For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വൈറല്‍ മറുപടിയ്ക്ക് മുമ്പ് ആലോചിച്ചത് രണ്ട് കാര്യങ്ങള്‍, കമന്റും മറുപടിയ്ക്കും വലിയ ദൂരമില്ല: അശ്വതി

  |

  കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ സംഭവമായിരുന്നു അശ്ലീല കമന്റിനുള്ള നടി അശ്വതി ശ്രീകാന്തിന്റെ മറുപടി. തന്റെ ചിത്രത്തിന് ലഭിച്ച അശ്ലീല കമന്റിനായിരുന്നു താരം മറുപടി നല്‍കിയത്. മറുപടി വൈറലായതോടെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായെത്തിയത്. ഇതോടെ ഇയാള്‍ കമന്റ് പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു.

  ലോകം കണ്ണെടുക്കാതെ നോക്കിയ സുന്ദരി; വിശ്വസുന്ദരി മത്സരത്തില്‍ തിളങ്ങിയ മിസ് ഇന്ത്യ അഡ്ലിന്‍

  ഇപ്പോഴിതാ സംഭവത്തില്‍ മനസ് തുറന്നിരിക്കുകയാണ് അശ്വതി. മീഡിയയില്‍ വന്ന കാലം മുതല്‍ പല തരത്തിലുള്ള കമന്റുകള്‍ കണ്ടിട്ടുണ്ട്. പൊതു മുതലെന്ന പോലെയാണ് പലരും നമ്മളെ കാണുന്നത്. ആദ്യമൊക്കെ ഇത്തരം കമന്റുകള്‍ കാണുമ്പോള്‍ ഭയങ്കര സങ്കടം വരുമായിരുന്നുവെന്നാണ് അശ്വതി പറയുന്നത്. ആരും കാണല്ലേയെന്ന് ഓര്‍ത്ത് വേഗം അതെല്ലാം ഡിലീറ്റ് ചെയ്യുമായിരുന്നു. ആരോടും പറയാന്‍ ധൈര്യമില്ലാതെ ഒറ്റയ്ക്ക് കരഞ്ഞിട്ടുണ്ടെന്നും അശ്വതി ഓര്‍ക്കുന്നു.

  എന്നാല്‍ ഇത്തരത്തിലുള്ള ഒരുപാട് അനുഭവങ്ങളിലൂടെ കടന്നു പോയപ്പോള്‍ വേറെ തരത്തിലുള്ള സമീപനം സ്വീകരിക്കുകയായിരുന്നു. താനല്ല ഇതിനകത്ത് ചൂളി നില്‍ക്കേണ്ടത് എന്ന് മനസിലായെന്നും അശ്വതി. കമന്റ് ചെയ്ത പ്രൊഫൈല്‍ താന്‍ പരിശോധിച്ചിരുന്നു. ഒറിജിനല്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ഭയങ്കര ഷോക്ക് ആയി. ഒരു ഒറിജിനല്‍ പ്രൊഫൈലില്‍ നിന്നും ഇങ്ങനെ പറയുകയെന്നത് തന്നെ ചിന്തിപ്പിച്ചുവെന്നും അശ്വതി പറയുന്നു. അല്ലാതെ തന്നെ പ്രൊവോക്ക് ചെയ്തിട്ടില്ലെന്നും താരം വ്യക്തമാക്കി.

  സംഭവത്തിന് പിന്നാലെ തന്നെ ഒരുപാട് പെണ്‍കുട്ടികള്‍ വിളിച്ചുവെന്നാണ് അശ്വതി പറയുന്നത്. ഇത്തരം കമന്റുകളില്‍ ചൂളിപ്പോകാതെ പ്രതികരിക്കാനുള്ള ധൈര്യം ലഭിച്ചുവെന്ന് അവര്‍ പറഞ്ഞത് തനിക്ക് ഒരുപാട് സന്തോഷം തോന്നിപ്പിച്ചുവെന്ന് അശ്വതി പറയുന്നു. അതേസമയം അയാളുടെ കുടുംബത്തേയോ രാഷ്ട്രീയത്തേയോ ചോദ്യം ചെയ്യുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്നും അശ്വതി പറയുന്നു.

  ''ആ കമന്റിനും മറുപടിക്കും വലിയ ദൂരമില്ല. രണ്ട് കാര്യങ്ങളാണ് ആലോചിച്ചത്. മറുപടി കൊടുക്കണോ വേണ്ടയോ എന്നായിരുന്നു ആദ്യം നോക്കിയത്. പ്രൊഫൈല്‍ ഫേക്കാണോയെന്നായിരുന്നു പിന്നെ നോക്കിയത്. ഞാനിപ്പോള്‍ മനോഹരമായൊരു അവസ്ഥയിലൂടെയാണ് കടന്നുപോവുന്നത്''. അശ്വതി പറയുന്നു.

  നേരത്തെ സംഭവത്തില്‍ മാപ്പ് ചോദിച്ച് കമന്റിട്ടയാള്‍ രംഗത്ത് എത്തിയിരുന്നു. ഒരു തെറ്റ് പറ്റിയെന്നും ക്ഷമിക്കണം തനിക്കുമൊരു കുടുംബം ഉണ്ടെന്നുമായിരുന്നു ഇയാളുടെ പ്രതികരണം. അശ്വതിയുടെ മാറിടത്തെയായിരുന്നു ഇയാള്‍ കമന്റിലൂടെ പരാമര്‍ശിച്ചത്. ഇതിനായിരുന്നു അശ്വതി ചുട്ടമറുപടി നല്‍കിയത്. സൂപ്പര്‍ ആവണമല്ലോ, ഒരു കുഞ്ഞിന് രണ്ട് കൊല്ലം പാലൂട്ടാന്‍ ഉള്ളതാണ്. ജീവന്‍ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉള്‍പ്പടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടേയും സൂപ്പര്‍ തന്നെയാണ്. എന്നായിരുന്നു അശ്വതി നല്‍കിയ മറുപടി. ഇതിന് പിന്തുണയുമായി നിരവധി പേര്‍ എത്തി.

  Man apologies to Aswathy sreekanth for comment | FilmiBeat Malayalam

  ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കിയായും തിളങ്ങിയ താരമാണ് അശ്വതി. അവതാരകയായാണ് ടെലിവിഷനിലെത്തുന്നത്. പിന്നീട് ചക്കപ്പഴം എന്ന പരമ്പരയിലൂടെ അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. പരമ്പരയിലെ പ്രകടനം ഏറെ ശ്രദ്ധ നേടിക്കൊടുത്തു. പരമ്പരയില്‍ ആശ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്.

  Read more about: aswathy sreekanth
  English summary
  Actress Aswathy Sreekanth Opens Up About Her Viral Reply And The Response, Ready More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X