For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദാമ്പത്യം മനോഹരമാക്കാൻ ഉണ്ണിയുടെ ടിപ്സ്

  |

  ആയുഷ്മാൻ ഖുറാന, രാധിക ആപ്തേ, തബു എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ബോളിവുഡ് ചിത്രം അന്ധാധുന്നിന്റെ മലയാളം റീമേക്കായാണ് ഭ്രമം സിനിമ ഇറങ്ങിയത്. ഭ്രമം എന്നാൽ അത്യാസക്തിയെന്നാണ്. മറ്റുള്ളവരാൽ അംഗീകരിക്കപ്പെടുവാൻ, ആഗ്രഹങ്ങൾ സഫലീകരിക്കപ്പെടുവാൻ തുടങ്ങി എന്തിനോടും ഏതിനോടും മനുഷ്യന് ഭ്രമം തോന്നാം. അതിനായി മനുഷ്യന് ഏതറ്റം വരെയും പോവാം. അത് തന്നെയാണ് സിനിമ സൂചിപ്പിക്കുന്നതും. വളരെ ഏറെ പ്രതീക്ഷയോടെ ആണ് സിനിമപ്രേമികൾ മലയാളത്തിലേക്ക് റീമേക്ക് ചെയ്യപ്പെട്ട സിനിമാക്കായി പ്രേക്ഷകരും കാത്തിരിക്കുകയായിരുന്നു.

  Also Read: 'മൂന്ന് പേർ കിണഞ്ഞ് പരിശ്രമിച്ചിട്ടും നടക്കാത്തത്, മമ്മൂട്ടി ജോർജിനെ കൊണ്ട് സാധിപ്പിച്ചെടുത്തപ്പോൾ'

  സിനിമ ഇക്കഴിഞ്ഞ ദിവസമാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. കൂടാതെ യുഎഇ അടക്കമുള്ള രാജ്യങ്ങളിലും സിനിമ റിലീസ് ചെയ്തിട്ടുണ്ട്. നായകൻ പൃഥ്വിരാജ് അടക്കമുള്ളവർ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇപ്പോൾ യുഎഇലാണ് ഉള്ളത്. സിനിമ റിലീസ് ചെയ്തപ്പോൾ മുതൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

  Also Read: 'യഥാർഥത്തിലുള്ള മുഖവും ശരീരവും പ്രദർശിപ്പിക്കാൻ ബുദ്ധിമുട്ടാണ്'-പ്രിയങ്ക ചോപ്ര

  അന്ധാധുന്നിന്റെ റീമേക്കല്ല ഭ്രമം ചിത്രീകരിച്ചതിലൂടെ ലക്ഷ്യമിട്ടതെന്നും ആ സിനിമയ്ക്കുള്ള ട്രിബ്യൂട്ടാണ് ഭ്രമമെന്നുമാണ് നേരത്തെ സിനിമയുമായി ബന്ധപ്പെട്ട് നായകൻ പൃഥ്വിരാജ് പറഞ്ഞത്. കൊവിഡിനെ തുടർന്നുള്ള ഒരുവർഷത്തിലധികം നീണ്ട ഇടവേളയ്ക്ക് ശേഷം യുഎഇയിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ കൂടിയാണിത്. യുഎഇയിലെ വിവിധ തീയേറ്ററുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കിയാണ് സിനിമ ആസ്വാദകർക്ക് മുന്നിലെത്തിയത്. ശ്രീറാം രാഘവന്റെ സംവിധാനത്തിലാണ് 2018ൽ അന്ധാധുൻ റിലീസ് ചെയ്തത്. എ.പി ഇന്റർനാഷണലിന്റെ ബാനറിൽ നിർമിച്ച ചിത്രം സംവിധാനം ചെയ്തത് രവി.കെ.ചന്ദ്രനാണ്. ഉണ്ണി മുകുന്ദൻ, ശങ്കർ, ജഗദീഷ്, അനന്യ തുടങ്ങിയവരും ഭ്രമത്തിന്റെ ഭാഗമായിട്ടുണ്ട്. യുഎഇയിൽ ഗോൾഡൻ സിനിമാസാണ് ഭ്രമത്തിന്റെ വിതരണം നിർവഹിച്ചത്.

  ഒടിടി റിലീസ് മൂലം മലയാളം സിനിമകൾ രാജ്യാന്തര തലത്തിൽ വരെ ചർച്ച ചെയ്യപ്പെടുന്നതിലെ സന്തോഷം അടുത്തിടെ പൃഥ്വിരാജ് പങ്കുവെച്ചിരുന്നു. ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ട് ചിത്രത്തിൽ പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ഉണ്ണി മുകുന്ദൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. സിനിമയെ കുറിച്ചും തന്റെ പ്രകടനം സംബന്ധിച്ചും ലഭിക്കുന്ന നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒപ്പം സിനിമയിൽ ഉണ്ണിയുടെ ഭാര്യയായി അഭിനയിച്ച അനന്യയ്ക്കൊപ്പമുള്ള ചിത്രവും ഉണ്ണി മുകുന്ദൻ പങ്കുവെച്ചു.

  Interview with Unni mukundan | FilmiBeat Malayalam

  'ഭ്രമത്തിലെ എന്‍റെ പ്രകടനത്തെക്കുറിച്ച് ധാരാളം നല്ല അഭിപ്രായങ്ങൾ ലഭിക്കുന്നു. വളരെ നന്ദി. ഒരു നടനെന്ന നിലയിൽ ഒരു വിഭാഗത്തിലും ടൈപ്പ്കാസ്റ്റ് ആയിപ്പോകാതിരിക്കാൻ ഞാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഇത് അതിനെന്നെ ഏറെ സഹായിച്ചു. എന്‍റെ സംവിധായകൻ രവി.കെ.ചന്ദ്രൻ, ബ്രോ പൃഥ്വിരാജ് സുകുമാരൻ എന്നിവരോട് ഞാൻ നന്ദി പറയുന്നു. അദ്ദേഹം മൂലമാണ് എനിക്ക് ഈ ഭാഗ്യം ലഭിച്ചത്. നന്ദി സഹോദരാ.... ഏറ്റവും പ്രധാനമായി സിനിമയുടെ കഥാകൃത്ത് ശരത്ബാലൻ. നിങ്ങളുടെ എല്ലാവരോടും കൂടി വീണ്ടും പ്രവർത്തിക്കുന്നതിന് കാത്തിരിക്കുന്നു....' 'എന്തായാലും... എല്ലാ സ്നേഹത്തിനും വിശ്വാസത്തിനും ഒരിക്കൽ കൂടി നന്ദി. പുതിയ കഥകളും കഴിവുകളുമായി നിങ്ങളെ എല്ലാവരെയും ഉടൻ രസിപ്പിക്കാൻ കഴിയുമെന്ന് ഞാൻ ആഗ്രഹിക്കുന്നു... മേപ്പടിയൻ സിനിമയുടെ നിങ്ങളുടെ മുന്നിൽ എത്തുന്നതിനായി കാത്തിരിക്കുന്നു. സന്തോഷകരമായ ദാമ്പത്യ ജീവതത്തിന് ഭാര്യയുമൊത്തുള്ള ചില സെൽഫീസ് ഉത്തമമാണ്... എന്ന് പാവം ദിനേശ്' എന്നായിരുന്നു ഉണ്ണി മികുന്ദൻ കുറിച്ചത്. ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ ഭാര്യയായ സ്വപ്നയുടെ വേഷത്തിലാണ് അനന്യ എത്തിയത്. ഇരുവരുടേയും പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഉണ്ണി മുകുന്ദന്റേയും അനന്യയുടേയും ആദ്യ ഒടിടി റിലീസ് സിനിമ കൂടിയാണ് ഭ്രമം.

  English summary
  actor unni mukundan funny facebook post about bramham movie police character
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X