാവ നടനായും വില്ലനായും ഹാസ്യനടനായും അദ്ദേഹം മലയാള പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്‌.. അല്ല ഇപ്പോഴും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഏതോരു കഥാപാത്രവും അനായാസം അവതരിപ്പിക്കാൻ കഴിവുള്ള ചുരുക്കം ചില നടന്മാരുടെ പട്ടിക തയ്യാറാക്കിയാൽ അതിൽ സിദ്ദിഖുമുണ്ടാകും.

  Actor Siddique, Actor Siddique movies, Gautham Menon movies, Siddique news, നടൻ സിദ്ദീഖ്, ​ഗൗതം വാസുദേവ് മേനോൻ, സിദ്ദീഖ് ​ഗൗതം വാസുദേവ് മേനോൻ, സിദ്ദീഖ് സിനിമകൾ

  തുടക്ക കാലങ്ങളിൽ ചെറിയ വേഷങ്ങളും പിന്നീട്‌ ഹാസ്യകഥാപാത്രങ്ങളും ചെയ്തുകൊണ്ടിരുന്ന സിദ്ദിഖ്‌ പിന്നീട്‌ ഒരിടവേളയ്ക്ക്‌ ശേഷം വില്ലൻ വേഷങ്ങളിൽ മാത്രം ഒതുങ്ങി നിന്നു. 2000ത്തിന്റെ തുടക്ക കാലത്ത്‌ അദ്ദേഹം സ്വഭാവ നടനായും ഹാസ്യ നടനായും നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്‌. ഈ കാലയളവിൽ കലാമൂല്യമുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അതൊക്കെ എത്രത്തോളം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്നത്‌ സംശയമാണ്. ഛോട്ടാ മുംബൈയിലെ സിദ്ദിഖിന്റെ ചന്ദ്രപ്പൻ എന്ന കഥാപാത്രത്തോട് ഇന്നും മലയാളി പ്രേക്ഷകർ വെച്ച് പുലർത്തുന്ന സ്നേഹം വലുതാണ്.

  Also read: ഇതുവരെ കണ്ട ചാക്കോച്ചനായിരിക്കില്ല 'ഒറ്റി'ലെ ചാക്കോച്ചൻ, കുറിപ്പുമായി കോസ്റ്റ്യൂം ഡിസൈനർ

  അദ്ദേഹത്തെ കൊണ്ട് അങ്ങനെയൊരു കഥാപാത്രം ചെയ്യാൻ കഴിയുമെന്ന് അന്ന് വരെ ആരും കരുതിയിട്ടുണ്ടാവില്ല. അതുകൊണ്ട തന്നെ ചന്ദ്രപ്പൻ വേ​ഗത്തിൽ ജനഹൃദയം കീഴടക്കി. അതുപോലെ തന്നെ മലയാളികൾക്ക്‌ മറക്കാൻ കഴിയാത്തൊരു കഥാപാത്രമാണ് സിദ്ദിഖ്‌ ദൃശ്യത്തിൽ അവതരിപ്പിച്ച ഡോ.പ്രഭാകർ. വാത്സല്യവും സ്നേഹം തുളുമ്പുന്ന അച്ഛനായി അദ്ദേഹം ജീവിക്കുകയായിരുന്നു. ചെയ്യുന്ന വേഷം എത്ര ചെറുതായാൽ പോലും സിദ്ദിഖ്‌ എന്ന നടൻ അത്‌ അവിസ്മരണീയമാക്കുന്നതാണ് പതിവ്.‌ അതിനൊരുദാഹരണമാണ് അടുത്തിടെ ഇറങ്ങിയ അനു​ഗ്രഹീതൻ അന്റണിയിലെ അച്ഛൻ കഥാപാത്രം.

  ഏത് കഥാപാത്രം തന്നാലും അത് തന്നാൽ കഴിയും വിധം മനോഹരമാക്കി നൽകുമെന്ന ഉറപ്പാണ് അദ്ദേഹം ഓരോ സിനിമയിലൂടെയും പറഞ്ഞുവെക്കുന്നത്. ഇപ്പോൾ അദ്ദേഹം തമിഴിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ സിമ്പു ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്താൻ പോകുന്നുവെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ​ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വെന്ത് തനിന്തത് കാട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ നേരത്തെ റിലീസ് ചെയ്തിരുന്നു. മെലിഞ്ഞശരീരവുമായി വടിയിലൂന്നി നിൽക്കുന്ന സിമ്പുവായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.

  Also read: ജീവനോളം വിലയില്ല... പരീക്ഷയ്ക്ക്, വിദ്യാർഥികളോട് സൂര്യ

  ചിത്രത്തിലെ പ്രധാന വില്ലൻ വേഷമാണ് മലയാളത്തിന്റെ സ്വന്തം സിദ്ദിഖ് അവതരിപ്പിക്കാൻ പോകുന്നത്. ​ഗൗതം മേനോൻ ചിത്രത്തിലേക്ക് താൻ എത്തിപ്പെട്ടതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണിപ്പോൾ സിദ്ദീഖ്. സൂഫിയും സുജാതയും ചിത്രത്തിലെ പ്രകടനം കണ്ടിട്ടാണ് തന്നെ ​ഗൗതം മേനോൻ പുതിയ ചിത്രത്തിലേക്ക് ക്ഷണിച്ചതെന്ന് സിദ്ദീഖ് പറഞ്ഞു.

  Actor Siddique, Actor Siddique movies, Gautham Menon movies, Siddique news, നടൻ സിദ്ദീഖ്, ​ഗൗതം വാസുദേവ് മേനോൻ, സിദ്ദീഖ് ​ഗൗതം വാസുദേവ് മേനോൻ, സിദ്ദീഖ് സിനിമകൾ

  'സൂഫിയും സുജാതയും ഇറങ്ങിയതിന് പിന്നാലെ ഒരു ഫോണ്‍കോള്‍ എന്നെ തേടിയെത്തി. സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്റേതായിരുന്നു. സൂഫിയും സുജാതയും കണ്ടെന്നും അതിലെ എന്റെ കഥാപാത്രം ഏറെ ഇഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. ഗൗതം വാസുദേവ് മേനോനെപ്പോലെ ഒരു സംവിധായകനില്‍ നിന്ന് കേട്ട വാക്കുകള്‍ വലിയ അംഗീകാരമായിട്ടാണ് എനിക്ക് തോന്നിയത്. ഫോണ്‍ കട്ട് ചെയ്യുന്നതിന് മുമ്പ് അദ്ദേഹം ഒരു കാര്യം കൂടി എന്നോട് പറഞ്ഞു. വൈകാതെ നമുക്കൊരു സിനിമ ചെയ്യണം. വളരെ കാഷ്വലായി പറഞ്ഞതായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്.

  Also read: സൈമ അവാർഡ്സിൽ താരമായി നില, കൊഞ്ചിച്ച് തെന്നിന്ത്യൻ താരസുന്ദരികൾ

  എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം എന്നെ വീണ്ടും വിളിച്ചു. അദ്ദേഹം ചെയ്യുന്ന പുതിയ സിനിമയില്‍ ഒരു വേഷം ഉണ്ടെന്നും അത് ചെയ്യാമോ എന്നുമായിരുന്നു അന്വേഷണം. കഥയും കഥാപാത്രത്തെയുംകുറിച്ച് കേട്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. അതിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കേണ്ടത്. സിമ്പുവാണ് നായകന്‍.

  വെന്ത് തനിന്തത് കാട് എന്നാണ് സിനിമയുടെ പേര്. മുംബൈ പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമയാണ് ഇത്. തെരുവ് റൗഡികളുടെ കഥ. അതില്‍ ഒരു മലയാളി പശ്ചാത്തലമുള്ള കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. കുഞ്ഞുകൃഷ്ണന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. അതിന്റെ ഫസ്റ്റ് ഷെഡ്യൂള്‍ കഴിഞ്ഞ് അടുത്തിടെ പൂർത്തിയായതേയുള്ളൂ' ഇതായിരുന്നു സിദ്ദിഖിന്റെ വാക്കുകൾ.

  Also read: പൃഥ്വിയുടെ ഭ്രമം വരുന്നു, റിലീസ് തിയ്യതി പുറത്തുവിട്ട് അണിയറപ്രവർത്തകർ

  ചെന്നൈയിൽ മുംബൈ സ്ട്രീറ്റുകളുടെ വലിയ സെറ്റിട്ടായിരുന്നു സിനിമയുടെ ചിത്രീകരണമെന്നും സിദ്ദിഖ് വിവരിച്ചു. ഒരു വലിയ മുസ്ലീം പള്ളിയും ബില്‍ഡിംഗുകളടക്കം എല്ലാം ചെന്നൈയിൽ സിനിമക്കായി സെറ്റിട്ടിരുന്നുവെന്നും അതെല്ലാം തന്നെ അത്ഭുതപ്പെടുത്തിയെന്നും സിദ്ദിഖ് പറയുന്നു. ആദ്യ ഷെഡ്യൂൾ ആയതിനാൽ സിമ്പുവിനോടൊപ്പമുള്ള സീനുകളുണ്ടായിരുന്നില്ലെന്നും സിദ്ദിഖ് പറഞ്ഞു. ​

  ഗൗതം മേനോൻ സിനിമകളെ സ്നേഹിക്കുന്നതിനാലും അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യാൻ സാധിക്കുന്നതിലും സന്തോഷമുള്ളതായും സിദ്ദീഖ് പറഞ്ഞു. മരക്കാർ അറബിക്കടലിന്റെ സിംഹം, ആറാട്ട് എന്നീ ചിത്രങ്ങളിലും സുപ്രധാന കഥാപാത്രങ്ങളെ സിദ്ദിഖ് അവതരിപ്പിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി മൂലം ഈ ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്.

  ഗോള്‍ഡന്‍ വിസയെ കളിയാക്കി സന്തോഷ് പണ്ഡിറ്റ് | FilmiBeat Malayalam

  Also read: താരനിബിഢമായി സൈമ അവാർഡ്സ്; മികച്ച നടൻ മോഹൻലാൽ, നടി മഞ്ജുവാര്യർ

  Read more about: sidique actor tamil
  English summary
  Actor Siddique in the negative lead role in Gautham Menon movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X