India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ബോളിവു‍ഡിനെ അടുപ്പിക്കല്ലേ... അവർ നിങ്ങളെ നശിപ്പിക്കും'; അല്ലുവിനോടും യഷിനോടും കങ്കണയുടെ മുന്നറിയിപ്പ്!

  |

  സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങൾ കൊണ്ട് പലപ്പോഴും വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള താരവും വിവാദങ്ങൾ ജീവിതത്തോടൊപ്പം കൊണ്ടുനടക്കുന്ന താരവുമാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. ചലച്ചിത്ര പ്രവർത്തകർ, സഹപ്രവർത്തകർ, സ്വജനപക്ഷപാതം എന്നിവയെ കുറിച്ചുള്ള കങ്കണയുടെ പ്രസ്താവനകൾ വാർത്താ തലക്കെട്ടുകൾ സൃഷ്ടിക്കുകയും വിവാദമാവുകയും ചെയ്തിരുന്നു. ബംഗാൾ വിഷയത്തിൽ കങ്കണ നടത്തിയ പ്രകോപനപരമായ ചില അഭിപ്രായങ്ങളെ തുടർന്ന് ട്വിറ്റർ കങ്കണയുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്തിരുന്നു. ആരേയും കൂസാതെയുള്ള അഭിപ്രായ പ്രകടനങ്ങൾകൊണ്ട് വലിയൊരു ശത്രുനിരയെ തന്നെ കങ്കണ സൃഷ്ടിച്ച് എടുത്തിട്ടുണ്ട്.

  Also Read: 'മോനെ കൊണ്ടുവന്നില്ലേ? മോന് സുഖമാണോ എന്നൊക്കെ ചോദിക്കും', ലാൽ തനിക്ക് മകനാണെന്ന് കവിയൂർ പൊന്നമ്മ!

  ഹിമാചൽ പ്രദേശിലെ മാണ്ടി ജില്ലയിലാണ് കങ്കണയുടെ ജനനം. കങ്കണയുടെ അമ്മ ആശ റണാവത്ത് സ്കൂൾ അധ്യാപികയും അച്ഛൻ അമർദീപ് റണാവത്ത് ബിസിനസ്സുകാരനുമാണ്. മൂത്ത സഹോദരി രംഗോലി ചന്ദേൽ കങ്കണയുടെ മാനേജറായി വർക്ക് ചെയ്യുകയാണ്. അക്ഷത് എന്നൊരു സഹോദരൻ കൂടി കങ്കണയ്ക്ക് ഉണ്ട്. അടുത്തിടെയായിരുന്നു കങ്കണയുടെ സഹോദരൻ അക്ഷതിന്റെ വിവാഹം. നാടകരംഗത്ത് നിന്നുമാണ് കങ്കണ സിനിമയിലെത്തുന്നത്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച കങ്കണയെ തേടി മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരവും പത്മശ്രീയും അടക്കം നിരവധി അവാർഡുകൾ വന്നിട്ടുണ്ട്.

  Also Read: 'മോനും മോളും അതാണ് കുടുംബം, മലയാളത്തിൽ ആദ്യം എഴുതിയത് അമ്മയെന്നാണ്'; ​ഗുരു സോമസുന്ദരം പറയുന്നു

  പത്മശ്രീ അവാർഡ് ജേതാവ്, നാല് തവണ ദേശീയ അവാർഡ് ജേതാവ്, ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിലെ എക്കാലത്തെയും ഉയർന്ന വരുമാനമുള്ള സ്ത്രീ പ്രധാന ചിത്രങ്ങൾ ചെയ്ത നടി, ക്ഷത്രിയ രക്തത്തിന് ഉടമ എന്നിങ്ങനെയാണ് ഇൻസ്റ്റ​ഗ്രാം ബയോയിൽ കങ്കണ കുറിച്ചിരിക്കുന്നത്. സുശാന്ത് സിങ് രാജ്പുത്ത് മരിച്ച സമയത്ത് ആദ്യം അന്വേഷണം ആവശ്യപ്പെട്ട് എത്തിയ താരവും കങ്കണയായിരുന്നു. തെന്നിന്ത്യൻ സിനിമകളും സിനിമാ വ്യവസായങ്ങളിലെ ഉള്ളടക്കവും അഭിനേതാക്കളും എന്തുകൊണ്ടാണ് എല്ലാവർക്കും വളരെ സ്വീകാര്യരാകുന്നത് എന്നതിന്റെ കാരണവുമായി എത്തിയിരിക്കുകയാണ് നടി കങ്കണ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ. ഇന്ത്യയുടെ സംസ്‌കാരത്തിലൂന്നിയ സൃഷ്ടികൾ വരുന്നതത് കൊണ്ടും അവരുടെ സിനിമകളെ മലിനമാക്കാൻ ബോളിവുഡിനെ അനുവദിക്കാത്തത് കൊണ്ടുമാണ് തെന്നിന്ത്യൻ സിനിമകൾക്ക് വലിയ സ്വീകാര്യത് ലഭിക്കുന്നത് എന്നാണ് കങ്കണ കുറിച്ചത്.

  'അവർ ഇന്ത്യൻ സംസ്‌കാരത്തിൽ വേരൂന്നി നിൽക്കുന്നു, അവർ അവരുടെ കുടുംബത്തെ സ്‌നേഹിക്കുന്നു, അവരുടെ ബന്ധങ്ങൾ സാമ്പ്രദായികമാണ്, പശ്ചാത്യവൽക്കരിക്കാറില്ല, അവരുടെ തൊഴിൽപരമായ കഴിവും അഭിനിവേശവും നിസ്തുലമാണ്, അവരെ മലിനമാക്കാൻ ബോളിവുഡിനെ അനുവദിക്കില്ല' എന്നാണ് കങ്കണ എഴുതിയത്. ഒപ്പം കെജിഎഫ് ചാപ്റ്റർ 2 നായകൻ യഷിന്റേയും പുഷ്പയിലെ നായകൻ അല്ലു അർജുന്റേയും ചിത്രങ്ങളും കങ്കണ പങ്കുവെച്ചിട്ടുണ്ട്. കങ്കണയുടെ അഭിപ്രായത്തെ പിന്തുണച്ചും വിമർശിച്ചും ഒട്ടേറെപേർ രംഗത്ത് വരുന്നുണ്ട്. തെന്നിന്ത്യ, ബോളിവുഡ് എന്നിങ്ങനെ വിഭജിക്കുന്നത് ശരിയല്ലെന്നും പാശ്ചാത്യസംസ്‌കാരത്തെ വിമർശിക്കുമ്പോൾ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് മനോഹരമായ ചലച്ചിത്ര സൃഷ്ടികൾ ഉണ്ടാകാറുണ്ടെന്നും വിമർശകർ കുറിച്ചു.

  ആര്യനെ പിന്തുണച്ച ഋത്വിക് റോഷനെ അധിക്ഷേപിച്ച് കങ്കണ റണവത്ത്

  കങ്കണയുടെ സിനിമകളെ കുറിച്ച് പറയുകയാണെങ്കിൽ തലൈവിയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുമായ ജെ. ‌ജയലളിതയുടെ വേഷമാണ് ‌കങ്കണ അവതരിപ്പിച്ചത്. ചിത്രത്തിൽ നാസർ, ഭാഗ്യശ്രീ, രാജ് അർജുൻ, മധു, തമ്പി രാമയ്യ, ഷംന കാസിം, സമുദ്രക്കനി എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. എ.എൽ വിജയ് ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ. ധാക്ക‍ഡ്, തേജസ് എന്നിവയാണ് ഇനി റിലീസിനെത്താനുള്ള കങ്കണയുടെ ഏറ്റവും പുതിയ സിനിമകൾ. മാത്രമല്ല അടുത്തിടെ വെബ് സീരിസ് നിർമിച്ചുകൊണ്ട് ഒടിടിയിലേക്കും കങ്കണ അരങ്ങേറി കഴിഞ്ഞു. ടിക്കു വെഡ്സ് ഷേരു എന്ന സീരിസാണ് താരം നിർമിച്ചത്.

  Read more about: kangana ranaut
  English summary
  actress Kangana Ranaut's new social media post about Allu Arjun and Yash goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X