Don't Miss!
- Finance
ഈമാസം ബോണസ് ഓഹരി പ്രഖ്യാപിച്ച 3 സ്മോള്‍ കാപ് കമ്പനികള്‍; പക്കലുണ്ടോ?
- Sports
IND vs ZIM: ബംഗ്ലാദേശിനെതിരേ സിംബാബ്വെ പരമ്പര നേടിയത് നന്നായി! കാരണം പറഞ്ഞ് ധവാന്
- Automobiles
ബീമാനം പറത്തുന്നതിനിടയ്ക്ക് പൈലറ്റ് ബ്രോസ് ഉറങ്ങാറുണ്ട് ഗയ്സ്; പേടിക്കണ്ട ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ
- News
ഷാജഹാൻ കൊലപാതകം; മുഴുവൻ പ്രതികളും പിടിയിൽ, ഒളിവിൽ കഴിഞ്ഞത് മലമ്പുഴയിൽ
- Travel
കുട്ടികള്‍ക്കൊപ്പമുള്ള യാത്രകള്‍ ലളിതമാക്കാം... ആഘോഷിക്കാം ഓരോ നിമിഷവും...ശ്രദ്ധിക്കാന്‍ അഞ്ച് കാര്യങ്ങള്‍
- Lifestyle
സൈനസും ജലദോഷവും ബുദ്ധിമുട്ടിക്കില്ല: ഈ യോഗാസനമാണ് ഉറപ്പ്
- Technology
സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4, ഗാലക്സി Z ഫോൾഡ് 4 സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ; വില അറിയാം
സിനിമ നിര്‍ത്താമെന്ന് പലവട്ടം തോന്നി, ആര്‍ഐപി ടാറ്റുവിന് പിന്നിലൊരു കഥ; ലെന പറയുന്നു
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ലെന. ടെലിവിഷനിലും സിനിമയിലുമെല്ലാം ലെന തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പ്രായം കൂടുന്തോറും ചെറുപ്പമാകുന്ന നടിയെന്നാണ് ലെനയെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ലെന. താരത്തിന്റെ യാത്രകളും പോസ്റ്റുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്.
ലെന എന്ന അഭിനേത്രിയെ മലയാള സിനിമ ഇപ്പോഴും വേണ്ട വിധത്തില്‍ ഉപയോഗിച്ചിട്ടില്ലെന്ന് പറയുന്ന ആരാധകര്‍ ധാരാളമാണ്. ഇയോബിന്റെ പുസ്തകം, എന്നു നിന്റെ മൊയ്തീന് തുടങ്ങിയ സിനിമകളിലെ ലെനയുടെ പ്രകടനം എക്കാലത്തും ഓര്ത്തുവെക്കപ്പെടുന്നവയാണ്. തന്നേക്കാള്‍ പ്രായമുള്ള കഥാപാത്രങ്ങള്‍ മുതല്‍ വെല്ലുവിളിക്കുന്ന പലതരം കഥാപാത്രങ്ങള്‍ ലെന അവതരിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ ഇന്നും തന്നിലെ അഭിനേത്രിയെ തൃപ്തിപ്പെടുത്തുന്ന, തന്റെ ഏറ്റവും മികച്ചതെന്ന് തോന്നിപ്പിക്കുന്ന കഥാപാത്രത്തിനായി കാത്തിരിക്കുകയാണെന്ന് ലെന പറയുന്നു. ബിഹൈന്‍ഡ് വുഡ്സ് ഐസിന് നല്കിയ അഭിമുഖത്തിലാണ് ലെന മനസ് തുറന്നത്. അതോടൊപ്പം തന്റെ ടാറ്റുകളെ കുറിച്ചും ലെന മനസ് തുറന്നു. ഈയ്യടുത്ത് ലെന ടാറ്റു കുത്തിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
അഞ്ച് ടാറ്റുകളാണ് ദേഹത്തുള്ളതെന്ന് ലെന പറയുന്നു. 18-ാമത്തെ വയസിലായിരുന്നു ആദ്യത്തെ ടാറ്റുവെന്നും താരം പറയുന്നു. തന്റെ ടാറ്റുകള്‍ക്ക് പിന്നില്‍ ഒരു കഥയുണ്ടെന്നും ലെന പറയുന്നു. എന്നാല്‍ എന്താണെന്ന് ഇപ്പോള്‍ പറയാനാകില്ല. എല്ലാ ടാറ്റുവും കഴിഞ്ഞതിന് ശേഷം മാത്രമേ അത് റിവീല്‍ ചെയ്ത് വരികയുള്ളൂവെന്നാണ് ലെന പറയുന്നത്.
തന്റെ ദേഹത്ത് ആര്‍ഐപി എന്ന് ടാറ്റു ചെയ്തതിനെ കുറിച്ചും ലെന പറഞ്ഞു. ആത്യന്തികമായി പഴയ ലെന മരിച്ചു ഇനി പുതിയ ലെനയാണെന്നുമാണ് അര്‍ത്ഥമെന്നും എന്നാല്‍ എല്ലാ ടാറ്റുവും ആയതിന് ശേഷം മാത്രമേ ആ കഥയിലേക്ക് കടക്കുകയുള്ളൂവെന്നും ലെന പറയുന്നു. പിന്നാലെ താന്‍ ഇടയ്ക്കിടെ സിനിമ നിര്‍ത്താന്‍ തോന്നുന്ന വ്യക്തിയാണെന്നും ലെന പറയുന്നു.
രണ്ടാം ഭാവം കഴിഞ്ഞപ്പോഴായിരുന്നു ആദ്യം സിനിമ ഉപേക്ഷിക്കുന്നത്. എന്നാല്‍ പിന്നീട് സിനിമയിലേക്ക് മടങ്ങി വന്നു. പഠിച്ച് ജോലി നേടാനായിരുന്നു അന്നത്തെ തീരുമാനം. പിന്നീട് വിവാഹം കഴിച്ചപ്പോഴും സിനിമ നിര്‍ത്താന്‍ തീരുമാനിച്ചു. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ മടങ്ങി വന്നുവെന്നും ലെന പറയുന്നു. ഏറ്റവും ഒടുവിലായി 2018 ല്‍ സിനിമ നിര്‍ത്തി തിരികെ വരുമോ എന്നറിയാത്തൊരു യാത്ര പോകാന്‍ തീരുമാനിച്ചു. തലയൊക്കെ മൊട്ടയടിക്കുകയും ചെയ്തു. എന്നാല്‍ വീണ്ടും സിനിമയിലേക്ക് എത്തിയെന്നും ലെന പറയുന്നു.
-
നിറവയറില്‍ ബിപാഷ ബസു, ചുംബനം നല്കി കരണ്‍; സന്തോഷ വാര്‍ത്ത പങ്കുവച്ച് താരദമ്പതികള്‍
-
ഭിന്നശേഷിക്കാരനായ ഒരു അനിയനുണ്ട്, 'അമ്മയായിരുന്നു എനിക്കെല്ലാം', അമ്മയുടെ വിയോഗത്തെക്കുറിച്ച് സാജൻ പള്ളുരുത്തി
-
ഷൂട്ടിനിടെ ലീവെടുത്ത് കല്യാണം, വരന് ബ്രിട്ടീഷ് പൗരന്; ദിവ്യ പിള്ളയുടെ വാക്കുകള്‍ കുത്തിപ്പൊക്കി ആരാധകര്‍!