For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അനുമോളോട് തനിയ്ക്ക് കടുത്ത അസൂയയുണ്ട്!! കാരണം ആ വീഡിയോ.... മുഖത്ത് നോക്കി തുറന്ന് പറഞ്ഞ് ദുൽഖർ

|

യാത്രകൾ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികളിൽ അധികം പേരും. സമയ കിട്ടുന്ന ഗ്യാപ്പിൽ നമ്മളെല്ലാവരും യാത്രയ്ക്കായി സമയം കണ്ടെത്താറുണ്ട്. യാത്ര ലൊക്കേഷൻ കണ്ടെത്തുന്നതിൽ സിനിമകളും നമ്മളെ ഏറെ സഹായിക്കാറുണ്ട് . അതിനൊരു ഉദാഹരണമാണ് ദുൽഖർ സൽമാൻ- പാർവതി ചിത്രമായ ചാർളി കണ്ടതിനു ശേഷം പ്രേക്ഷകർ മീശപ്പുലി മലയിലേയ്ക്ക് വെച്ചു പിടിച്ചത്.

72 രാജ്യങ്ങള്‍, 164 സിനിമകൾ, 488 പ്രദർശനങ്ങൾ, രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

സിനിമ താരങ്ങൾ അവരുടെ വിദേശ സ്വദേശ യാത്രകളുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം തങ്ങളുടെ സോഷ്യൽ മീഡിയ സൈറ്റുകളിൽ പങ്കുവെയ്ക്കാറുണ്ട്. ചിത്രങ്ങൾക്കെല്ലാം വൻ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നതും. ഇപ്പോഴിത വ്യത്യസ്ത സംരഭവുമായി നടി അനു മോൾ എത്തിയിരിക്കുകയാണ്. താൻ നടത്തിയിട്ടുളള യാത്രകൾ കോർത്തിണക്കി അനുയാത്ര എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ടെറ്റിൽ ലോഞ്ചിനെത്തിയത് യാത്രകൾ ഏറെ ഇഷ്ടപ്പെ‌ടുന്ന മലയാളികളു‌ടെ പ്രിയപ്പെട്ട താരം ദുൽഖറും.

ഋതുമതിയെ ആചാരമതിലാൽ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യൻ!! ബിജിബാലിന്റെ അയ്യപ്പ ഗാനം വൈറലാകുന്നു...

 അനുയാത്ര

അനുയാത്ര

നടി അനു മോൾ നടത്തിയ യാത്ര അനുഭവങ്ങളും ഓർമകളും ആളുകളുമായുള്ള സംഭാഷണങ്ങളുമാണ് അനുയാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനുമോളുടെ ഇഷ്ടങ്ങളും ഓർമകളും കോർത്തിണക്കി കൊണ്ടാണ് അനുയാത്രയുടെ ആശയം സൃഷ്ടിച്ചിരിക്കുന്നത്. യൂട്യൂബിന്റെ ലോഗോയിൽ തന്നെ അത് പ്രകടമാണ്. യാത്ര ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അനു. ഇതിനു മുൻപും താരം അത് വ്യക്താമാക്കിയിട്ടുണ്ട്.

ഉറക്കം മുതൽ

ഉറക്കം മുതൽ

അനുവിന്റെ ഇഷ്ടങ്ങൾ ചേർത്തു കൊണ്ടാണ് അനു യാത്രയുടെ ലോഗോ ഒരുക്കിയിരിക്കുന്നത്. ഉറക്കം മുതൽ യാത്രവരെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉറക്കം, യോഗ, വായന, ഡാൻസ്, ഡ്രൈവിങ്, യാത്ര ഇവയാണ് ലോഗയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. യാത്രകളോടുള്ള അനുവിന്റെ ഇഷ്ടം അതുപോലെ നീതി പുലർത്തി കൊണ്ടാണ് യൂട്യൂബ് ചാനലിന്റെ ഉള്ളടക്കം തയ്യാറാക്കിയിരിക്കുന്നത്.

  ഡിക്യൂ വിന് അനുവിനോട് അസൂയ

ഡിക്യൂ വിന് അനുവിനോട് അസൂയ

അനുവിനെ പോലെ യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന മലയാളത്തിലെ പ്രിയ താരം ദുൽഖർ സൽമാനാണ് അനുയാത്രയുടെ ലോഗോ പുറത്ത് ഇറക്കിയത്. അനുവിന്റെ യാത്രാ വീഡിയോ കണ്ട് വണ്ടർ അടിച്ചിരിക്കുകയാണ് താരം. അനുവിനോട് തനിയ്ക്ക് ഏറെ അസൂയയുണ്ടെന്നും ഇതിപോലയൊരു വീഡിയോ ചെയ്യാൻ തനിയ്ക്കും നല്ല ആഗ്രഹമുണ്ടെന്നും ദുൽഖർ പറഞ്ഞു. കൂടാതെ അനുമോൾക്കും യൂട്യൂബ് ചാനലായ അനുയാത്രയ്ക്കും ദുൽഖർ ആശംസ ആറിയിച്ചിട്ടുണ്ട്.

 ബോൾഡ് ആക്ടറസ്

ബോൾഡ് ആക്ടറസ്

മലയാള സിനിമയിലെ ബോൾഡ് നടിയാണ് അനുമോൾ. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നു തന്നെ അത് വ്യക്തമാണ്. ഇത് വരെ ചെയ്ത ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷ നിരൂപക ശ്രദ്ധ പിടിച്ചു പറ്റാൻ നടിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാർ, അമീബ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ചായില്യത്തിലെ ഗൗരി എന്ന കഥാപാത്രം മറ്റൊരു അനുമോളേയാണ് പ്രേക്ഷകർക്ക് മുന്നിൽ കാണിച്ചു തന്നത്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ചിത്രമായിരുന്നു വെടിവഴിപാട്. അതിൽ അഭിസാരികയായിട്ടാണ് താരം എത്തിയത്. ഇതിൽ നിന്ന് വ്യക്തമായിരുന്നു താരത്തിന് സിനിമയേടുളള അർപ്പണ ബോധം എത്രത്തോളമാണുള്ളതെന്ന് .

English summary
actress anumol travel youtube chanel anuyatra log launch dulquer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more