twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിലകന്‍ രക്തസാക്ഷിയെന്ന് മാക്ട

    By Ajith Babu
    |

    Thilakan
    അന്തരിച്ച നടന്‍ തിലകന്‍ മലയാള സിനിമയിലെ ആദ്യത്തെ രക്തസാക്ഷിയെന്ന് മാക്ട ചെയര്‍മാന്‍ അമ്പിളി. തിലകന്റ രക്തസാക്ഷിത്വത്തിന് ചലച്ചിത്രരംഗത്തെ എല്ലാവര്‍ക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    അമ്മയുടെ വിലക്ക് തിലകന്റെ മരണത്തിനു വേദന കൂട്ടി. ഈ തെറ്റിന് എന്തു പ്രായശ്ചിത്തം ചെയ്താലും മതിയാവില്ലെന്നു താരസംഘടനകള്‍ മനസിലാക്കണം. മലയാള സിനിമ വ്യവസായം വന്‍തോക്കുകളുടെ കൈപ്പിടിയിലാണെന്ന് അദ്ദേഹം ആരോപിച്ചു. കോഴിക്കോട്ടു നടന്ന മാക്ട മലബാര്‍ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

    ഏതാനും പേരുടെ സ്വത്തല്ല മലയാളസിനിമ. ഇക്കൂട്ടരെ പേടിച്ചു മാക്ടയുടെ നിലപാട് മാറ്റാന്‍ തയാറല്ല. മറ്റു സംഘടനകളുമായി പോരടിക്കാന്‍ മാക്ടയ്ക്കു താത്പര്യമില്ല. മലയാള സിനിമയുടെ തകര്‍ച്ച മാക്ട ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തിയറ്ററുകള്‍ പൊളിച്ചു മാറ്റി ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മിക്കുന്ന പ്രവണത ഇല്ലാതാക്കാന്‍ വിനോദ നികുതി നിര്‍ത്തലാക്കുകയും വൈദ്യുതിചാര്‍ജ് കുറയ്ക്കുകയും സര്‍വീസ് ചാര്‍ജ് കൂട്ടുകയും ചെയ്യണമെന്ന് അമ്പിളി ആവശ്യപ്പെട്ടു.

    കോളജ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഹ്രസ്വചിത്രങ്ങള്‍ ഉള്‍പ്പെടുത്തി കോഴിക്കോട്ട് ഫിലിം ഫെസ്റ്റിവല്‍ നടത്തുമെന്ന് അമ്പിളി പറഞ്ഞു. മികച്ച സംവിധായകനായി തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥിക്ക് മാക്ട നിര്‍മിക്കുന്ന സിനിമ സംവിധാനം ചെയ്യാന്‍ അവസരം നല്കുമെന്ന് അദ്ദേഹം പറഞ്ഞു.

    ചടങ്ങില്‍ നടി കുട്ട്യേടത്തി വിലാസിനി, കോഴിക്കോട് വിലാസിനി, കെ.ജി. വിജയകുമാര്‍, സി.വി. ദേവ്, അഡ്വ. എം. രാജന്‍, ഭാസ്‌കരന്‍ കൊയിലാണ്ടി, റോയി എടവനക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.

    English summary
    Actor Thilakan as a martyr in Malayalam cinema says MACTA chairman Ambily
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X