For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മരണവീട്ടില്‍ നിന്നും പിരിയുമ്പോള്‍ എല്ലാവരുടെയും വിഷമം എന്റെ തമാശകള്‍ കേള്‍ക്കാന്‍ കഴിയില്ലല്ലോ എന്നായിരുന്നു

  |

  ഹാസ്യ വേഷങ്ങളില്‍ തുടങ്ങി പിന്നീട് മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായി മാറിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. ആക്ഷന്‍ ഹീറോ ബിജു പോലുളള ചിത്രങ്ങളിലൂടെയാണ് പ്രേക്ഷകരെ ഞെട്ടിച്ച അഭിനയ പ്രകടനം സുരാജ് കാഴ്ചവെച്ചത്. മുന്‍പ് തുടര്‍ച്ചയായി സിനിമകളില്‍ അഭിനയിച്ച താരം ഇപ്പോള്‍ വളരെ സെലക്ടീവായി മാത്രമാണ് ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്. നായകനായും ക്യാരക്ടര്‍ റോളുകളിലുമെല്ലാം സുരാജ് മോളിവുഡില്‍ തിളങ്ങിനില്‍ക്കുന്നു.

  ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

  ദേശീയ പുരസ്‌കാരത്തിന് പിന്നാലെ 2019ലാണ് മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം സുരാജിന് ലഭിച്ചത്. മിമിക്രി രംഗത്തും നിന്നും സിനിമയിലെത്തിയ സുരാജ് ചെറിയ റോളുകളിലൂടെ തുടങ്ങി പിന്നീട് മുന്‍നിര ഹാസ്യനടന്മാരില്‍ ഒരാളായി മാറുകയായിരുന്നു. ഇപ്പോള്‍ മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായും നിറഞ്ഞുനില്‍ക്കുന്നു.

  കൈനിറയെ ചിത്രങ്ങളാണ് നിലവില്‍ സുരാജ് വെഞ്ഞാറമൂടിന്‌റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. നായകനായും സഹനടനായുമുളള സിനിമകളെല്ലാം സുരാജിന്‌റെതായി വരുന്നുണ്ട്. അതേസമയം അഭിനയവുമായി ബന്ധപ്പെട്ട് കുട്ടിക്കാലത്തുണ്ടായ ഒരനുഭവം മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പങ്കുവെച്ചിരുന്നു.

  ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് വകയിലൊരു അമ്മൂമ്മ മരിച്ച് ബന്ധുക്കളുടെ കൂടെ കുറച്ചുദിവസം ആ വീട്ടില്‍ തങ്ങേണ്ടി വന്നിരുന്നു എന്ന് നടന്‍ പറയുന്നു. രണ്ട് മൂന്നുനാള്‍ കഴിഞ്ഞപ്പോള്‍ എല്ലാവരുടെയും വിഷമമെല്ലാം നീങ്ങി. സന്ധ്യ കഴിയുന്നതോടെ ഉമ്മറത്ത് വലിയൊരു സദസ് രൂപപ്പെടും. ബന്ധുക്കള്‍ക്ക് മുന്നില്‍ ഞാനവതരിപ്പിക്കുന്ന കലാപരിപാടിയാണ് കൂട്ടത്തില്‍ പ്രധാനം.

  വല്യമ്മാവനെയും ചിറ്റപ്പനെയുമെല്ലാം അനുകരിച്ച് കൈയ്യടി നേടും. ഇവനൊരു ഭാവിയുണ്ട്. സ്‌റ്റേജില്‍ തിളങ്ങും മോനെ എന്നെല്ലാമുളള ബന്ധുക്കളുടെ അഭിനന്ദനങ്ങള്‍ ഇന്നും മനസിലുണ്ട്. ചടങ്ങുകള്‍ കഴിഞ്ഞ് മരണവീട്ടില്‍ നിന്ന് പിരിഞ്ഞുപോവുമ്പോള്‍ എല്ലാവരുടെയും വിഷമം എന്റെ തമാശ നമ്പറുകള്‍ കേള്‍ക്കാന്‍ കഴിയില്ലല്ലോ എന്നായിരുന്നു. ചെറുപ്പത്തിലെ അധ്യാപകരെയെല്ലാം അനുകരിച്ച് കാണിക്കുമായിരുന്നെന്നും പിന്നീടാണ് സ്‌റ്റേജില്‍ പെര്‍ഫോം ചെയ്യാന്‍ തുടങ്ങിയതെന്നും സുരാജ് വെഞ്ഞാറമൂട് അഭിമുഖത്തില്‍ പറഞ്ഞു..

  അതേസമയം അനുഗ്രഹീതന്‍ ആന്റണിയാണ് സുരാജ് വെഞ്ഞാറമൂടിന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സണ്ണി വെയ്ന്‍ നായകനായ ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്. മികച്ച പ്രതികരണം നേടിയാണ് സിനിമ മുന്നേറികൊണ്ടിരിക്കുന്നത്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് നായകനായി സുരാജിന്‌റെതായി ഒടുവില്‍ പുറത്തിയ ചിത്രം. ജിയോ ബോബി സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. തൊണ്ടിമുതലിന് ശേഷം സുരാജും നിമിഷ സജയനും വീണ്ടുമൊന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. ജനഗണമന, കാണെക്കാണെ, റോയ് തുടങ്ങിയവയാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍. സിനിമകള്‍ക്ക് പുറമെ മിനിസ്‌ക്രീനിലും തിളങ്ങിയ താരമാണ് സുരാജ്. അവതാരകനായി നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു.

  Read more about: suraj venjaramood
  English summary
  suraj venjaramood reveals his childhood expreriance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X