»   » കീർത്തിയുടെ വീട്ടിലേയ്ക്ക് പുതിയൊരാളു കൂടി!! അംഗത്തെ ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്തി താരം.. കാണൂ

കീർത്തിയുടെ വീട്ടിലേയ്ക്ക് പുതിയൊരാളു കൂടി!! അംഗത്തെ ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്തി താരം.. കാണൂ

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    ചുരുങ്ങിയ സമയത്തിനുളളിൽ തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് കീർത്തി സുരേഷ്. മലയാളത്തിൽ ബാല താരമായി എത്തി പിന്നീട് തെന്നിന്ത്യൻ സിനിമ ലോകത്ത് കീർത്തി സജീവമാകുകയായിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതഞ്ജലി എന്ന ചിത്രത്തിലൂടെ മോഹൻലാലിനോടൊപ്പമാണ് കീർത്തി വെളളിത്തിരയിൽ എത്തിയത്. ദീലീപ് ചിത്രം റിങ് മാസ്റ്ററാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ താരത്തിന്റെ മലയാള ചിത്രം.

    യൂട്യൂബിൽ ഒടിയൻ കയറി!! എല്ലാം മാറി മറിഞ്ഞു, ലാലേട്ടന്റെ ഒടി പാട്ടിന് റെക്കോഡ് മുന്നേറ്റം

    മലയാളത്തിൽ  ചെറിയ ബ്രേക്ക് എടുത്തെങ്കിലും തമിഴ്, തെലുങ്ക് സിനിമ മേഖലയിൽ  സജീവ സാന്നിധ്യമായിരുന്നു താരം. ചുരുങ്ങിയ സമയത്തിനുളളിൽ തമിഴിലെ സൂപ്പർ താരങ്ങളോടൊപ്പം അഭിനയിക്കാനുളള അവസരം കീർത്തിയ്ക്ക് ലഭിച്ചു. ഇത് അധികം പുതുമുഖ താരങ്ങൾ ലഭിക്കാത്ത ഒരു ഭാഗ്യമാണ്. ജീവിതത്തിൽ നടക്കുന്ന വളരെ ചെറിയ കാര്യങ്ങൾ വരേയും കീർത്തി സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കീർത്തിയുടെ വീട്ടിലെ പുതിയ അതിഥിയെ കുറിച്ചാണ്. ഇവരുടെ കൂടുതൽ വിശേഷങ്ങൾ കാണാം...

    കല്യാണ രാവിൽ പാട്ട് പാടി അർജുൻ!! താളം പിടിച്ച് ഹരിശ്രീയും,അർജുൻ അശോകൻ റിസപ്ഷൻ ഗംഭീരം, കാണൂ

    ഭാഗ്യനായിക

    കീർത്തിയുടെ തെന്നിന്ത്യൻ സിനിമ പ്രവേശനം വളരെ കൃത്യ സമയത്തായിരുന്നു. തുടക്കം മുതൽ തന്നെ അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റയാരുന്നു. വജയ്, വിക്രം, ദനുഷ് , എന്നിങ്ങനെ തമിഴിലെ ഒട്ടുമിക്ക നായകന്മാരിടേയും ഭാഗ്യ നായികയാണ് കീർത്തി.

    മഹാനടി

    സവിത്രിയുടേയും ജെമിനി ഗണേശന്റേയും ജീവിതകഥ പറഞ്ഞ ചിത്രമായിരുന്നു മഹാനടി. കീർത്തിയുടെ കരിയറിൽ ഒരു ബ്രേക്ക് നൽകിയ ചിത്രമായിരുന്നു ഇത്. തെലുങ്ക് സിനിമയിൽ കീർത്തിയുടെ പേര് വനോളം ഉയർത്തിയ ചിത്രം കൂടിയായിരുന്നു മഹാനടി. ഇത് തമിഴിലും, മലയാളത്തിലും മൊഴിമാറ്റി പ്രദർശനത്തിനെത്തിയിരുന്നു ഇതോടു കൂടി താരത്തിന്റെ കരിയർ തന്നെ മാറിമറിയുകയായിരുന്നു.

    സോഷ്യൽ മീഡിയയിൽ സജീവം

    സോഷ്യൽ മീഡിയയിൽ കീർത്തി സജീ സാന്നിധ്യമാണ്. ഫേസ്ബുക്കിലൂടേയും ഇൻസ്റ്റഗ്രാമിലൂടേയും താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. പുതിയ ചിത്രത്തിനെ കുറിച്ചുളള വിശേഷങ്ങളും അതു പോല സന്തോഷ നിമിഷങ്ങളും താരം ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്.

    വീട്ടിലെ പുതിയ അതിഥി

    കീർത്തിയുടെ വീട്ടിലേയ്ക്ക് ഒരു പുതിയ അതിഥി എത്തുക്കയാണ്. താരം തന്നെയാണ് ഇക്കാര്യം തന്റെ ആരാധകരുമായി പങ്കുവെച്ചത്. തന്റെ കുടുംബത്തിലേയ്ക്ക് എത്തുന്ന പുതിയ അതിഥിയ്ക്ക് ആശംസകൾ നേർന്നു കൊണ്ടുള്ള താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇപ്പോൾ വൈറലാണ്. സമൂഹമാധ്യമങ്ങൾ മാത്രമല്ല സിനിമ കോളങ്ങളിലും കീർത്തിയുടെ വീട്ടിലെ പുതിയ അതിഥി ചർച്ച വിഷയമായിട്ടുണ്ട്.

    അതിഥിയ്ക്കൊപ്പമുളള ചിത്രം

    കീർത്തിയുടെ വീട്ടിൽ എത്തിയ അതിഥിയുടെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. പട്ടിക്കുട്ടിയാണ് താരത്തിന്റെ വീട്ടിലെ പുതിയ അതിഥി. പട്ടിക്കുട്ടിയ്ക്കൊപ്പം നിൽക്കുന്ന താരത്തിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട് ആരാധകരും പുതിയ അതിഥിയ്ക്ക് ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

    English summary
    Actress Keerthy Suresh Welcomes Newgust Addition To Family!

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more