For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ നരച്ച മുടിയ്ക്കും വയറ്റിലെ പാടുകള്‍ക്കും വിലയില്ലേ? ശ്രദ്ധേയമായി കനിഹയുടെ ഹ്രസ്വചിത്രം

  |

  നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് കനിഹ. മമ്മൂട്ടിയുടെ പഴശ്ശിരാജയിലൂടെ മലയാളത്തിലെത്തിയ താരം തുടര്‍ന്ന് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലെല്ലാം അഭിനയിച്ചിരുന്നു. നായികയായും സഹനടിയായുമൊക്കെയാണ് കനിഹ സിനിമകളില്‍ തിളങ്ങിയിരുന്നത്. ലോക് ഡൗണ്‍ കാലത്തും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് കനിഹ. കനിഹയുടെതായി വന്ന പുതിയ ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

  മാതൃദിനത്തിലാണ് കനിഹ ആദ്യമായി സംവിധാനം ചെയ്ത ഒരു ഹ്രസ്വ ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് മാ എന്ന പേരിലുളള ഷോര്‍ട്ട് ഫിലിം തന്റെ പേജിലൂടെ ലോഞ്ച് ചെയ്തിരിക്കുന്നത്.

  ചിത്രത്തില്‍ കനിഹയും വേഷമിട്ടിട്ടുണ്ട്. മാതൃദിനത്തില്‍ എല്ലാ അമ്മമാര്‍ക്കുമായിട്ടാണ് കനിഹ ഈ വീഡിയോ സമര്‍പ്പിച്ചിരിക്കുന്നത്. കുട്ടികളെ വളര്‍ത്തുന്നതിനിടയില്‍ അമ്മമാര്‍ സ്വയം ശ്രദ്ധിക്കാന്‍ മറന്നുപോകുന്നു. നരച്ച മുടിയും ചുളിവും കണ്ണിന് ചുറ്റുമുളള കറുത്ത നിറവും ഗര്‍ഭകാലത്ത് വയറ്റിലുണ്ടാകുന്ന പാടുകളും അതിനൊന്നും വിലയില്ലേ?.

  എന്നാല്‍ ജീവിക്കാനുളള നെട്ടോട്ടത്തിനിടെ അമ്മയ്ക്ക് വേണ്ടതെന്താണെന്ന് നമ്മള്‍ അറിയുന്നില്ല. വാര്‍ധക്യത്തില്‍ അമ്മമാര്‍ക്ക് വേണ്ടത് സ്‌നേഹവും പരിഗണനയും മാത്രം. കനിഹ പറയുന്നു. ഇമ്രാന്‍ അഹമ്മദാണ് കനിഹയുടെ ഹ്രസ്വ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രസന്ന ശിവരാമന്‍ സംഗീതവും ഗോകുല്‍ നാഥ് എഡിറ്റിങ്ങും ചെയ്തിരിക്കുന്നു.

  മോഹന്‍ലാല്‍,പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍! മാതൃദിന ആശംസകളുമായി താരങ്ങള്‍! കാണാം

  നടിയുടെ ആദ്യ സംവിധാന സംരംഭത്തിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. നന്നായിട്ടുണ്ടെന്ന് പറഞ്ഞ് നിരവധി പേര്‍ എത്തിയിരുന്നു. ലോക് ഡൗണ്‍ കാലത്ത് വീട്ടില്‍ നിന്നുളള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ നടി പങ്കുവെക്കാറുണ്ട്. മകനൊപ്പം ടിക്ക് ടോക്ക് ചെയ്തതിന്റെ ഒരു വീഡിയോയും കനിഹയുടെതായി നേരത്തെ തരംഗമായി മാറിയിരുന്നു.

  'പ്രശസ്തനായ മകന് കാണാന്‍ കഴിയാതെ പോയ സ്വന്തം അമ്മയുടെ ചിത്രം'! പ്രേംനസീറിനെക്കുറിച്ച് ആലപ്പി അഷ്‌റഫ്

  നടിയായും സഹതാരമായുമൊക്കെയാണ് കനിഹ സിനിമകളില്‍ തിളങ്ങിയത്. മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലാണ് നടി എറ്റവുമൊടുവിലായി മലയാളത്തില്‍ അഭിനയിച്ചത്. സിനിമയില്‍ ഒരു പ്രാധാന്യമുളള റോളിലാണ് കനിഹ എത്തിയത്. അഭിനേത്രി എന്നതിലുപരി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, പിന്നണി ഗായിക, ടിവി അവതാരക എന്നീ മേഖലകളിലും കനിഹ തിളങ്ങിയിരുന്നു. തമിഴിനേക്കാള്‍ മലയാളത്തിലാണ് കനിഹയ്ക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചിരുന്നത്.

  മലയാളത്തില്‍ ഇതുവരെ ഇരുപതിലധികം സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. മലയാളം, തമിഴ് തുടങ്ങിയ ഭാഷകള്‍ക്കൊപ്പം തെലുങ്കിലും കന്നഡയിലും നടി അഭിനയിച്ചിരുന്നു. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ നായികയായി കനിഹ അഭിനയിച്ചിരുന്നു. പഴശ്ശിരാജയിലെ കഥാപാത്രമാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയത്. ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചത്.

  വീഡിയോ

  'പൊടിനിറഞ്ഞ ഫ്‌ളോറിലേക്ക് പരാതികളൊന്നുമില്ലാതെ മീര വന്നു'! വൈറലായി പോസ്റ്റ്

  Read more about: kaniha
  English summary
  Actress Kaniha's Maa short Film Trending On Mothers Day
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X