For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിക്കുകയാണെങ്കില്‍ പെണ്ണിന് 10 പവന്‍ സ്വര്‍ണം നല്‍കും; തീരുമാനം പറഞ്ഞ് സുബീഷ് സുധി

  |

  സ്ത്രീധന വിഷയത്തില്‍ കേരളത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും ചാനലുകളിലുമെല്ലാം സ്ത്രീധന ചര്‍ച്ചയാക്കപ്പെടുന്നുണ്ട്. പുരോഗമന ചിന്താഗതിക്കാരെല്ലാം തന്നെ സ്ത്രീധനത്തെ തള്ളിപ്പറഞ്ഞു കൊണ്ട് രംഗത്ത് എത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സ്ത്രീധന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഒന്നിലധികം സ്ത്രീകളായിരുന്നു മരിച്ചത്. ഇതോടെ ചര്‍ച്ച സജീവമായി മാറിയത്.

  സാറയുടെ ഫിറ്റ്‌നസിന്റെ രഹസ്യം; ബോളിവുഡ് സുന്ദരിയുടെ യോഗ ചിത്രങ്ങള്‍

  സിനിമ താരങ്ങളും തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിട്ടുണ്ട്. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണെന്ന് സോഷ്യല്‍ മീഡിയയും രാഷ്ട്രീയ നേതൃത്വവും സിനിമാലോകവുമെല്ലാം പറയുന്നു. സ്ത്രീധനം ചോദിക്കുന്നവര്‍ക്ക് പെണ്‍മക്കളെ കെട്ടിച്ചു കൊടുക്കരുതെന്നാണ് സ്ത്രീധനത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത്. അതേസമയം പെണ്‍മക്കള്‍ക്ക് നല്‍കേണ്ടത് നല്ല വിദ്യാഭ്യാസവും സ്വന്തം കാലില്‍ നില്‍ക്കാനുള്ള സാഹചര്യവുമാണെന്ന് മറ്റ് ചിലര്‍ വ്യക്തമാക്കുന്നുണ്ട്.

  ഇതിനിടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ സുബീഷ് സുധി. താന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്ണിന് താന്‍ 10 പവന്‍ സ്വര്‍ണം നല്‍കുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. കുറേക്കാലമായി മനസില്‍ തീരുമാനിച്ച കാര്യമാണിതെന്നും ഇപ്പോള്‍ പറയേണ്ട സാമൂഹിക സാഹചര്യമായത് കൊണ്ടാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

  ഇങ്ങനെ ഓരോരുത്തരും അവരാലാകും വിധം പരിശ്രമിച്ചാല്‍ തീരാവുന്നതേയുള്ളൂ ഈ വിവാഹേതര സ്ത്രീധന പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം വിസ്മയയുടെ മരണത്തിന് പിന്നാലെ, കണ്ണൂരില്‍ സ്ത്രീധനം വാങ്ങാറില്ലെന്ന തരത്തില്‍ ഒരുപാട് ചര്‍ച്ച നടന്നിരുന്നു. ഈ ചര്‍ച്ചയിലും സുബിഷ് പ്രതികരിച്ചിരുന്നു.

  തന്റെ ഒരു അനുഭവമായിരുന്നു നടന്‍ പങ്കുവച്ചത്. ഒരു പെണ്ണിനെ, അവളെ ജീവിത സഖിയാക്കുന്നത്, സ്ത്രീധനം നോക്കി അല്ല എന്ന് വിശ്വസിക്കുന്ന ഒരു നാട്ടില്‍ ജീവിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. എല്ലാ നാടും സ്ത്രീധനം ഇല്ലാത്ത ഒരു നാടാകട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

  Diya sana about her bitter experience from marriage

  മലയാള സിനിമയിലെ നിറസാന്നിധ്യമാണ് സുബീഷ് സുധി. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. കണ്ണൂര്‍ ഭാഷയാണ് സുബീഷിനെ ജനപ്രീയനാക്കി മാറ്റുന്നത്. ബ്ലാക്ക് കോഫിയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. അന്നയും റസൂലും, എന്നു നിന്റെ മൊയ്തീന്‍, ഒരു മെക്‌സിക്കന്‍ അപരാത, ബിടെക്, ഗാനഗന്ധര്‍വന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയാണ്.


  ഞങ്ങള്‍ക്ക് പറയാനുള്ളത്

  പുരുഷാധിപത്യ സമൂഹത്തിന്റെ സൃഷ്ടിയായ സ്ത്രീധനം സമ്പ്രദായം പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ല. ഈ പ്രവണതയ്‌ക്കെതിരെ മനുഷ്യര്‍ ഒരുമിച്ച് നില്‍ക്കണം. സ്ത്രീയുടെ ആത്മാഭിമാനത്തിന് വിലയിടുന്ന സ്ത്രീധന സമ്പ്രദായം അവസാനിപ്പിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. സ്ത്രീധനം വാങ്ങുന്നതും നല്‍കുന്നതും കുറ്റകൃത്യമാണെന്ന ബോധ്യം സമൂഹം സ്വയം ഉള്‍ക്കൊള്ളുകയും സ്ത്രീധനത്തെ പടിയ്ക്ക് പുറത്ത് നിര്‍ത്തുകയും ചെയ്യണം.

  Read more about: actor
  English summary
  Actor Subeesh Sudhi Claims He Will Give Jewellery To The Girl He Is Going To Marry, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X