For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്പലത്തിന്റെ മുമ്പിലായത് കൊണ്ട്, അത് തല്ലി തകര്‍ക്കപ്പെട്ടു: മാലാ പാര്‍വതി

  |

  മിന്നല്‍ മുരളി സെറ്റ് തകര്‍ത്തവര്‍ക്കെതിരെ വലിയ പ്രതിഷേധമാണ് സിനിമാ ലോകത്തുനിന്നും ഉയരുന്നത്. ടൊവിനോ തോമസ്-ബേസില്‍ ജോസഫ് ചിത്രത്തിന്റെ കാലടിയിലെ സെറ്റാണ് രാഷ്ട്രീയ ബജ്റംഗദള്‍ പൊളിച്ചത്. സിനിമയുടെ ക്ലൈമാക്‌സ് അടക്കം പ്രധാനപ്പെട്ട ഭാഗങ്ങള്‍ ചിത്രീകരിക്കാനായി നിര്മ്മിച്ച സെറ്റായിരുന്നു ഇത്. മതവികാരം വൃണപ്പെട്ടു എന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് സെറ്റ് തകര്‍ക്കുകയായിരുന്നു.

  ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇരുപത് കോടിയോളം മുതല്‍മുടക്കില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. സെറ്റ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, സോഫിയ പോള്‍ തുടങ്ങിയവരെല്ലാം പ്രതികരണവുമായി എത്തിയിരുന്നു.

  ഇവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി നിരവധി സിനിമാ പ്രവര്‍ത്തകരാണ് എത്തുന്നത്. കൂട്ടത്തില്‍ നടി മാലാ പാര്‍വ്വതിയും പ്രതികരണവുമായി എത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മാലാ പാര്‍വതി വിഷയത്തില്‍ പ്രതികരിച്ചത്. "എല്ലാവരും അറിഞ്ഞു കാണുമല്ലോ അല്ലേ? 'മിന്നല്‍ മുരളി' എന്ന സിനിമയ്ക്ക് വേണ്ടി നിര്‍മ്മിച്ച പള്ളിയുടെ സെറ്റ്, അമ്പലത്തിന്റെ മുമ്പിലായത് കൊണ്ട്, അത് തല്ലി തകര്‍ക്കപ്പെട്ടു.

  കാലടിയിലാണ് സംഭവം.' ഗോദയ്ക്ക് ശേഷം ബേസില്‍ ജോസഫ്‌ സംവിധാനം ചെയ്യുന സിനിമയാണ് 'മിന്നല്‍ മുരളി'. ആ സിനിമയുടെ ക്ലൈമാക്‌സ് പോര്‍ഷന്‍ ഷൂട്ട് ചെയ്യാന്‍ നിര്‍മ്മിച്ച പള്ളിയാണ് ഇപ്പോള്‍ തകര്‍ക്കപ്പെട്ടത്. ലോക്ക് ഡൗണ്‍ ആയതിനാലാണ് ഷൂട്ടിംഗ് നടക്കാതിരുന്നത്. ഗവണ്‍മെന്റിന്റെ ഉത്തരവിന് കാത്തിരിക്കുമ്പോഴാണ് ചിലര്‍ ഈ അതിക്രമം കാട്ടിയത്.

  സിനിമ വ്യവസായം തന്നെ പ്രശ്‌നത്തിലാണ്. സിനിമാ തിയേറ്ററുകള്‍ എന്ന് തുറക്കുമെന്നറിയാതെ പ്രതിസന്ധിയിലാണ്. ഒരു സിനിമ നിര്‍മ്മിക്കുന്നതിന്റെ പിന്നിലെ അദ്ധ്യാനം വളരെ വലുതാണ്. പെട്ടിക്കകത്ത് വെറുതെ ഇരിക്കുന്ന കാശ് കൊണ്ടല്ല, സിനിമ നിര്‍മ്മിക്കുന്നത്. സിനിമയോട് ആത്മാര്‍ത്ഥതയുള്ള, നല്ല നിര്‍മ്മാതാക്കള്‍ തന്നെയാണ് മലയാള സിനിമയെ ഈ നിലയില്‍ നിലനിര്‍ത്തുന്നത്.

  സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ഈ ചിത്രവും വ്യത്യസ്ഥമല്ല. രണ്ട് കൊല്ലത്തെ പ്ലാനിംഗുണ്ട് ഈ ടൊവീനോ ചിത്രത്തിന്. കലാസംവിധായകരുടെ ഏറെ കാലത്തെ, കഠിനാദ്ധ്യാനത്തിന്റെ ഫലമാണ്, തകര്‍ക്കപ്പെട്ട പള്ളിയുടെ സെറ്റ്. മഴയും വെയിലും വക വയ്ക്കാതെ അവര്‍ കെട്ടിപൊക്കിയത്. ആ സിനിമയില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പേരുടെയും സ്വപ്നം ആ പള്ളിയില്‍ കേന്ദ്രീകരിച്ചിരിക്കുമ്പോഴാണ്
  ലോക്ക് ഡൗണ്‍ വന്നത്.

  ഹാലിളകുന്ന വിഷജീവികളെ കണ്ടെത്തി പുറന്തള്ളണം! മിന്നല്‍ മുരളി സെറ്റ് തകര്‍ത്തവര്‍ക്കെതിരെ മിഥുന്‍

  ക്ലൈമാക്‌സ് ഷൂട്ട് ചെയ്യേണ്ട ഇടത്തോടൊപ്പം, ഇവരുടെ സ്വപ്നവും തല്ലി പൊട്ടിച്ചിരിക്കുകയാണ് ചില സാമൂഹ്യ വിരുദ്ധര്‍. അമ്പലത്തിന്റെ മുന്നില്‍ പള്ളി കണ്ടാല്‍ അസ്വസ്ഥരാകുന്ന മനസ്സുളള സാമൂഹ്യ വിരുദ്ധര്‍. ഇവര്‍ ഇത് ചെയ്തിരിക്കുന്നത് മിന്നല്‍ മുരളി എന്ന ചിത്രത്തോടൊ, അവരുടെ അണിയറ പ്രവര്‍ത്തകരോടൊ അല്ല. കേരളത്തോടാണ്.

  35 കോടി മുതല്‍മുടക്കില്‍ ദുല്‍ഖറിന്റെ കുറുപ്പ്! തരംഗമായി സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍

  മുസ്ലീം പള്ളിയും, ക്രിസ്ത്യന്‍ പള്ളിയും, അമ്പലവും എല്ലാം കാരുണ്യവാനായ ദൈവത്തിന്റെ ആലയങ്ങളാണെന്ന് ബോദ്ധ്യമുള്ള കേരളത്തോട്. നടപടിയുണ്ടാവണം. ഇത് ചെയ്തവരില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങി കൊടുപ്പിക്കണം. അവരെ കൊണ്ട് പണിയിച്ച് കൊടുക്കാനും കൂടെ പറയണമെന്നുണ്ട്. പക്ഷേ ഇവര്‍ക്ക് പണിതുണ്ടാക്കാന്‍ അറിയില്ലല്ലോ.. തകര്‍ക്കാനല്ലേ അറിയു ! എന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു.

  ഫോറന്‍സിക്കിലെ ആ സൈക്കോ വില്ലന്‍! ടൊവിനോയുമായുളള ആക്ഷന്‍ രംഗത്തെക്കുറിച്ച് ധനേഷ്‌

  Read more about: maala parvathi
  English summary
  Actress Maala Parvathi's Reaction About Minnal Murali Set Issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X