For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയിൽ അവസരങ്ങൾ നഷ്ടമാകുന്നു!! കാരണം ഇതാണ്, നടി പാർവതിയുടെ വെളിപ്പെടുത്തൽ

  |

  മലയാള സിനിമയിൽ ശക്തമായ സ്ത്രീകഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തൽ സ്ഥാനം പിടിച്ച നടിയാണ് പാർവ്വതി. ഒരു ചെറിയ കാലം കൊണ്ട് തന്നെ കരുത്തുറ്റ ഒരു പിടി കഥാപാത്രങ്ങളാണ് നടി അവതരിപ്പിച്ചത്. ചാർളിയിലെ ടെസ്സയും ടേക്ക് ഓഫിലെ സമീറയു, എന്ന് നിന്റെ മൊയ്തീനിലെ കാഞ്ചനമാലയുമെല്ലാം പാർവ്വതി സിനിമ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളായിരുന്നു. സിനിമയിലെ കഥാപാത്രങ്ങളെ പോലെ തന്നെയാണ് താരം ജീവിതത്തിലും. ബോൾഡ് ആന്റ് സ്ട്രോങ് ഗേൾ.‌

  ഒടിയൻ മാണിക്യന്റെ വരവ് ചുമ്മാതെയല്ല!! ഒടിവിദ്യയ്ക്കൊപ്പം കൈനിറയെ സമ്മാനവും, ചെയ്യേണ്ടത് ഇത്രമാത്രം

  2006 ലാണ് പാർവതി മലയാള സിനിമ രംഗത്തെത്തുന്നത്. പിന്നീട് തമിഴിലും കന്നടയിലും സജീവമായി. ആദ്യ കാലങ്ങളിൽ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് പാർവതി ഭാഗമായത്. പിന്നീട് തെന്നിന്ത്യൻ ലോകത്തേയ്ക്ക് ചുവട് വയ്ക്കുകയായിരുന്നു. 2014 ൽ അഞ്ജലി മേനോൻ ചിത്രമായ ബാംഗ്ലൂർ ഡേയ്സിലൂടെയാണ് അഞ്ജലി മലയാള സിനിമയിൽ സജീവമാകുകയായിരുന്നു. പിന്നീട് ഇങ്ങോട്ട് കൈ നിറയെ ഒരുപിടി ചിത്രങ്ങളായിരുന്നു. അതും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ. എന്ന് ഇപ്പോൾ കുറച്ചു നാളുകളായി പാർവ്വതിയ്ക്ക് സിനിമയിൽ ശേഭിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇതിനുള്ള കാരണം നടി തന്നെ തുറന്നു പറയുകയാണ്.

  റിമിയെ കൊണ്ട് ഉപ്പ് വെളളം കുടിപ്പിച്ച് പൗളി!! ഡകിനിയിലെ അമ്മമാർ തകർത്തു, വീഡിയോ കാണൂ

   ചില തുറന്നു പറച്ചിലുകൾ

  ചില തുറന്നു പറച്ചിലുകൾ

  ചില സത്യങ്ങൾ തുറന്നു പറയുന്നതു കൊണ്ടാണ് തനിയ്ക്ക് സിനിമയിൽ ഇപ്പോൾ അവസരങ്ങൾ നിഷേധിക്കപ്പെടുന്നതെന്ന് പാർവ്വതി പറഞ്ഞു. ഇരുപതാമത് മുംബൈയ് ഫിലിം ഫെസ്റ്റവലിൽ സംസാരിക്കുമ്പോഴായിരുന്നു നടി ഇക്കാര്യം തുറന്നടിച്ചത്. ജോലി സ്ഥലത്ത് പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒരു സാധരണ കാര്യമാണ്. അത് അംഗീകരിക്കുകയാണ് വേണ്ടത്. അത് സിനിമയിലും അങ്ങനെ തന്നെയായിരിക്കണമെന്നും നടി പറഞ്ഞു.ഫെസ്റ്റവലിൽ ഹ്രസ്വചിത്രങ്ങളുടെ മത്സരവിഭാഗത്തിലെ ജൂറി അംഗമാണ് പാർവ്വതി. സംവിധായക അഞ്ജലി മേനോനും ചടങ്ങിൽ പങ്കെടുത്തിരുന്നു.

  നടിയ്ക്ക് നീതി കിട്ടും വരെ പോരാടും

  നടിയ്ക്ക് നീതി കിട്ടും വരെ പോരാടും

  നടിയ്ക്ക് നേരേയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് മലയാള സിനിമയിൽ പ്രശ്നങ്ങൾ ആരംഭിച്ചത്. എന്നാൽ ഈ പ്രശ്നം ഒരിക്കലും വിട്ട് കളയില്ലെന്നും നടിയ്ക്ക് നീതി ലഭിക്കുവരെ പോരാടമെന്നും പാർവ്വതി പറഞ്ഞു. മീടൂ പോലെയുള്ള വിഷയങ്ങളിൽ മലയാളത്തിൽ ആരോഗ്യകരമായ ചർച്ചയ്ക്ക് ഇടമുണ്ട്. ഒരു വ്യക്തിയുടെ മൗലിക അവകാശം സംരക്ഷിക്കണമെന്ന് വനിത സംഘടനയായ ഡ‌ബ്ല്യൂസിസി ആവശ്യപ്പെടുന്നതെന്നും പാർവ്വതി പറഞ്ഞു.

   തലപ്പത്തിരിക്കുന്നവർ ഉത്തരവാദിത്വം കാണിക്കണം

  തലപ്പത്തിരിക്കുന്നവർ ഉത്തരവാദിത്വം കാണിക്കണം

  ഒരിക്കലും മലായളത്തിലെ സൂപ്പർതാരങ്ങൾക്കെതിരെയല്ല ഡബ്ല്യൂസിസി. ഇത്തരത്തിലുളള ആരോപണം വളരെ തെറ്റാണെന്നും പാർവതി പറഞ്ഞു. ദേശീയ മാധ്യമമായ ദ് ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് പാർവ്വതി ഇക്കാര്യം വ്യക്തമാക്കിയത്. സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നവർ കുറച്ച് ഉത്തരവാദിത്വം കാണിക്കണിക്കണം. അത് കാണിച്ചില്ലെങ്കിൽ ചോദ്യം ചെയ്യപ്പെടും. തങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി ലഭിക്കാതെ വരുമ്പോൾ വിമർശിക്കും. ഞങ്ങളുടെ ചോദ്യത്തിന് മറുപടി തരുക എന്നത് അവരുടെ ചുമതലയാണെന്നും പാർവ്വതി പറഞ്ഞു.

  പേരിനു വേണ്ടി

  പേരിനു വേണ്ടി

  താനും രാമ്യയും സമൂഹത്തിൽ ശ്രദ്ധ നേടുന്നതിനു വേണ്ടിയാണ് ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നതെന്ന് പറയുന്നവരുണ്ട്. എന്നാൽ ‍ ഞങ്ങൾക്ക് ഇതിൽ നിന്ന് എന്താണ് ലഭിക്കുക? . ഈ അടുത്ത കാലത്ത് താൻ 5 ചിത്രങ്ങളാണ് ചെയ്തത്. അതെല്ലാം വൻ ഹിറ്റുമായിരുന്നു. തനിയ്ക്ക് സിനിമ ചെയ്ത് പണവും ഉണ്ടാക്കി ചുമ്മാതിരുന്നാൽ മതിയാരുന്നു. എന്നാൽ അതിനു ഞാൻ തയ്യാറല്ലെന്നും താരം വ്യക്തമാക്കി വനിത സംഘഘടനയായ ഡബ്ല്യൂസിസിയിൽ പ്രവർത്തിക്കുന്നവരെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.

  English summary
  actoress parvathy says about less chance in malayalam cinima
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X