For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫേസ്ബുക്കിലൂടെ വധുവിനെ അന്വേഷിച്ച് ഒടുവില്‍ നടന്‍ വിജിലേഷ് വിവാഹിതനായി; സ്വാതിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍

    |

    മലയാളികളുടെ പ്രിയതാരം നടന്‍ വിജിലേഷ് വിവാഹിതനായി. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസാണ് വധു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആഘോഷമായിട്ടാണ് താരവിവാഹം നടന്നത്. വിവാഹശേഷമുള്ള വധു വരന്മാരുടെ ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നിരിക്കുകയാണ്. ഇതോടെ വിജിലേഷിനും പ്രിയതമയ്ക്കും ആശംസകളുമായി പ്രിയപ്പെട്ടവരും എത്തി.

    മുന്‍പ് തനിക്കൊരു വധുവിനെ വേണമെന്ന് പറഞ്ഞ് വിജിലേഷ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വൈറലായിരുന്നു. സിനിമാ താരത്തിനൊരു വധുവിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ആരാധകരും. വൈകാതെ തന്റെ വധുവിനെ കണ്ടുപിടിച്ചെന്ന് അറിയിച്ച് വിജിലേഷ് തന്നെ രംഗത്ത് എത്തി. കോഴിക്കോട് സ്വദേശിനി സ്വാതി ഹരിദാസ് വിജിലേഷിന്റെ ജീവിതത്തിലേക്ക് കടന്ന് വന്നു.

     vijilesh

    മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരുടെയും വിവാഹനിശ്ചയം നടത്തി. അടുത്തിടെ സേവ് ദി ഡേറ്റ് ചിത്രങ്ങളുമായി വന്ന താരം മാര്‍ച്ച് 29 ന് വിവാഹമാണെന്ന കാര്യം പുറംലോകത്തെ അറിയിച്ചു. ഇപ്പോള്‍ വിവാഹത്തിലൂടെ ഒന്നായ ഇരുവര്‍ക്കും സന്തുഷ്ടമായ ഭാവി ജീവിതം ആശംസിക്കുകയാണ് സുഹൃത്തുക്കള്‍.

    കല്യാണ പെണ്ണിനെ പോലെ സുന്ദരിയായി നടി അഹാന കൃഷ്ണ, താരപുത്രിയുടെ ഏറ്റവും പുതിയ ഫോട്ടോസ് കാണാം

    മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് വിജിലേഷ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഗപ്പി, അലമാര, ചിപ്പി, വിമാനം എന്നിങ്ങനെ അനേകം സിനിമകളില്‍ ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വരത്തന്‍ എന്ന ചിത്രത്തിലെ വേഷം വിജിലേഷിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായി മാറുകയും ചെയ്തു. വിവാഹം കഴിക്കാന്‍ വൈകിയത് എന്താണെന്ന് ചോദിച്ചാല്‍ അതിനും മറുപടി താരം മുന്‍പ് പറഞ്ഞിട്ടുണ്ട്. സിനിമയും അഭിനയവുമൊക്കയായി തിരക്കിലായത് കൊണ്ട് വിവാഹത്തെ പറ്റി ആലോചിക്കാന്‍ സമയം കിട്ടിയില്ല.

    Actor Vijilesh Karayad Marriage | വിജിലേഷിന്റെ കല്യാണ വീഡിയോ | Oneindia Malayalam

    നേരത്തെ വിവാഹം ആലോചിച്ചപ്പോള്‍ സ്ഥിരമായി വരുമാനം ഇല്ലെന്ന് പറഞ്ഞ് പലരും ഒഴിവാക്കി. സിനിമാക്കാരനാണെന്ന് പറഞ്ഞതോടെ കള്ളും കഞ്ചാവുമൊക്കെ ആണെന്നാണ് പലരുടെയും വിചാരം. ഇതൊക്കെ കാരണമാണ് താന്‍ ഫേസ്ബുക്കിലൂടെ വധുവിനെ അന്വേഷിച്ചതെന്നാണ് വിജിലേഷ് പറഞ്ഞിട്ടുള്ളത്.

    English summary
    Actor Vijilesh Karayadvt Got Married Swathi Haridas Photos Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X