For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അമ്പിളി'യെ കുറിച്ച് ആർഷയ്ക്ക് പറയാനുള്ളത്

  |

  കരിക്ക് ഫ്ലിക്കിന്റെ ചാനലിലൂടെ റിലീസിനെത്തിയ മിനി വെബ് സീരിസായിരുന്നു ആവറേജ് അമ്പിളി. ഒരു ശരാശരിക്കാരിയായ പെൺകുട്ടിയുടെ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുകയും ചർച്ച ചെയ്യുകയും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെപ്പറ്റിയും സമൂഹം അടിച്ചേൽപ്പിക്കുന്ന വിലക്കുകളെപ്പറ്റിയും വിശദമായി സീരിസ് സംസാരിക്കുന്നുണ്ട്. സ്ത്രീകളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ള സീരിസിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഒരു ഫീച്ചർ സിനിമ കാണുന്നത് പോലെ കണ്ടാസ്വദിക്കാൻ കഴിയുന്ന സീരിസ് കൂടിയായിരുന്നു ആവറേജ് അമ്പിളി. ആദിത്യൻ ചന്ദ്രശേഖർ ആയിരുന്നു ആവറേജ് അമ്പിളി എഴുതി സംവിധാനം ചെയ്തത്. ആണഹന്തയ്ക്കെതിരെ ആരെയും ഭയക്കാതെ പ്രതികരിക്കാൻ തയ്യാറായ അമ്പിളിയെ സിനിമാ ആസ്വാദകർ ഏറ്റെടുക്കുകയും ചെയ്തു.

  photo-

  ആർഷ ബൈജു എന്ന ഇരുപത്തൊന്നുകാരിയാണ് അമ്പിളിക്ക് ജീവൻ നൽകിയത്. പതിനെട്ടാം പടി എന്ന സിനിമയിലൂടെ അഭിനയം ആരംഭിച്ച നടിയാണ് ആർഷ ബെജു. വരാനിരിക്കുന്ന ഷെയിൻ നി ഗം ചിത്രത്തിലും ആർഷ ബൈജു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുണ്ട്. അമ്പിളിയും താനും തമ്മിൽ സ്വഭാവത്തിൽ വലിയ സാമ്യതകളൊന്നും ഇല്ലെന്നും അമ്പിളിയെപ്പോലെയല്ല താൻ വളരെ ആക്ടീവായ കുട്ടിയാണെന്നും ആർഷ അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതേസമയം ആണഹന്തയ്ക്കെതിരെ പ്രതികരിക്കാൻ അമ്പിളിയെപ്പോലെ തന്നെ തന്റെടം തനിക്കുമുണ്ടെന്നും ആർഷ കൂട്ടിച്ചേർക്കുന്നു. നടിമാർക്ക് എതിരെ നടക്കുന്ന സൈബർ ബുള്ളിയിങ്, ബോഡി ഷെയ്മിങ് എന്നിവക്കെതിരെ നാം പ്രതികരിക്കേണ്ടതുണ്ടെന്നും നമ്മുടെ സ്വാതന്ത്രത്യത്തെ മറ്റൊരാൾ ചോദ്യം ചെയ്താൽ അത് അവ ഗണിക്കാതെ കൃത്യമായ മറുപടി നൽകി പ്രതികരിക്കാനാണ് നാം തയ്യാറാകേണ്ടതെന്നും ആർഷ പറയുന്നു. നൃത്തം, പാട്ട് എന്നിവയിലും കഴിവ് തെളിയിച്ചിട്ടുള്ള ആർഷ ഒരു മോഡൽ കൂടിയാണ്. നല്ല കഥാപാത്രങ്ങൾ സിനിമയിലായും വെബ് സീരിസിലായാലും ലഭിച്ചാൽ താൻ എപ്പോഴും ചെയ്യാൻ തയ്യാറാണെന്നും സിനിമയിൽ ശ്രദ്ധകേന്ദ്രീകരിച്ച് മുമ്പോട്ട് പോകുന്നതിനാണ് ശ്രമിക്കുന്നതെന്നും ആർഷ പറയുന്നു.

  photo-

  ആർഷയ്ക്കും സീരിസിൽ ആന്റണി ആയി വന്ന വിഷ്ണു അഗസ്ത്യയ്ക്കും എഡിസൺ ആയി വന്ന സംവിധായകൻ കൂടിയായ ആദിത്യനും മറ്റ് കഥപാത്രങ്ങൾക്കും ആരാധകർ ആശംസകൾ നേരുന്നുണ്ട്. വളരെ കുറച്ച് എപ്പിസോഡുകളിലേക്ക് സീരിസിനെ ചുരുക്കിയതിൽ പരാതിപ്പെടുന്നവരാണ് സീരിസിന്റെ പ്രേക്ഷകരിൽ ഏറെയും. കഥാപാത്രങ്ങളായി എത്തിയവരുടെ റിയലിസ്റ്റിക്ക് പ്രക

  മണാലിയിലെ തെരുവുകളിൽ ഏകനായി പ്രണവ് മോഹൻലാൽ

  ടനങ്ങൾ തന്നെയാണ് സീരിസന്റെ പ്രധാന ആകർഷണവും. തോൽപ്പിക്കാൻ നോക്കുന്നവരുടെ ഇടയിൽ, തോൽക്കാൻ മനസില്ലാതെ നിങ്ങളുടെ ജീവിതം നിങ്ങളുടെ കയ്യിലാണ് എന്ന ഉത്തമ ബോധ്യത്തോടെ തുടർന്നും ജീവിച്ച് കാണിക്കുക എന്ന സന്ദേശം കൂടിയാണ് സീരിസ് പങ്കുവെക്കുന്നത്.

  Read more about: actress
  English summary
  Actress Arsha Baiju opens about web series average Ambili
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X