For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടെന്‍ഷന്‍ മാറാന്‍ ലാലേട്ടന്‍ അന്ന് നല്‍കിയ ഉപദേശം, എന്നോട് പറഞ്ഞത് ഇക്കാര്യം, വെളിപ്പെടുത്തി സുമേഷ് ചന്ദ്രന്‍

  |

  ദൃശ്യം 2വിലൂടെ അടുത്തിടെ മലയാളത്തില്‍ തിളങ്ങിയ നടനായിരുന്നു സുമേഷ് ചന്ദ്രന്‍. മിമിക്രി താരമായി തുടങ്ങിയ സുമേഷിന് കരിയറില്‍ ലഭിച്ച വലിയ അവസരമായിരുന്നു ഈ ചിത്രം. ദൃശ്യം 2വിലെ സാബു എന്ന കഥാപാത്രം നടന് മികച്ച പ്രേക്ഷക പ്രശംസകളാണ് നേടികൊടുത്തത്‌. ജോര്‍ജ്ജുകുട്ടിയുടെ അയല്‍ക്കാരനായും അന്വേഷണ ഉദ്യോഗസ്ഥനായുമാണ് സുമേഷ് ചന്ദ്രന്‍ ചിത്രത്തില്‍ എത്തിയത്. അതേസമയം ദൃശ്യം 2 ലൊക്കേഷനില്‍ മോഹന്‍ലാലിനോട് ആദ്യമായി സംസാരിച്ച അനുഭവം കൗമുദിക്ക് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സുമേഷ് ചന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു.

  നടി അന്വേഷി ജെയിന്‌റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍. കാണാം

  ലാലേട്ടന്‍ സെറ്റില്‍ ദേഷ്യപ്പടുത്തുന്നതായി കണ്ടിട്ടില്ല, സോഫ്റ്റായിട്ടുളള മനുഷ്യനാണെന്ന് സുമേഷ് പറയുന്നു. രാവണപ്രഭു, ആറാം തമ്പുരാന്‍ പോലുളള സിനിമകളിലെ ഗെറ്റപ്പ് പോലെയാണ് വരുന്നതെങ്കില്‍ ഇതില്‍ കൂടുതല്‍ നമുക്ക് ടെന്‍ഷനാവും. ഇത് ഈ പടത്തിലെ ക്യാരക്ടര്‍ പോലെ ഒരു പാവം മനുഷ്യനാണ്. ആരും അറിയാതെ പലതും ചെയ്യുന്നുണ്ടെങ്കില്‍ പോലും കുടുംബം നോക്കുന്ന അങ്ങനത്തെ ഒരാളാണല്ലോ വന്നുനില്‍ക്കുന്നത്.

  ബഹള സീനിന് മുന്‍പായിട്ട് ജീത്തു സാര്‍ ചോദിച്ചിരുന്നു, ഏടാ ലാലേട്ടനുമായി നീ സംസാരിച്ചിരുന്നോ എന്ന്. ഞാന്‍ പറഞ്ഞു ഇല്ല സാറെ. എത്ര പ്രാവശ്യം പറഞ്ഞതാ ലൊക്കേഷനില്‍ വന്ന് അദ്ദേഹത്തിനോട് മിണ്ടാന്‍. അങ്ങനെയാണേല്‍ ഇപ്പോ ഉളള ഒരു ടെന്‍ഷന്‍ അങ്ങ് പോയേനെ എന്ന് സാറ് പറഞ്ഞു. ഞാന്‍ പറഞ്ഞു പറ്റിയില്ല സാര്‍ എന്ന്. തുടര്‍ന്ന് എന്റെ കൈപിടിച്ച് സാറ് ലാലേട്ടന്റെ അടുത്തേക്ക് കൊണ്ടുപോയി.

  അപ്പോ അദ്ദേഹം ഒരു വീടിന്‌റ മുറ്റത്ത് കസേരയില്‍ ഇങ്ങനെ ഇരിക്കുകയാണ്. അപ്പോ ജീത്തു സാറ് എന്നെ അവിടെ കൊണ്ടുനിര്‍ത്തി പറഞ്ഞു. ലാലേട്ടാ ഇതാണ് സാബു എന്ന കഥാപാത്രം ചെയ്യുന്ന സുമേഷ്. പുളളിക്ക് എന്തോ ടെന്‍ഷന്‍ പോലെ ലാലേട്ടന്‌റെ കൂടെ സീന്‍ ചെയ്യാനായിട്ട്. അങ്ങനെ പറഞ്ഞ് പുളളിക്കാരന്‍ അങ്ങ് പോയി.

  ഈ പുലിയുടെ ഒകെ അടുത്ത് കൊണ്ടുനിര്‍ത്തില്ലെ, കാര്യം ഇണങ്ങിയ പുലി ആയിരിക്കും. പക്ഷേ നമുക്ക് ഒരു പേടി ഉണ്ടാവുമല്ലോ എന്ന് പറഞ്ഞ പോലെ അങ്ങനെ നില്‍ക്കുവാ. ലാലേട്ടന്‍ മൊബൈല്‍ നോക്കികൊണ്ടിരിക്കുവാണ്. ഞാനും ഇങ്ങനെ നില്‍ക്കുന്നു. പോലീസ് സ്‌റ്റേഷനില്‍ എന്തോ കുറ്റം ചെയ്തുനില്‍ക്കുന്ന പോലെ. അപ്പോ എന്താണ് പേരെന്നും വീട് എവിടെയാണെന്നും സാറ് ചോദിച്ചു. സാബു അല്ലെ. അത് ടെന്‍ഷനടിക്കേണ്ട കാര്യമൊന്നുമല്ല. നമ്മള് സിംപിളായിട്ട് അങ്ങ് ചെയ്യുക.

  Antony Perumbavoor announced new movie with jeethu joseph | FilmiBeat Malayalam

  ഞാന്‍ ജോര്‍ജ്ജ്കുട്ടി, മോന്‍ സാബു. അവര് തമ്മില്‍ പല പ്രശ്‌നങ്ങളും ഉണ്ടാവും. നമ്മള് തമ്മില്‍ അല്ലല്ലോ. ലാലും സുമേഷും അല്ല. സാബുവും ജോര്‍ജ്ജുകുട്ടിയും തമ്മിലാണ്. ചുമ്മ ചെയ്യണം വിഷയമൊന്നും ഇല്ല കേട്ടോ, ലാലേട്ടന്‍ പറഞ്ഞു. ആ സമയത്ത് നമുക്ക് കുറെ കാര്യങ്ങള്‍ പറയാനുണ്ടെങ്കിലും ആ സമയത്ത് ഒന്നും മനസില്‍ വരില്ല. ദൃശ്യം ആദ്യ ഭാഗം കണ്ട് അത്ഭുതപ്പെട്ട് തിയ്യേറ്ററില്‍ നിന്ന് ഇറങ്ങിയ സാധാരണ ഓഡിയന്‍സ് ആയിരുന്നു ഞങ്ങള്‍. ആ ഞങ്ങള്‍ രണ്ടാം ഭാഗത്തില്‍ അഭിനയിക്കും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അഭിമുഖത്തില്‍ സുമേഷ് ചന്ദ്രന്‍ പറഞ്ഞു.

  Read more about: mohanlal drishyam
  English summary
  actor sumesh chandran reveals his first meeting with mohanlal during drishyam 2 goes trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X