For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിമർശനങ്ങളിൽ ആശങ്കയില്ല!! അമ്മയിൽ മാത്രം വിശ്വസിക്കുന്നു, വനിത സെല്ലിനെക്കുറിച്ച് കുക്കു പരമേശ്വരൻ

  |

  മലയാള താരസംഘടനയായ അമ്മയ്ക്കുള്ളിലെ ശീതയുദ്ധം മലയാള സിനിമയുടെ തളം തെറ്റിച്ചിരിക്കുകയാണ്. വനിത സംഘടനയായ ഡബ്യൂസിസിയും അമ്മയും നേർക്കു നേർ രംഗത്തെത്തിയിരിക്കുകയാണ്. നടിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിനു ശേഷം സിനിമ മേഖലയിൽ നിന്ന് അത്ര ശുഭകരമായ വാർത്തകളല്ല കേൾക്കുന്നത്. നടന്റെ അറസ്റ്റും സംഘടനയിൽ നിന്നുള്ള പുറത്താക്കാലും വനിത സംഘടനയുടെ രൂപീകരണമൊക്കെ തുടർകഥകാളാണ്.

  റിഹേഴ്സലിനിടെ പറയാതെ കെട്ടിപ്പിടിച്ചു!! ദൃഢമായി അദ്ദേഹത്തിന്റെ ശരീരത്തോട് ചേർത്തു, തമഴ് നടൻ അര്‍ജുനെതിരെ മീ ടൂ വെളിപ്പെടുത്തലുമായി മലയാളി നടി

  നടിമാർ തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരിതകഥകളും മോശനുഭവങ്ങളും പുറം ലോകവുമായി പങ്കുവെച്ചിരുന്നു. കേട്ടാൽ അറയ്ക്കുന്ന നിരവധി കഥകാളാണ് നടിമാർ പങ്കുവെച്ചത്. ഇപ്പോഴിത സിനിമ മേഖലയില മാറ്റത്തിന്റെ പാതയിലേയ്ക്ക് സഞ്ചരിക്കുകയാണ് മലയാഴ സിനിമ. അമ്മയിൽ സ്ത്രീകൾക്ക് വേണ്ടി വനിത സെല്ല് ആരംഭിക്കുകയാണ്. കവിയൂർ പൊന്നമ്മ,കെപിഎസി ലളിത, കക്കൂ പരമേശ്വരൻ എന്നിവർക്കാണ് വനിത സെല്ലിന്റെ ചുമതല. വനിതാ സെല്ലിന്റെ പ്രവർത്തന നിലപാടു വ്യക്തമാക്കി കുക്കു പരമേശ്വരൻ. മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  സൽമാന്റെ ബിഗ്ബോസിലേയ്ക്ക് കേരളത്തിൽ നിന്ന് മറ്റൊരാളും!! ഗോളടിച്ചത് ശ്രീശാന്തിന്, ശ്രീയ്ക്ക് കൂട്ടായി സൽമാൻ ഇറക്കിയത് ആരെയാണെന്ന് അറിയാമോ...

   അമ്മയുടെ നിർവാഹക സമിതി

  അമ്മയുടെ നിർവാഹക സമിതി

  ഇന്നലെ കൊച്ചിയിൽ ചേർന്ന നിർവാഹക സമിതി യോഗത്തിലാണ് ആഭ്യന്തര പ്രശ്നപരിഹാര സമിതിയെ കുറിച്ച് തീരുമാനമായത്.ഇക്കാര്യം അമ്മ പ്രസിഡന്റ് മോഹൻലാൽ ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. മുതിർന്ന താരങ്ങളാണ കെപിഎസി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരൻ എന്നിവരാണ് ഇതിന്റെ ചുമതലയെന്നും മോഹൻലാൽ പറഞ്ഞിരുന്നു.

  അഭിപ്രായം ചോദിച്ചു

  അഭിപ്രായം ചോദിച്ചു

  ഇന്നലെ ( ഒക്ടോബർ 19) ചേർന്ന നിർവാഹക സമിതിയിലാണ് ഈ കാര്യത്തെ കുറിച്ച് തീരുമാനമെടുത്തത്. യോഗത്തിൽ പേര് വെളിപ്പെടുത്തുന്നതിന് മുൻപ് തങ്ങളോട് നിലപാട് ചോദിച്ചിരുന്നു. ഉത്തരവാദിത്വം ഏറ്റൊടുക്കാൻ തയ്യാറാണോ എന്ന് ചോദിച്ചതിനു ശേഷമാണ് പ്രഖ്യാപനമുണ്ടായത്.ഒരു കൂട്ടായ പ്രവർത്തനമാണ് വനിത സെല്ല് കൊണ്ട് തങ്ങൾ ഉദ്യേശിക്കുന്നത്. അതിനും മുൻപ് തങ്ങൾ മൂന്ന് പേരും തമ്മിൽ കൂടിക്കാഴ്ച നടത്തേണ്ടതുണ്ട്. അതിനു ശേഷം തങ്ങളുടെ നിലപാടുകൾ അമ്മയെ അറിയിക്കണം.

  വിമർശനങ്ങളിൽ ആശങ്കയില്ല

  വിമർശനങ്ങളിൽ ആശങ്കയില്ല

  സാമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങളോട് മറുപടി പറയേണ്ട ആവശ്യമില്ല. അംഗങ്ങളാണ് പറയുന്നതെങ്കിൽ, ശരിയാണ്. ആശങ്കപ്പെടേണ്ടതുണ്ട്, ചർച്ച ചെയ്യേണ്ട കാര്യങ്ങളാണ്.അമ്മ ഒരു സ്വതന്ത്ര സംഘടനയാണ്. ഈ സംഘടനയുടെ ഉള്ളിലെ പ്രശ്നങ്ങൾ ഞങ്ങൾ തന്നെ തീർക്കേണ്ടതാണ്.

  മറ്റു സംഘടനകളുടെ നിലപാട് ബാധിക്കില്ല

  മറ്റു സംഘടനകളുടെ നിലപാട് ബാധിക്കില്ല

  അമ്മയുടെ നിർവാഹക സമിതിയാണ് തീരുമാനങ്ങൾ എടുക്കുന്നത്. ബാക്കിയുള്ള സംഘടനയുടെ കാര്യങ്ങൾ ഞാൻ പറയേണ്ടതില്ല . ഡബ്ല്യുസിസി അല്ലെങ്കിൽ അതുപോലുള്ള മറ്റു സംഘടനകളിൽ എന്തു നടക്കുന്നു എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. പ്രഥമ പരിഗണന അമ്മയ്ക്കാണ്. അമ്മയിൽ പരാതിപ്പെടാതെ, അതിൽ വിശ്വാസമില്ലെന്നു പറയുന്നതിൽ അർത്ഥമില്ല. അമ്മയിൽ ഭിന്നതിയില്ല. എല്ലാവരും ഒരുമിച്ചാണ് പോകുന്നതെന്നും കുക്കു പറഞ്ഞു.

  English summary
  actoress kuku parameswaran says about amma woman cell
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X