For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പൃഥിയെ മുളയിലെ നുള്ളാനുള്ള ശ്രമം 'അമ്മ'യിലുണ്ടായി, ദിലീപ് പൃഥ്വിക്ക് എതിരെ പ്രവര്‍ത്തിച്ചിട്ടില്ല', മല്ലിക!

  |

  മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ പുരഷാധിപത്യമാണുള്ളത് പലപ്പോഴും സംഘടനയിലെ അം​ഗങ്ങൾ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. സം​ഘടനയെടുക്കുന്ന തീരുമാനങ്ങൾ സ്ത്രീകളുമായി ചർച്ചചെയ്യാറില്ലെന്നും അഭിപ്രായ പ്രകടനങ്ങളോ ആവശ്യങ്ങളോ പറയുമ്പോൾ പരി​ഗണിക്കാൻ അമ്മയുടെ തലപ്പത്ത് ഇരിക്കുന്നവർ തയ്യാറാകാറില്ലെന്നുമായിരുന്നു പ്രധാന ആരോപണം. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അമ്മ സംഘടനയിൽ പൊട്ടിത്തെറികൾ ഉണ്ടായിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം സംഘടനയിൽ തിരിച്ചെടുക്കാനുള്ള തീരുമാനം വന്നതോടെയാണ് സംഘടനയിൽ പ്രതിഷേധം ശക്തമായത്.

  Also Read: 'സുരേഷ് ​ഗോപി അങ്കിളിന് മുമ്പിൽ നിന്ന് ഡയലോ​ഗ് പറയാൻ പേടിയാണ്, ഒരുപാട് തെറ്റിച്ചു'; പത്മരാജ് രതീഷ്

  നാല് പ്രമുഖ നടിമാർ താര സംഘടനയിൽ നിന്നും ഉടൻ രാജിവെച്ച് പുറത്ത് പോവുകയും ചെയ്തിരുന്നു. മലയാള സിനിമയിലെ പുതിയ വനിതാ കൂട്ടായ്മ വുമൺ കലക്റ്റീവ് ഇൻ മലയാളം സിനിമയിൽ അംഗങ്ങളായ റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ഗീതു മോഹൻദാസ് കൂടാതെ ആക്രമണത്തിന് ഇരയായ നടിയുമാണ് സംഘടനയിൽ നിന്ന് രാജിവെച്ച് പുറത്തുപോയത്. അമ്മയെടുക്കുന്ന തീരുമാനങ്ങളിൽ ന്യായമല്ലാത്തവയ്ക്കെതിരെ എന്നും ശബ്ദമുയർത്തിയിട്ടുള്ള നടന്മാരിൽ ഒരാൾ പൃഥ്വിരാജ് മാത്രമായിരുന്നു. സിനിമയിലെ തുടക്കകാരനായിരുന്ന കാലത്ത് പോലും പൃഥ്വിരാജ് അനീതിക്കെതിരെ ശബ്ദം ഉയർത്തി സംസാരിച്ചു.

  Also Read: 'വിവാഹ ജീവിതം ആ​ഗ്രഹിക്കുന്നില്ല', കുഞ്ഞിനെ ദത്തെടുക്കാനുള്ള തയ്യാറെടുപ്പിൽ സ്വര ഭാസ്കർ

  മലയാള സിനിമാ മേഖലയിൽ നിലപാട് കൊണ്ടും ഉറച്ച തീരുമാനങ്ങൾ കൊണ്ടും എന്നും വ്യത്യസ്തനായിരുന്ന പൃഥ്വിരാജ് സുകുമാരനെതിരെ അമ്മ സംഘടനയിലെ ചിലർ പ്രവർത്തിച്ചിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ നടിയും പൃഥ്വിരാജിന്റെ അമ്മയുമായ മല്ലിക സുകുമാരൻ. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മല്ലിക സുകുമാരന്റെ തുറന്ന് പറച്ചിൽ. ന്യായമായ കാര്യങ്ങൾക്ക് വേണ്ടി സംസാരിച്ചതിന്റെ പേരിലാണ് തുടക്കകാലത്ത് പൃഥ്വിക്ക് നേരെ അമ്മയിൽ നിന്ന് എതിർപ്പുകൾ ഉണ്ടായതെന്നും മല്ലികാ സുകുമാരൻ പറഞ്ഞു. പൃഥ്വിക്ക് എതിരെ പ്രവർത്തിച്ചവരെ തനിക്ക് അറിയാമെന്നും എന്നാൽ നടൻ ദിലീപ് പൃഥ്വിക്ക് എതിരെ പ്രവർത്തിച്ചുവെന്ന തരത്തിലാണ് വാർത്തകൾ വന്നതെന്നും അതിൽ സത്യമില്ലെന്നും മല്ലിക സുകുമാരൻ പറയുന്നു.

  'പൃഥ്വിരാജിനെതിരെ അമ്മയിലെ തലമുതിർന്ന ആളുകൾ എതിർപ്പുകൾ ഉയർത്തി. എന്നാൽ അതിൽ മോഹൻലാലിനും മമ്മൂട്ടിക്കും പങ്കുണ്ടായിരുന്നില്ല. അവൻ സംഘടനയിൽ നിന്ന് പോയപ്പോൾ തിരികെ കൊണ്ടുവരാൻ ശ്രമിച്ചതും മോഹൻലാലും മമ്മൂട്ടിയുമെല്ലാമായിരുന്നു. അവർ സംഭവം ഉടൻ ഒത്തുതീർപ്പക്കണമെന്ന് ആ​ഗ്രഹിച്ചവരായിരുന്നു. എതിർപ്പുകളുമായി ചിലർ വന്നപ്പോൾ എന്നോട് ഇതൊന്നും കാര്യമാക്കണ്ട ഞങ്ങളും ഇത് കേട്ട് മിണ്ടാതിരിക്കുകയാണ് എന്നാണ് മോഹൻലാൽ അന്ന് പറഞ്ഞത്. പക്ഷെ അന്ന് എനിക്കും പൃഥ്വിക്കും വേണ്ടി സംസാരിക്കുമെന്ന് പ്രതീക്ഷിച്ച ചിലർ അന്ന് അത് ചെയ്തില്ല. അതിൽ ഇന്നും വിഷമമുണ്ട്. അത് എന്റെ മകന് നേരെ അവർ സംസാരിച്ചുവെന്നതിലുള്ള വിഷമമായിരുന്നില്ല. അവർ മുദ്രാവാക്യം വിളിച്ചാൽ തീരുന്നതുമല്ല പൃഥ്വിരാജിന്റെ കരിയർ. എന്റെ കുഞ്ഞാണ് അവൻ അവനെ എനിക്കറിയാം. ​ഗണേഷ് കുമാറായിരുന്നു നമുക്ക് വേണ്ടി സംസാരിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്ന വ്യക്തികളിൽ ഒരാൾ. അന്ന് താൻ ചെയ്തതിൽ തെറ്റുണ്ടെന്ന് ഇപ്പോൾ ​ഗണേഷിന് മനസിലായിട്ടുണ്ട്. കാളപെറ്റൂ എന്ന് കേട്ടപ്പോൾ കയറെടുത്തു. അതാണ് ​ഗണേഷ് അടക്കമുള്ളവർ ചെയ്തത്. ഈ സംഭവങ്ങൾക്ക് ശേഷം തിരിച്ച് ഓസിട്രേലിയയ്ക്ക് തിരിച്ച് പോകാമെന്ന് വരെ തീരുമാനിച്ചിരുന്നു പൃഥ്വിരാജ്. അന്ന് അവന് അവിടെ നല്ല ജോലിയുണ്ടായിരുന്നു. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു പൃഥ്വിരാജ്. മുളയിലെ നുള്ളി കളയാനുള്ള ശ്രമമായിരുന്നു അന്ന് അമ്മ സംഘടനയിലുണ്ടായിരുന്ന ചിലർ നടത്തിയത്. പൃഥ്വിയുടെ പ്രശ്നം വന്നപ്പോൾ പലരും ആവശ്യമില്ലാതെ ദിലീപിന്റെ പേര് അഥിലേക്ക് വലിച്ചിഴച്ചു. മുമ്പും ഇപ്പോഴും അത് നടക്കുന്നുണ്ട്. ദിലീപ് പൃഥ്വിക്ക് നേരെ പരസ്യമായി എന്തെങ്കിലും ചെയ്തതായി ഞാൻ കണ്ടിട്ടില്ല. രഹസ്യമായി ചെയ്തിട്ടുണ്ടോ എന്നത് എനിക്ക് അന്വേഷിക്കേണ്ട കാര്യവുമില്ല. രഹസ്യമായിട്ടാണെൽ വേറെയും ഒരുപാട് പേര് പ്രവർത്തിച്ചിട്ടുണ്ടാകും. പരസ്യമായി രാജുവിനെ എതിർക്കണമെന്ന് ഒരു സംഘംം തീരുമാനിച്ചിരുന്നതിന്റെ ഫലമാണ് അന്ന് നടന്ന പ്രശ്നങ്ങൾ' മല്ലിക സുകുമാരൻ വ്യക്തമാക്കി.

  ദിലീപിനെ പുറത്താക്കാൻ കൂടുതൽ താൽപ്പര്യം കാണിച്ചത് പൃഥ്വിരാജ് ആണെന്നും അതിന് വേണ്ടി മറ്റ് താരങ്ങൾക്കുമേൽ സമ്മർദം ചെലുത്തിയെന്നും സംഭവവുമായി ബന്ധപ്പെട്ട ഒരിക്കൽ ഗണേഷ് കുമാർ പറഞ്ഞിരുന്നു. പൃഥ്വിക്ക് ദിലീപിനോടുള്ള വ്യക്തിവൈരാഗ്യമാണ് അതിന് പ്രേരണയായതെന്നും അന്ന് ​ഗണേഷ്കുമാർ ആരോപിച്ചിരുന്നു. സംഭവത്തിൽ പിന്നീട് പൃഥ്വിരാജും പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു. 'എന്ത് വേണമെങ്കിലും പറയാൻ സ്വാതന്ത്ര്യമുള്ള ഒരു വ്യക്തിയാണ് ഗണേഷ് കുമാർ. പക്ഷെ ദിലീപിനെ പുറത്താക്കുന്നത് എന്റെ താല്പര്യം സംരക്ഷിക്കാൻ വേണ്ടിയാണെന്ന ആരോപണം വസ്തുതക്ക് നിരക്കാത്തതാണ്. എല്ലാവരും ചേർന്നെടുത്ത തീരുമാനമായിരുന്നു അത്. അമ്മയുടെ എല്ലാ അംഗങ്ങളെയും ബന്ധപ്പെട്ടിരുന്നു' എന്നാണ് പൃഥ്വിരാജ് മറുപടിയായി പ്രതികരിച്ചത്. ദിലീപിന്റെ സംഭവത്തിന് ശേഷമാണ് വനിതാ സിനിമാ പ്രവർത്തകരുടെ സംഘടനയായ ഡബ്ല്യുസിസി പോലും രൂപകൊണ്ടത്.

  അമ്മയേയും എക്കാലത്തെയും മികച്ച നടനെയും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിൽ എത്തിച്ച് പൃഥ്വിരാജ്

  എതിർപ്പുകളും വിവാദങ്ങളും നടക്കുന്ന സമയത്ത് കുറച്ച് സിനിമകൾ മാത്രം ചെയ്ത തുടക്കകാരനായിരുന്നു പൃഥ്വിരാജ് എങ്കിൽ ഇന്ന് മലയാള സിനിമയെ ലോക നിലവാരത്തിലേക്ക് എത്തിക്കാനും പുതിയ സാധ്യതകൾ മലയാള സിനിമയ്ക്ക് തുറന്ന് കൊടുക്കാനും ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്നവരിൽ ഒരാളാണ് പൃഥ്വിരാജ്. നടനെന്നതിലുപരി സംവിധായകൻ, ​ഗായകൻ, നിർമാതാവ് തുടങ്ങിയ മേഖലകളിലും പൃഥ്വിരാജ് കഴിവ് തെളിയിച്ച് കഴിഞ്ഞു. ലൂസിഫർ എന്ന തന്റെ ആദ്യ ചിത്രം തന്നെ മോഹൻലാൽ അടക്കമുള്ള സൂപ്പർതാരങ്ങളെ കേന്ദ്ര കഥാപാത്രമാക്കിയാണ് പൃഥ്വിരാജ് തുടങ്ങിയത്. വലിയ വിജയമായിരുന്നു ലൂസിഫർ. ഇപ്പോൾ മോഹൻലാലിനെ നായകനാക്കിയുള്ള രണ്ടാമത്തെ സിനിമയുടെ അണിയറപ്രവൃത്തികളുടെ തിരക്കിലാണ് പൃഥ്വിരാജ്. ബ്രോ ഡാഡി എന്ന് പേരിട്ടിരിക്കുന്ന സിനിമ റിലീസിനുള്ള തയ്യാറെടുപ്പിലാണ്. നടനെന്ന രീതിയിലും ബോളിവുഡ് വരെ വളർന്ന് കഴിഞ്ഞു പൃഥ്വിരാജ്. എന്നും തന്റെതായ നിലപാടുകൾ തുറന്ന് പറയാൻ മടിയില്ലാത്ത വ്യക്തി കൂടിയാണ് പൃഥ്വിരാജ്.

  English summary
  actress mallika sukumaran open talk about prithviraj controversy with amma association
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X