For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭർത്താവിന്റെ പേര് ചേർക്കാത്തതെന്താ? ഫെമിനിസ്റ്റാണോ....?', എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ടെന്ന് ദേവി ചന്ദന

  |

  ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്‍ട താരമാണ് ദേവി ചന്ദന. കോമഡി ഷോകളിലൂടെയാണ് ദേവി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. തുടര്‍ന്ന് മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി താരം തിളങ്ങിനിന്നു. നല്ലൊരു നര്‍ത്തകി കൂടിയായ ദേവി ചന്ദനയുടെ ഭര്‍ത്താവ് ഗായകനായ കിഷോര്‍ വര്‍മയാണ്. ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷമായിരുന്നു കിഷോറിന്റെയും ദേവിയുടെയും വിവാഹം. തന്റെ യുട്യൂബ് ചാനലായ 'ദേവി ചന്ദന ഒഫീഷ്യൽ' എന്നതിലൂടെ ഇടയ്ക്കിടെ വീഡിയോകളുമായി എത്താറുമുണ്ട് താരം.

  Also Read: 'ലിവർ കാൻസറുണ്ടായിരുന്നു, അദ്ദേഹത്തെ അതൊന്നും അലട്ടിയിരുന്നില്ല'-എം.രഞ്ജിത്ത്

  സീരിയലുകളിലും സിനിമകളിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരത്തിന്റെ വർക്കൗട്ട് വീഡിയോകളും വലിയ ശ്രദ്ധ നേടിയിരുന്നു. 1999ലാണ് ദേവി ചന്ദനയുടെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കൂടാതെ വിവിധ കോമഡി പരിപാടികളിലൂടെയും ദേവി ചന്ദന ശ്രദ്ധനേടിയിരുന്നു. ഭർത്താവുദ്യോ​ഗം, രാക്ഷസ രാജാവ്, വേഷം, കുട്ടീം കോലും, പോളിടെക്നിക്, പഞ്ചവർണതത്ത എന്നിവയാണ് ദേവി ചന്ദനയുടെ പ്രധാന സിനിമകൾ.

  അടുത്തിടെ കല്യാണ വീഡിയോ റോസ്റ്റ് ചെയ്തുകൊണ്ടുള്ള ദേവി ചന്ദനയുടേയും ഭർത്താവ് കിഷോർ വർമയുടേയും വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വയം ട്രോളികൊണ്ട് അന്നത്തെ ഓര്‍മകള്‍ ഓര്‍ത്തെടുക്കുകയുമാണ് ദേവി ചന്ദനയും കിഷോറും വീഡിയോയിലൂടെ ചെയ്തത് വധുവരന്മാരായിരുന്ന തങ്ങളെ മാത്രമായിരുന്നില്ല അന്ന് കല്യാണത്തിൽ പങ്കെടുക്കാനെത്തിയ സെലിബ്രിറ്റികളെ അടക്കം ഉൾപ്പെടുത്തിയായിരുന്നു ട്രോളിങ്. എല്ലാവർക്കും പതിനാറ് വർഷം കൊണ്ട് ഉണ്ടായ മാറ്റങ്ങളെ കുറിച്ചുമാണ് ഇരുവരും വീഡിയോയിൽ സംസാരിച്ചത്. എത്രമാത്രം വ്യത്യാസം വന്നെന്നാണ് ഇരുവരും ചര്‍ച്ച ചെയ്യുന്നത്. രണ്ടാളും ഒന്നിച്ചിരുന്ന് ചിരിയും തമാശയുമായി കല്ല്യാണ വീഡിയോ റോസ്റ്റ് ചെയ്യുന്നതിനെ ആരാധകരും ഏറ്റെടുത്തു.

  നെയ്യില്‍ പൊരിച്ച ഷര്‍ട്ടായിരുന്നു അന്ന് ഭർത്താവ് കിഷോർ ഇട്ടിരുന്നത് എന്നാണ് ദേവിചന്ദന തമശരൂപേണ പറയുന്നത്. ഉടുത്തിരുന്നത് നാഗര്‍കോവില്‍ പട്ടുസാരിയാണെന്നാണ് സ്വന്തം കല്യാണ സാരിയെ കുറിച്ച് താരം പറഞ്ഞത്. ജയസൂര്യ, വിജി തമ്പി, കൃഷ്‍ണപ്രഭ, സുധീഷ്, സംവിധാകൻ ഫാസിൽ, സുബി, ടിനി ടോം, പ്രസാദ് ഗിന്നസ്, നാദിര്‍ഷാ, മച്ചാന്‍ വര്‍ഗ്ഗീസ് തുടങ്ങിയ താരങ്ങളേയും ഇരുവരുടേയും കല്യാണ വീഡിയോയില്‍ കാണാം. രണ്ടുമാസം പിന്നിടുന്നതേയുള്ളൂ ഇരുവരും യുട്യൂബ് ചാനൽ ആരംഭിച്ചിട്ട്. ചാനൽ ആരംഭിച്ച ശേഷം ആദ്യമായി നടത്തിയ ചോദ്യോത്തര വേളയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത് കെവി ജം​ഗ്ഷൻ എന്ന പേരിൽ ഒരു അഭിമുഖം പോലെയാണ് ഇരുവരും ക്യു ആന്റ് എ ചെയ്തിരിക്കുന്നത്. ഇതുവരെ തങ്ങളുടെ വീഡിയോകൾക്ക് ലഭിച്ച കമന്റുകളും പലപ്പോഴായി ആരാധകർ ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരവുമാണ് പുതിയ വീഡിയോയിലൂടെ ഇരുവരും മറുപടി നൽകിയിരിക്കുന്നത്.

  ഫെമിനിസ്റ്റായകൊണ്ടാണോ ഭർത്താവിന്റെ പേര് വെക്കാതെ ചാനലിന് സ്വന്തം പേര് മാത്രം നൽകിയത് എന്നായിരുന്നു ഒരു ചോദ്യം. അതിനുള്ള മറുപടി താരം പറഞ്ഞത് ഇങ്ങനെയായിരുന്നു. ആദ്യ യുട്യൂബ് ചാനലിനെ കുറിച്ച് ചിന്തിച്ചപ്പോൾ ഭർത്താവ് താൽപര്യം കാണിച്ചിരുന്നില്ലെന്നും പിന്നീട് നാലാളുകൾ കണ്ട് തുടങ്ങിയപ്പോൾ അദ്ദേഹവും ഒപ്പം ചേരുകയായിരുന്നുവെന്നുമാണ് നർമ്മം കലർത്തി ദേവി ചന്ദന പറഞ്ഞത്. ഭർത്താവിനെ കുറിച്ച് കൂടി ശ്രദ്ധിച്ച് നന്നായി ഭക്ഷണം നൽകി നോക്കികൂടെ എന്ന ചോദ്യത്തിന് ഭർത്താവ് മനപൂർവം ഭക്ഷണം ഒഴിവാക്കുന്നതാണ് എന്നാണ് ദേവി ചന്ദന മറുപടി നൽകിയിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഇരുവരുടേയും മ്യൂസിക്ക് വീഡിയോ മനഹോരമായിരുന്നുവെന്നും അവസാനത്തെ ട്വിസ്റ്റ് വല്ലാതെ ഇഷ്ടമായിയെന്ന് നിരവധി കമന്റുകൾ വന്നതിനും താരജോഡികൾ നന്ദി പറഞ്ഞു. വിമർശനങ്ങളെ തമാശയായി പരി​ഗണിച്ചാണ് ഇരുവരും മറുപടികൾ നൽകിയത്. ദേവി ചന്ദനയുടെ പഴയ തറവാട് വീട് സന്ദർശിച്ചതിന്റെ വീഡിയോയ്ക്കും മികച്ച പ്രതികരണങ്ങൾ ലഭിച്ചിരുന്നു. എല്ലാ വീഡിയോകളും നന്നാകുന്നുണ്ടെന്നും ഇഷ്ടമാകുന്നുണ്ടെന്നുമാണ് വന്ന പുതിയ കമന്റുകളിൽ ഏറെയും.

  ഫിറ്റ്നസ് വീഡിയോ പങ്കുവെച്ച് നടി ദേവിചന്ദന | filmibeat Malayalam

  Also Read: 'ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചിട്ടുള്ളത് നടി ഉർവശി'യാണെന്ന് ഭാ​ഗ്യലക്ഷ്മി

  Read more about: devi chandana films malayalam
  English summary
  actress devi chandana reply for fans questions about her youtube videos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X