For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കോശിയെ വിറപ്പിച്ചുനിര്‍ത്തിയ കണ്ണമ്മയുടെ ഡയലോഗ്'! ആ രംഗത്തിന്റെ അറിയാകഥ പറഞ്ഞ് ഗൗരി നന്ദ

  |

  സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് ഗൗരി നന്ദ. സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ കണ്ണമ്മ എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു. പൃഥ്വിരാജും ബിജു മേനോനും തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ ഗൗരിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. അയ്യപ്പനും കോശിയിലെ കണ്ണമ്മയുടെ ഡയലോഗ് തിയ്യേറ്ററുകളില്‍ ഓളമുണ്ടാക്കിയിരുന്നു.

  മുന്‍പ് ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിരുന്നെങ്കിലും ഗൗരിയെ എല്ലാവര്‍ക്കും പ്രിയങ്കരിയാക്കി മാറ്റിയത് അയ്യപ്പനും കോശിയിലെ കഥാപാത്രം തന്നെയാണ്. പൃഥ്വിരാജിനൊപ്പമുളള ആ രംഗത്തിന്റെ പിന്നാമ്പുറ കഥ ഗൗരി നന്ദ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. രണ്ടാമത്തെ ടേക്കില്‍ തന്നെ സീന്‍ ഭംഗിയാക്കിയെന്നും അതിന് കാരണം സച്ചി സര്‍ ആയിരുന്നുവെന്നും ഗൗരി പോസ്റ്റില്‍ പറയുന്നു.

  ഗൗരി നന്ദയുടെ കുറിപ്പ്

  ഗൗരി നന്ദയുടെ കുറിപ്പ്

  കണ്ണമ്മയും കോശിയും നേര്‍ക്ക്നേര്‍ കാണുന്ന ആ സീന്‍ . സച്ചിയേട്ടന്‍ : നീ ആ ഡയലോഗ് ഒന്ന് പറഞ്ഞേ നോക്കട്ടെ. ഞാന്‍ : മന്ത്രിമാരടക്കം മുഴുത്തവന്മാരൊക്കെ നിന്റെ കക്ഷത്തില്‍ ഉണ്ടല്ലോ അപ്പോ ഇതൊക്കെ എന്ത് .....സച്ചിയേട്ടന്‍: ദേഷ്യത്തില്‍ പറയണ്ട ... അവള്‍ക്കു ഇതൊന്നും ഒരു പ്രശ്നം അല്ല. ഇതിനേക്കാള്‍ വലിയവന്മാരെ നിലക്ക് നിര്‍ത്തിയിട്ടുണ്ട് അവള്‍ നിനക്ക് മനസിലായല്ലോ ?

  സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam

  ഞാന്‍ : ആ സാര്‍ മനസിലായി..അടുത്ത് നിന്ന രാജുവേട്ടന്‍ എന്നെ അടുത്ത് വിളിച്ചിട്ടു പറഞ്ഞു ഗൗരി എന്നെ കളിയാകുന്നപോലെ ഒന്ന് പറയുമോ എന്ന് പറഞ്ഞു അങ്ങനെ ഡയലോഗ് അദ്ദേഹം ഒരുവട്ടം പറഞ്ഞു ..ഞാന്‍ പറഞ്ഞു ഒകെ..
  കണ്ണമ്മ എന്ന കഥാപാത്രത്തിന്റെ ഏറ്റവും നിര്‍ണായകരമായ സീന്‍ ആണ് അത് ..
  സച്ചിയേട്ടന്‍ അത് എപ്പോഴും പറയും..

  ചിലപ്പോ നല്ല ടെന്‍ഷന്‍ ആള്‍ക്ക് ഉണ്ടാകുമായിരിക്കും ഞാന്‍ അത് എങ്ങനെ ആകും ചെയ്യുന്നത് എന്ന് ഓര്‍ത്തിട്ട് .. പക്ഷെ കാണിക്കില്ല ..എനിക്ക് ടെന്‍ഷന്‍ ഒന്നും ഉണ്ടായിരുന്നില്ല .. ഞാന്‍ വളരെ കൂള്‍ ആയിരുന്നു. റിഹേസല്‍ ഒന്നും ഇല്ല നേരെ ടേക്ക് ആണ് കാരണം അതിന്റെ ആവശ്യം ഇല്ല അത്ര വിശദമായിട്ടാണ് അദ്ദേഹം എല്ലാ ആര്‍ട്ടിസ്റ്റിന്റെ അടുത്തും ചെയ്യുന്ന കഥാപാത്രത്തെ പറ്റി പറഞ്ഞു കൊടുക്കുന്നത്.

  ആദ്യത്തെ ടേക്കില്‍ എനിക്ക് ഡയലോഗിന് സ്പീഡ് കൂടി പോയി. അത്ര വേണ്ട എന്ന് പറഞ്ഞു. രണ്ടാമത്തെ ടേക്കില്‍ സീന്‍ ഒകെ. കുറച്ചു മാറി മോണിറ്റര്‍ ഉണ്ടെങ്കിലും അവിടെ ഇരിക്കാതെ ക്യാമറയുടെ അടുത്ത് തന്നെ നിന്ന് അതിന്റെ സ്‌ക്രീനില്‍ സൂക്ഷിച്ചു നോക്കി സാര്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു. അപ്പോഴും കാലിന്റെ വേദന സാര്‍ ന് നന്നായിട്ടു ഉണ്ട്.

  വിദ്വേഷ പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി വാരിയന്‍ കുന്നത്തിന്റെ കുടുംബം!

  അന്ന് ആ സീന്‍ ഞാന്‍ ചെയ്തു കഴിഞ്ഞപ്പോള്‍ ആ മുഖം ഞാന്‍ ശ്രദ്ധിച്ചു ഭയങ്കര സന്തോഷം ആയിരുന്നു. ഇന്നും എനിക്ക് ഓര്‍മ്മയുണ്ട് ആ മുഖം..തന്റെ മക്കള്‍ പരീക്ഷയില്‍ ഫുള്‍ മാര്‍ക്ക് വാങ്ങി വരുമ്പോള്‍ ഒരു അച്ഛന് ഉണ്ടാകുന്ന സന്തോഷം. ഏതൊരു രചയിതാവിനും തന്റെ കഥാപാത്രങ്ങള്‍ സ്വന്തം മക്കളെ പോലെ ആകും അല്ലോ..

  സുരേഷ് ഗോപിയുടെ പിറന്നാളിന് വന്ന രണ്ട് കിടിലന്‍ സര്‍പ്രൈസുകള്‍! ടീസറും ഫസ്റ്റ്ലുക്കും പുറത്ത്‌

  അദ്ദേഹം എല്ലാവരോടും അങ്ങനെ ആയിരുന്നു ഓരോ കഥാപാത്രങ്ങളും അവര്‍ നന്നായി ചെയുമ്പോള്‍ ആ സന്തോഷം അപ്പോ തന്നെ അവരോട് പ്രകടിപ്പിക്കുന്നത് കാണാം ..
  എല്ലാവരും സിനിമ കണ്ടു പറയുന്നു അതില്‍ അഭിനയിച്ചവര്‍ എല്ലാം ഗംഭീരം എന്ന് അതിന്റെ കാരണം ഇതുതന്നെ ആണ്....ഗൗരി നന്ദ ഫേസ്ബുക്കില്‍ കുറിച്ചു.

  സുരേഷേട്ടന്‍ ആന്ധ്രയുടെ സുപ്രീം സ്റ്റാറായത് ആ ചിത്രത്തിലൂടെ! വെളിപ്പെടുത്തി ഖാദര്‍ ഹസന്‍

  Read more about: sachi
  English summary
  actress gowri nandha reveals about ayyappanum koshiyum movie scene
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X