For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവൾക്ക് സംശയമുണ്ടെന്ന് തോന്നുന്നു', ഭാര്യയിൽ നിന്നും ലഭിച്ച പ്രതികരണത്തെ കുറിച്ച് ടൊവിനോ

  |

  പ്രതീക്ഷയ്ക്കുമപ്പുറം സഞ്ചരിക്കുന്ന ഒരു കുടുംബചിത്രമാണ് അടുത്തിടെ സോണി ലൈവ് എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ഏറ്റവും പുതിയ മലയാള ചിത്രം കാണെക്കാണെ. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് സിനിമ സഞ്ചരിക്കുന്നത്.

  ഉയരെയ്ക്ക് ശേഷം മനു അശോകൻ സംവിധാനം ചെയ്ത മികച്ച ത്രില്ലർ ഫാമിലി ത്രില്ലർ സിനിമ എന്നാണ് സിനിമ കണ്ടവർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. മനുഷ്യ മനസുകളുടെ സങ്കീർണമായ ആന്തരിക സംഘർഷങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ഈ സിനിമ. സുരാജ് വെഞ്ഞാറമൂട്, ടോവിനോ, ഐശ്വര്യ ലക്ഷ്മി എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മാനസികസഞ്ചാരങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഇവർ മൂന്ന് പേരുടെയും അഭിനയ മികവാണ് ഈ സിനിമയെ പ്രേക്ഷകർ സ്വീകരിച്ചതിന്റെ പ്രധാന ഘടകങ്ങളിലൊന്ന്.

  നോട്ട്ബുക്ക്, അയാളും ഞാനും തമ്മിൽ, എന്റെ വീട് അപ്പൂന്റേം, മുംബൈ പോലീസ് എന്നീ മികച്ച സിനിമകൾക്ക് ശേഷം ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ തൂലികയിൽ പിറന്ന സിനിമകൂടിയാണ് കാണെക്കാണെ. പ്രേക്ഷരെ ആകാംഷയിലാക്കിയും ഇടയ്ക്കിടെ ത്രില്ലർ സ്വഭാവം പ്രകടിപ്പിച്ചുമെല്ലാമാണ് സിനിമ സഞ്ചരിക്കുന്നത്. സിനിമ അവസാനിക്കുമ്പോൾ കണ്ണ് നനയിപ്പിക്കും ആരുടേയും.

  ജീവിതത്തിൽ അവിചാരിതമായി ചില സന്ദർഭങ്ങൾ കടന്നുവരാറുണ്ട്. യുക്തിയും വികാരങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളും സംവാദങ്ങളുമൊക്കെയായി പിന്നീടങ്ങോട്ട് നീങ്ങും. ഇങ്ങനെയുള്ളൊരു സന്ദർഭത്തിലേക്ക് പ്രേക്ഷകനെ വിധികർത്താവാക്കി ഇരുത്തുകയാണ് കാണെക്കാണെ സിനിമ. സംവിധാന മികവുകൊണ്ടും മികച്ച സംഗീതം കൊണ്ടും എല്ലാറ്റിനും മേലെ ഗംഭീരം എന്ന് തന്നെ തോന്നിയ പ്രകടനങ്ങൾ കൊണ്ടും സമ്പന്നമാണ് ചിത്രം.

  കൊവിഡ് കാലത്താണ് കാണെക്കാണെ സിനിമ ചിത്രീകരിച്ചത്. സിനിമയെ കുറിച്ചുള്ള നല്ല കമന്റുകളിൽ സന്തോഷമുണ്ടെന്ന് ഇന്ത്യാ​ഗ്ലിറ്റ്സിന്റെ അഭിമുഖത്തിൽ കാണെക്കാണെ ടീം പറഞ്ഞിരുന്നു. പേർളി മാണിയായിരുന്നു അവതാരിക. അഭിമുഖത്തിനിടെ ചിത്രത്തിന്റെ റിലീസിന് ശേഷം സംഭവിച്ച രസകരമായ സംഭവത്തെ കുറിച്ച് ടൊവിനോ തോമസ് അഭിമുഖത്തിനിടെ പങ്കുവെച്ചത് എല്ലാവരിലും ചിരി പടർത്തി. സിനിമ റിലീസ് ചെയ്ത ശേഷം ഭാര്യയുടെ പ്രതികരണം ഏറെ ചിരിപ്പുവെന്നാണ് ടൊവിനോ പറയുന്നത്. ഇപ്പോൾ ഭാര്യ തന്നെ സംശയിക്കുന്നുണ്ടെന്നാണ് നർമം കലർത്തി ടൊവിനോ പറയുന്നത്. 'കാണെക്കാണെ കണ്ടശേഷം ഭാര്യയെന്നെ വിളിച്ചു. നിങ്ങൾക്കെങ്ങനെ അവിഹിതങ്ങൾ കൈകാര്യം ചെയ്യേണ്ട രീതികൾ ഇത്ര കൃത്യമായി അറിയാം, കാമുകിയോട് പെരുമാറേണ്ട രീതിയും ഭാര്യയോട് പെരുമാറേണ്ട രീതിയും ക‍ൃത്യമായി എങ്ങനെ അഭിനയിച്ചു' എന്നൊക്കെയായിരുന്നു രസകരമായി ഭാര്യ തന്നോട് ചോദിച്ചതെന്ന് ടൊവിനോ പറയുന്നു. സിനിമ നന്നായിരുന്നു എന്നുപോലും പറയാതെ അവൾ കമന്റുകൾ പറയാൻ ആരംഭിച്ചതെ ഇത്തരം കാര്യങ്ങളിൽ നിന്നാണെന്നും ടൊവിനോ കൂട്ടിച്ചേർത്തു. ടൊവിനോയുടെ വാക്കുകൾ എല്ലാവരിലും ചിരിപടർത്തി. മനു അശോകനും ഐശ്വര്യ ലക്ഷ്മിയുമെല്ലാം അഭിമുഖത്തിന്റെ ഭാ​ഗമായിരുന്നു.

  ടൊവിനോയുടെ ആദ്യ ഒടിടി റിലീസ് സിനിമയാണ് കാണെക്കാണെ. തിയേറ്റർ അനുഭവങ്ങൾ മിസ് ചെയ്യുന്നുണ്ടെങ്കിലും ഒരു വലിയ ആളുകളുടെ ഇടയിലേക്ക് ദിവസങ്ങൾക്കുള്ളിൽ തങ്ങളുടെ സിനിമകൾ എത്തിച്ചേരുന്നതും ഉടൻ തന്നെ അഭിപ്രായങ്ങൾ ലഭിക്കുന്നതും നല്ലൊരു അനുഭവമായി തോന്നിയെന്നും ടൊവിനോ പറയുന്നു. ഒടിടി റിലീസാണെന്ന് കേൾക്കുമ്പോഴെ ഉത്തരവാദിത്തങ്ങൾ കൂടുന്നുവെന്ന തോന്നൽ സിനിമ ചെയ്യുമ്പോൾ ഉണ്ടാകുന്നുണ്ടെന്നും കാണെക്കാണെ ടീം പറയുന്നു.

  ടൊവിനോയുടെ മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സിലൂടെ | FilmiBeat Malayalam

  ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളിയാണ് ഇനി ടൊവിനോയുടേതായി റിലീസിനെത്താനുള്ള ഏറ്റവും പുതിയ സിനിമ. ​ഗോദയ്ക്ക് ശേഷം ടൊവിനോ-ബേസിൽ ജോസഫ് ടീം ഒന്നിക്കുന്ന സിനിമ കൂടിയാണിത്. സൂപ്പർ ഹീറോ ചിത്രമായതിനാൽ എല്ലാവരും പ്രതീക്ഷയിലാണ്. നെറ്റ്ഫ്ളിക്സിൽ ക്രിസ്മസ് റിലീസായി ച്ത്രം സ്ട്രീം ചെയ്ത് തുടങ്ങും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദർശനത്തിനെത്തും.

  English summary
  actor Tovino thomas about the reaction he got from his wife after the release of Kaanekkane
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X