For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു മണിക്കൂറോളം കാർ തലകീഴായി കിടന്നു!! ആരും വന്നില്ല, പിന്നീട് ഉണ്ടായത്,ആ നിമിഷത്തിനെക്കുറിച്ച് നടി

  |

  ആ നിമിഷത്തെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ ഭീതിയാണ് മനസിൽ. മരണത്തെ മുഖാമുഖം കണ്ട നിമിഷം. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായ സംഭവിച്ച് അപകടത്തെ കുറിച്ചുള്ള യുവ നടി മേഘ മാത്യൂവിന്റെ വാക്കുകളാണിത്. ഞായറാഴ്ച രാവിലെയാണ് യുവനടിയ്ക്ക് അപ്രതീക്ഷിതമായ കാർ അപകടം സംഭവിച്ചത്. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് വീട്ടിലേയ്ക്ക് പോകും വഴി മുളംന്തുരിത്തിയിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്.

  എനിക്ക് പ്രസവിക്കാൻ കഴിയില്ല, പക്ഷെ....!! മരണ മാസ് ഡയലോഗുമായി മേരിക്കുട്ടി, വീഡിയോ കാണാം

  മേഘസഞ്ചരിച്ച കാറിൽ മറ്റൊരു വാഹനം കൂട്ടിഇടിച്ചാണ് അപകടം നടന്നത്. സംഭവം നടക്കുമ്പോൾ മേഘയായിരുന്നു കാർ ഡ്രൈവ് ചെയ്തിരുന്നത്. കൂടാതെ കാറിൽ താരം തനിച്ചുമായിരുന്നു. അപകടത്തിന്റെ ഭീതിയിൽ നിന്ന് താരം ഇതുവരെ മോചിയായിട്ടില്ല. അപകടത്തെ കുറിച്ച് മേഘ പറയുന്നതിങ്ങനെ.

  ദുൽഖറിന്റെ മഹാനടിയോടെ ആ ബന്ധം അവസാനിച്ചു! സാവിത്രിയാണ് കുടുംബം തകര്‍ത്തത്, വിമര്‍ശനവുമായി മകള്‍ കമല

   സഹോദരൻ വിവാഹ നിശ്ചയം

  സഹോദരൻ വിവാഹ നിശ്ചയം

  ഞായറാഴ്ച സഹോദരന്റെ വിവാഹ നിശ്ചയമായിരുന്നു. അതിനു പങ്കെടുക്കാനായിട്ടായിരുന്നു താരം കൊച്ചിയിലുളള ഫ്ലാറ്റിൽ നിന്ന് കോട്ടയത്തുള്ള വീട്ടിലേയ്ക്ക് പോകുകയായിരുന്നു. നല്ല മഴയുളള ദിവസമായതിൽ കാർ വളരെ പതുക്കെയാണ് ഓടിച്ചിരുന്നത്. എന്നാൽ എതിരെ വന്ന വണ്ടി തന്റെ കാറുമായി കൂട്ടിയിടിച്ചു മറിയുകയായിരുന്നു. തന്റെ കാർ അപകടത്തിൽ പെട്ടതു കണ്ടിട്ടും ഇടിച്ച വണ്ടി നിർത്താതെ അവിടെ നിന്ന് പോകുകയാണ് ചെയ്തത്.

   മരണം മുന്നിൽ കണ്ടു

  മരണം മുന്നിൽ കണ്ടു

  വണ്ടി ഇടിയുടെ ആഘാതത്തിൽ തന്റെ കാർ തലകുത്തനെ മറിയുകയായിരുന്നു. ജീവിതം അവസാനിച്ച പ്രതീതിയായിരുന്നു അപ്പോൾ. ഒരു മണിക്കൂറോളം കാർ തലകുത്തനെ മറിഞ്ഞ് റോഡിനരുകിൽ കിടന്നിരുന്നു. തനിയ്ക്ക് വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. എല്ലാവരും കാഴ്ചക്കാരായി നോക്കി നിൽക്കുകമാത്രമാണ് ചെയ്തത്. അവസാനം ഒരു ഫോട്ടോ ഗ്രാഫറാണ് തന്നെ രക്ഷിക്കാനായി മുന്നോട്ട് വന്നത്. വണ്ടിയുടെ കിടപ്പ് കണ്ട് കാറിനുളളിലുള്ള ആൾ മരിച്ചു കാണും എന്ന ഭീതി കൊണ്ടാകും ചിലപ്പോൾ ആളുകൾ അടുത്തേയ്ക്ക് വരാതിരുന്നതെന്നും മേഘ പറഞ്ഞു.

   ഓർമ പോയി

  ഓർമ പോയി

  അപകടത്തിന്റെ ആഘാതത്തിൽ ബോധം നഷ്ടപ്പെട്ടിരുന്നു. പിന്നീട് ആരൊക്കൊയെ ചേർന്ന് പുറത്തേയ്ക്ക് വലിച്ചെടുക്കുകയായിരുന്നു. വെള്ളം മുഖത്ത് തളിച്ചപ്പോഴാണ് ബോധം വന്നത്. പിന്നീട് ഭയവും സങ്കടവും കണ്ണീരിന്റെ രൂപത്തിൽ ഒരുമിച്ചായിരുന്നു പുറത്തേയ്ക്ക് വന്നത്. ആശുപത്രിയിൽ പോകും വഴിയ്ക്കും തന്റെ സങ്കടം പിടിച്ചു നിർത്താൻ കഴിഞ്ഞിരുന്നില്ല. കരിച്ചിൽ തന്നെയായിരുന്നു.

   പരിക്കുകൾ

  പരിക്കുകൾ

  നിസാര പരിക്കുകൾ മാത്രമാണ് സംഭവിച്ചത്. കൈയിൽ ചെറിയ ചതവ് ഏറ്റിട്ടുണ്ട്. അല്ലാതെ താരത്തിന് മറ്റു പരിക്കുകൽ ഒന്നും തന്നെയില്ലയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ അപകടത്തിൽ നിന്ന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇത്ര വലിയ അപകടത്തിൽ നിന്ന് പരുക്കില്ലാതെ രക്ഷപ്പെട്ടത് തന്നെ അവിശ്വസനീയമാണെന്നും ഇപ്പോഴും അപകടത്തിന്റെ ഭീതിയിൽ നിന്ന് മോചിതയായിട്ടില്ലെന്നും മേഘ പറഞ്ഞു.

   ഷൂട്ടിങ്ങിലേയ്ക്ക് തിരികെ

  ഷൂട്ടിങ്ങിലേയ്ക്ക് തിരികെ

  2016ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് മേഘ വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് ടൊവിനോ തോമസ് നായകനായ മെക്സിക്കൻ അപാരതയിലൂടെ പ്രക്ഷ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി നായകനായ മാസ്റ്റർ പീസിലു മേഖ അഭിനയിച്ചിട്ടുണ്ട്. മോഹൻ ലാൽ ചിത്രമായ നീരാളി, ആസിഫ് അലി ചിത്രമായ മന്ദാരം എന്നീ ചിത്രങ്ങളാണ് മേഖയുടെ പുതിയ ചിത്രങ്ങൾ. ദിലീഷ് പോത്തൻ-ഹരീഷ് പേരടി ടീമിന്റെ ലീയാൻസിന്റെ ഷൂട്ടിങിലാണ് താരം.

  English summary
  actoress mega mathew says about her car accident
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X