Don't Miss!
- News 'മുഖ്യമന്ത്രി രാഹുൽജിയെ ആദ്യമായല്ല അവഹേളിക്കുന്നത്, പ്ലീസ് സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്'; രമ്യ ഹരിദാസ്
- Sports IPL 2024: ഇനി ആവര്‍ത്തിക്കരുത്, മുംബൈയുടെ ചതിക്ക് മാപ്പില്ല! ശിക്ഷ വിധിച്ച് ബിസിസിഐ
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- Automobiles കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
മുഖം മറച്ചില്ല, തല കുനിച്ചില്ല, അതിജീവനത്തിന്റെ കരുത്തുമായി അവള് വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്,
ആക്രമണത്തിന്റെ മുറിവുകള്‍ക്കൊന്നും അവളെ തളര്‍ത്താനാവില്ല. പ്രിയപ്പെട്ടവരുടെ പിന്തുണയോടെ അവള് വീണ്ടും അഭിനയിക്കാനൊരുങ്ങുകയാണ്.
തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ട യുവ അഭിനേത്രി പുതിയ സിനിമയായ ആദമിന്റെ ലൊക്കേഷനിലെത്തി. ആക്രമണത്തിന്റെ ആഘാതത്തില്‍ നിന്നും മുക്തയായ താരം സിനിമയില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ്. നടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സിനിമാ ലോകം ഒന്നടങ്കം രംഗത്തുവന്നിരുന്നു. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സിനിയെയും കൂട്ടാളിയെയും വ്യഴാഴ്ചയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
പൃഥ്വിരാജ് നായക വേഷത്തിലെത്തുന്ന ആദമിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നവാഗതനായ ജിനു എബ്രഹാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജും തമിഴ് താരം ശശരികുമാറും വേഷമിട്ട മാസ്റ്റേഴ്സിന്‍രെ തിരക്കഥ ഒരുക്കിയത് ജിനു എബ്രഹാമാണ്.
മലയാള സിനിമാ ലോകത്തെ തന്നെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള യാത്രാമധ്യേയാണ് താരം ആക്രമിക്കപ്പെട്ടത്. സഹപ്രവര്‍ത്തകയ്ക്കു സംഭവിച്ച അപകടത്തില്‍ നിന്നും അവളെ മുക്തയാക്കുന്നതിനായി അടുത്ത സുഹൃത്തുക്കളും മുഴുവന്‍ താരങ്ങളും അവള്‍ക്കൊപ്പമുണ്ടായിരുന്നു. നടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ യോഗം നടത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് , സിദ്ധാര്‍ത്ഥ് ഭരതന് തുടങ്ങിയവര്‍ക്ക് പങ്കുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. താരങ്ങളും അന്വേഷണ അദ്യോഗസ്ഥരുമടക്കം സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയപ്പോഴാണ് സംശയമുന താരങ്ങളില്‍ നിന്നും മാറിയത്. പൃഥ്വിരാജ് നായക വേഷത്തിലെത്തുന്ന ആദമിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നവാഗതനായ ജിനു എബ്രഹാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജും തമിഴ് താരം ശശരികുമാറും വേഷമിട്ട മാസ്റ്റേഴ്സിന്‍രെ തിരക്കഥ ഒരുക്കിയത് ജിനു എബ്രഹാമാണ്. റൊമാന്റിക് എന്റര്‍ടെയിനറായ ചിത്രത്തില്‍ പാലാക്കാരനായ ആദം ജോണ്‍ പോത്തനായാണ് പൃഥ്വിരാജ് വേഷമിടുന്നത്. മറ്റൊരു പ്രധാന വേഷത്തില്‍ നരേനും ചിത്രത്തിലുണ്ട്. റോബിന്‍ഹുഡിന് ശേഷം മൂവരും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവം
സിനിമാ ലോകം ഒന്നടങ്കം പ്രതികരിച്ചു
സംഭവവുമായി ബന്ധപ്പെട്ട് പ്രചരിച്ച കാര്യങ്ങള്‍
ആദമിന്റെ ലൊക്കേഷനിലെത്തി
റോബിന്‍ഹുഡിന് ശേഷം