For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുടിയന്‍ സുമേഷിന് പകരം ഇനി ദൃശ്യം സുമേഷ് എന്ന് വിളിക്കണേ എന്നാണ് പ്രാര്‍ത്ഥന, തുറന്നുപറഞ്ഞ് നടന്‍

  |

  ദൃശ്യം 2വിന്‌റെ വിജയത്തിന് പിന്നാലെ താരങ്ങളുടെ പ്രകടനത്തെ പ്രശംസിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. മോഹന്‍ലാല്‍, മുരളി ഗോപി, മീന തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തില്‍ അഭിനയിച്ച മറ്റു നടീനടന്മാരും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. ഏഴ് വര്‍ഷത്തിന് ശേഷമാണ് ദൃശ്യത്തിന് രണ്ടാം ഭാഗവുമായി സംവിധായകന്‍ എത്തിയത്. പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്ന ചിത്രം മികച്ച സിനിമാനുഭവം തന്നെയാണ് നല്‍കിയത്. റിലീസ് ദിനം തന്നെ ലക്ഷക്കണക്കിന് പേരാണ് ദൃശ്യം 2 ഒടിടിയിലൂടെ കണ്ടത്.

  ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

  മിമിക്രി രംഗത്തുനിന്നുമുളള താരങ്ങള്‍ക്കും അവസരം നല്‍കിയായിരുന്നു ജീത്തു ജോസഫ് ദൃശ്യം 2 എടുത്തത്. പ്രേക്ഷകര്‍ തീരെ പ്രതീക്ഷിക്കാത്ത താരങ്ങള്‍ക്ക് വരെ സംവിധായകന്‍ മികച്ച വേഷം നല്‍കി. ദൃശ്യം 2വില്‍ ജോര്‍ജ്ജുക്കുട്ടിയുടെ അയല്‍ക്കാരനായി എത്തി ഞെട്ടിച്ച കഥാപാത്രമായിരുന്നു സാബു. ടിവി പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സുമേഷ് ചന്ദ്രനാണ് ഈ റോളില്‍ എത്തിയത്.

  ദൃശ്യം 2വില്‍ പ്രധാന വേഷത്തില്‍ എത്തിയ സുമേഷും അജിത്ത് കുത്താട്ടൂകുളവും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ചാനല്‍ പരിപാടിയില്‍ ദൃശ്യം ആദ്യ ഭാഗത്തിന്റെ സ്പൂഫ് സ്‌കിറ്റ് അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അതെ സിനിമയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്‌റെ സന്തോഷത്തിലാണ് ഇവര്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ദൃശ്യം 2വിനെ കുറിച്ചുളള അനുഭവങ്ങള്‍ സുമേഷ് പങ്കുവെച്ചിരുന്നു.

  സ്റ്റേജ് പ്രോഗ്രാമുകളില്‍ സ്ഥിരം കുടിയന്‍ വേഷം ചെയ്തിരുന്നത് കൊണ്ട് കുടിയന്‍ സുമേഷ് എന്നായിരുന്നു നേരത്തെ ആളുകള്‍ വിളിച്ചുകൊണ്ടിരുന്നതെന്നും ഇനി ദൃശ്യം സുമേഷ് എന്ന് വിളിക്കണേയെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും നടന്‍ പറഞ്ഞു. ഭാസ്‌കര്‍ ദ റാസ്‌കല്‍, ആദ്യരാത്രി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം കിട്ടുന്നത് ദൃശ്യം 2വിലാണെന്നും സുമേഷ് ചന്ദ്രന്‍ പറയുന്നു.

  ശരിക്കും ഈ കഥാപാത്രം വേറെ താരങ്ങള്‍ക്ക് കൊടുക്കേണ്ടതായിരുന്നു. എന്നാല്‍ ജീത്തു സര്‍ വിളിക്കുകയും ഞങ്ങളെ പോലുളള മിമിക്രി കലാകാരന്‍മാരെ സെലക്ട് ചെയ്ത് ഇങ്ങനെയൊരു സിനിമയില്‍ അവസരം തന്നു. സാറിനെ എന്താ പറയാ വേറെ ലെവല്‍ തന്നെയാണ് സാറ്. സിനിമ കണ്ട ശേഷം ഒത്തിരിപേര്‍ വിളിച്ചുവെന്നും മെസേജ് അയച്ചുവെന്നും സുമേഷ് പറഞ്ഞു.

  ലോക്ഡൗണ്‍ സമയത്ത് എന്റെ കോമഡി പ്രോഗ്രാമുകള്‍ ജീത്തു സര്‍ യൂടൂബിലൂടെ കണ്ടിരുന്നു. പിന്നാലെ ചാനലില്‍ വിളിച്ച് എന്റെ നമ്പര്‍ വാങ്ങി അദ്ദേഹം എന്നെ വിളിച്ചു. ദൃശ്യം 2 വിലേക്ക് ജീത്തു ജോസഫ് വിളിച്ചപ്പോള്‍ മടക്കിക്കുത്തിയിരുന്ന മുണ്ട് അറിയാതെ അഴിച്ചിട്ടു. ഒരു ഫോട്ടോ അയച്ചുകൊടുക്കാന്‍ പറഞ്ഞപ്പോള്‍ എന്തിനുവേണ്ടിയാണെന്ന് പോലും ചോദിച്ചില്ല. പിന്നെ എന്നെ വീട്ടിലേക്ക് വിളിപ്പിച്ചു. കുറെ നേരം അദ്ദേഹവുമായി സംസാരിച്ചു.

  എന്റെ കഥാപാത്രത്തെ കുറിച്ചൊക്കെ പറഞ്ഞു. ഒരു കുടിയനില്‍ നിന്നും പോലീസ് ക്യാരക്ടറിലേക്കുളള മാറ്റത്തെ കുറിച്ചൊക്കെ പറഞ്ഞു. മോഹന്‍ലാലിനൊപ്പമുളള ലൊക്കേഷന്‍ അനുഭവവും സുമേഷ് പങ്കുവെച്ചു. സുമേഷിന് പേടിയുണ്ടോ എന്ന് ലാലേട്ടന്‍ ചോദിച്ചിരുന്നു. ഇതിന് മറുപടിയായി പേടിയില്ല, ഞാന്‍ അറിയാതെ ലാലേട്ടനെ കാണുമ്പോള്‍ എന്‌റെ തോള് ചെരിച്ചുപോയാല്‍ സാറൊന്ന് പറഞ്ഞേക്കണം, നേരെ വെക്കാനായിട്ട്.

  Drishyam 2 Advocate Renuka Interview ചില്ലക്കാരിയല്ല ഈ ഒറിജിനൽ വക്കീൽ.. | Filmibeat Malayalam

  കാരണം അദ്ദേഹമൊക്കെ നമ്മുടെ മനസില്‍ കിടക്കുവല്ല. അദ്ദേഹത്തെ കാണുമ്പോഴല്ല, പേര് പറയുമ്പോള്‍ തന്നെ അറിയാതെ ആ ഒരു മാനറിസം നമ്മളിലേക്ക് എത്തും. ലാലേട്ടനുമായിട്ട് ആ കോമ്പിനേഷന്‍ സീനില്‍ വന്നപ്പോ ഭയങ്കര ഫ്രീയായിരുന്നു. കുഴപ്പമില്ല മോനെ നന്നായിട്ട് ചെയ്യൂ എന്ന് പറഞ്ഞു. ഭയങ്കര സപ്പോര്‍ട്ടായിരുന്നു.

  Read more about: mohanlal drishyam jeethu joseph
  English summary
  actor sumesh chandran opens about his role in mohanlal jeethu joseph movie drishyam 2
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X