Don't Miss!
- Finance
പ്രായം 40 കഴിഞ്ഞവരാണോ നിങ്ങള്‍; 12000 പെന്ഷന് ലഭിക്കുന്ന എല്‍.ഐ.സി. പോളിസി നോക്കാം
- Automobiles
2022 Scorpio-യുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ Mahindra
- News
രാജീവ് ഗാന്ധി വധക്കേസ്; പ്രതി പേരറിവാളന് മോചനം..സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ
- Sports
IND vs SA T20: ദ്രാവിഡ് ടെസ്റ്റ് ടീമിനൊപ്പം പോകും, ടി20യില്‍ കളി പഠിപ്പിക്കാന്‍ ലക്ഷ്മണെത്തും
- Lifestyle
അറിയാതെ പോകരുത് ചോളം കഴിച്ചാലുള്ള ഈ ദോഷഫലങ്ങള്‍
- Travel
അന്താരാഷ്ട്ര മ്യൂസിയം ദിനം: ഇന്ത്യയിലെ വിചിത്രങ്ങളായ മ്യൂസിയങ്ങള്‍ പരിചയപ്പെടാം
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
'ആലോചനകൾ നടക്കുമ്പോൾ ധൈര്യം പകർന്നത് ചേട്ടനായിരുന്നു'; കുടുംബത്തെ കുറിച്ച് കാവ്യ മാധവൻ
ബാലതാരമായി സിനിമയിലേക്ക് എത്തിയ കാവ്യ മാധവൻ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെ നായികയായി മാറുകയായിരുന്നു. വിടർന്ന കണ്ണുകളും മുട്ടൊപ്പമുള്ള മുടിയുമായി മലയാളികളുടെ ഹൃദയം കവർന്ന ശാലീന സുന്ദരിയാണ് കാവ്യാ മാധവൻ. വടക്കേ മലബാറിൽ നിന്നും സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് എത്തിയ മലയാളത്തനിമയുള്ള നായികയ്ക്ക് സിനിമ നിർത്തിയിട്ടും ആരാധകർ വർധിച്ചുവെന്നല്ലാതെ കുറഞ്ഞിട്ടില്ല എന്നതാണ് സത്യം. കുട്ടിക്കളി ഉള്ള നാണമുള്ള നായികാ എന്ന ഇമേജ് ആയിരുന്നു ഒരു കാലഘട്ടത്തിൽ കാവ്യയെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്.
Also Read: 'അഭിനയത്തേക്കാൾ പ്രാധാന്യം കുടുംബജീവിതത്തിനായിരുന്നു, മകളുടെ ജനനം ജീവിതത്തെ ബാധിച്ചു'; ഇന്ദ്രജ
ദിലീപിനൊപ്പം ചേർന്ന സിനിമകൾ ഭൂരിഭാഗവും ജനം സ്വീകരിക്കുകകൂടി ചെയ്തപ്പോൾ കാവ്യാ മാധവന്റെ ഗ്രാഫ് ഉയരുകയായിരുന്നു. അഭിനയത്തിന്റെ കാര്യത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് മുന്നോട്ടു പോയ കാവ്യാ ഒരുപാട് ആരാധകരെ ഉണ്ടാക്കി. സിനിമയുടെ തിരക്കുകളിൽ നിന്നൊക്കെ മാറി കുടുംബത്തിനോടൊപ്പം സമയം ചിലവഴിച്ച് ജീവിതം ആസ്വദിക്കുകയാണ് കാവ്യ ഇപ്പോൾ. ഇപ്പോൾ സിനിമാ മേകളയിൽ പൊതുവെ കണ്ടുവരുന്ന ഒരു പ്രവണതയാണ്. നായിക നടിമാരെല്ലാം സിനിമയ്ക്കൊപ്പം സൈഡായി എന്തെങ്കിലും ബിസിനസ് ചെയ്യുക എന്നത്. നടിമാർ ഏറെയും ഡാൻസ് പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങളും വസ്ത്ര വ്യാപാരത്തിനുള്ള ബൊട്ടീക് പോലുള്ളവ ആരംഭിക്കുകയോ ചെയ്യും.
Also Read: കുടുംബവിളക്ക്: വേദികയുടെ കള്ളിവെളിച്ചത്താക്കി അനന്യ, അനിരുദ്ധിനെ കൊല്ലരുതെന്ന് ആരാധകർ!

സിനിമയിൽ സജീവമായിരിക്കുമ്പോൾ തന്നെ സ്വന്തമായി ഒരു ബിസിനസ് എന്നത് കാവ്യ മാധവന്റെ ചിന്തയിൽ ഓടുന്നുണ്ടായിരുന്നു. തനിക്ക് പറ്റിയ ഒരു ബിസിനസ് അന്വേഷിച്ചുകൊണ്ടേയിരുന്നു. അങ്ങനെയാണ് ലക്ഷ്യ എന്ന ഓൺലൈൻ വസ്ത്ര വ്യാപരം ആരംഭിക്കുന്നതിലേക്ക് കാവ്യ എത്തിയത്. 2015ൽ ആയിരുന്നു സംരംഭക എന്ന രീതിയിലേക്ക് കൂടി കാവ്യ മാധവൻ എത്തിയത്. മെഗസ്റ്റാർ മമ്മൂട്ടിയായിരുന്നു ഷോപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കാവ്യയ്ക്ക് മാത്രമല്ല തെന്നിന്ത്യയിലെ നടിമാരായ പൂർണിമ, ആര്യ, സാമന്ത തുടങ്ങിയവരെല്ലാം ഓൺലൈൻ വസ്ത്ര വ്യാപാരവുമായി രംഗത്തുണ്ട്. ലക്ഷ്യയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി വിളിച്ച വാർത്തസമ്മേളനത്തിൽ എന്തുകൊണ്ട് താൻ ബിസിനസിലേക്ക് കടന്നുവെന്ന് കാവ്യാ മാധവൻ പറയുന്ന വീഡിയോകളാണ് ഇപ്പോൾ വർഷങ്ങൾക്കിപ്പുറം ആരാധകർ വൈറലാക്കുന്നത്.

കാവ്യയുടെ അച്ഛൻ ടെക്സ്റ്റയിൽസ് നടത്തിയിരുന്ന വ്യക്തിയായിരുന്നു. കൂടാതെ കാവ്യയുടെ സഹോദരൻ മിഥുൻ ഫാഷൻ ഡിസൈനറുമാണ്. അതിനാൽ തന്നെ രക്തത്തിൽ അലിഞ്ഞ് ചേർന്ന വസ്ത്ര വ്യാപാരം തന്നെ കാവ്യയും തുടങ്ങാൻ തീരുമാനിച്ചതിൽ അത്ഭുതമില്ല. ഒരു ബിസിനസ് ആരംഭിക്കാം എന്ന ചിന്ത വന്നപ്പോൾ മുതൽ കുടുംബം നൽകിയ ഉപദേശത്തെ കുറിച്ചും നിർദേശങ്ങളെ കുറിച്ചുമെല്ലാം ഇപ്പോൾ വൈറലാകുന്ന വീഡിയോയിൽ കാവ്യ മാധവൻ പറയുന്നുണ്ട്. ചേട്ടൻ മിഥുനും നാത്തൂനുമൊപ്പമാണ് കാവ്യ വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്. 'സിനിമക്ക് ഒപ്പം എന്താ ചെയ്യുക എന്നുള്ള ആലോചനക്ക് ഒടുവിൽ ആണ് ബിസിനസ് എന്ന ആശയം മനസിൽ ഉദിച്ചത്. ടെക്സ്റ്റൈൽസിൽ ഒരു ബേസ് ഉണ്ടായിരുന്നു എങ്കിലും പൂർണ്ണമായും ഇറങ്ങാൻ ഉള്ള ഒരു തീരുമാനം ഉണ്ടായിരുന്നില്ല. എപ്പോഴും യാത്രയിൽ ആയിരിക്കണം. ട്രെൻഡിന്റെ പുറകെ പോകണം എന്നുള്ളത് ഒക്കെ ഒരു ബാധ്യത ആയി മാറുമോ എന്ന ടെൻഷനുണ്ട്. ചേട്ടൻ ഫാഷൻ ഡിസൈനറാണ്. ചേട്ടനാണ് ഒരു ഓൺലൈൻ സംരഭം തുടങ്ങിക്കൂടെ എന്ന ആശയം പറഞ്ഞത്. ലക്ഷ്യ എന്ന പേര് തീരുമാനിക്കുമ്പോൾ ഒരു അർഥം ഉണ്ടാകണം, സിംപിൾ ആകണം, പൂർണ്ണത ഉണ്ടാകണം ഒരു പോസിറ്റിവിറ്റി ഉണ്ടാകണം. സിനിമ പോലെ തന്നെ കുടുംബം പോലെയാണ് എനിക്ക് ബിസിനസും. എല്ലാത്തിനും ഒപ്പം നിഴലായി കുടുംബമുണ്ട് അതാണ് എന്റെ അടിത്തറ' കാവ്യ പറയുന്നു.

പൊതു പരിപാടികളിൽ പങ്കെടുക്കാനെത്തുമ്പോഴെല്ലാം കാവ്യ ധരിക്കുന്ന കുർത്തികളും ചുരിദാറുകളും ലക്ഷ്യയിൽ ഡിസെൻ ചെയ്തവയാണ്. കാവ്യയുടെ ഫാഷൻ സെൻസിന് നിരവധി ആരാധകരുമുണ്ട്. തനിക്ക് വേണ്ടി മാത്രമല്ല മകൾ മഹാലക്ഷ്മിക്കും മീനാക്ഷിക്കും വേണ്ടി ലക്ഷ്യയിൽ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാറുണ്ട്. 2016ൽ ആയിരുന്നു ദിലീപുമായുള്ള കാവ്യയുടെ വിവാഹം നടന്നത്. സിനിമകളിൽ നിന്നും കാവ്യ വിട്ടുനിൽക്കുകയാണെങ്കിലും കാവ്യയുടെ ഓരോ ചെറുവീഡിയോകളും വാർത്തകളും വളരെ വേഗം ശ്രദ്ധിക്കപ്പെടാറുണ്ട്. അടുത്തിടെ മകൾ മൂന്ന് വയസുകാരി മഹാലക്ഷ്മിക്കും ഭർത്താവ് ദിലീപിനുമൊപ്പം കാവ്യ ദുബായിൽ അവധി ആഘോഷിക്കുകയായിരുന്നു. ദേ പുട്ടിന്റെ ദുബായിലെ ഷോപ്പ് സന്ദർശിച്ചപ്പോഴുള്ള താര കുടുംബത്തിന്റെ വീഡിയോയും വൈറലായിരുന്നു.
-
'ഞാന്‍ ഇത് പറഞ്ഞാല്‍ ചാക്കോച്ചന് കലിപ്പാകുമോ?'; പറയാന്‍ മടിച്ച് അദിതി; ട്രോളാന്‍ സുരാജും
-
ഇപ്പോഴും ഇഷ്ടത്തിലാണെന്നാണ് എല്ലാവരും കരുതുന്നത്, ഭയങ്കര സപ്പോര്‍ട്ടായിരുന്നു, ബ്രേക്കപ്പിനെ കുറിച്ച് ഡോക്ടര്‍
-
ഒരേസമയം രണ്ടു പേരുമായും പ്രണയം, ഫോണ്‍ ബില്ല് കണ്ട് ഞെട്ടി; വെളിപ്പെടുത്തി പ്രിയങ്കയുടെ മുന്‍ സെക്രട്ടറി