For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അല്‍ഫോണ്‍സയെ അവതരിപ്പിച്ചത് താനാണെന്ന് പറഞ്ഞപ്പോള്‍ അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു,വെളിപ്പെടുത്തി മമിത ബൈജു

  |

  ഓപ്പറേഷന്‍ ജാവയിലെ നായികാ വേഷത്തിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് നടി മമിത ബൈജു. ത്രില്ലര്‍ ചിത്രത്തിലെ അല്‍ഫോണ്‍സ എന്ന റോള്‍ നടിയുടെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. തരൂണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സിനിമയില്‍ ബാലു വര്‍ഗീസിന്‌റെ ജോഡിയായാണ് നടി അഭിനയിച്ചത്. തിയ്യേറ്ററുകളില്‍ ഇറങ്ങിയ സമയത്തും പിന്നീട് ഒടിടിയില്‍ എത്തിയപ്പോഴും മമിതയുടെ കഥാപാത്രം ചര്‍ച്ച ചെയ്യപ്പെട്ടു. സര്‍വ്വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ സിനിമാ അരങ്ങേറ്റം.

  ഗ്ലാമറസ് ഫോട്ടോസുമായി ആകാന്‍ഷ ശര്‍മ്മ, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

  തുടര്‍ന്ന് പത്തിലധികം സിനിമകളില്‍ മമിത മലയാളത്തില്‍ അഭിനയിച്ചു. ഓപ്പറേഷന്‍ ജാവയ്ക്ക് പിന്നാലെ ഖൊ ഖൊ എന്ന ചിത്രവും മമിതയുടെതായി പുറത്തിറങ്ങിയിരുന്നു. രജിഷ വിജയന്‍ കേന്ദ്രകഥാപാത്രമായ സിനിമയ്ക്കും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. അതേസമയം ഖൊ ഖൊ കാണാന്‍ തിയ്യേറ്ററുകളില്‍ പോയ സമയത്തുണ്ടായ ഒരനുഭവം സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മമിത ബൈജു വെളിപ്പെടുത്തിയിരുന്നു.

  ഖൊ ഖൊയില്‍ രജിഷ വിജയനൊപ്പം പ്രധാന വേഷത്തിലാണ് മമിത എത്തുന്നത്. രാഹുല്‍ റിജി നായര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം എപ്രില്‍ 14 വിഷു ദിനത്തിലാണ് പുറത്തിറങ്ങിയത്. അതേസമയം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആയിരുന്നു സിനിമ കാണാന്‍ പോയതെന്ന് മമിത പറയുന്നു. സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷകന്‍ തന്നെ തിരിച്ചറിയുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു.

  തുടര്‍ന്ന് കൂടുതല്‍ പരിചയപ്പെടുന്നതിനായി കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് മുന്‍പ് അഭിനയിച്ച സിനിമകളുടെ പേരിനൊപ്പം ഓപ്പറേഷന്‍ ജാവ പറഞ്ഞത്,മമിത പറയുന്നു. അയ്യോ അത് കുട്ടിയായിരുന്നോ, എനിക്ക് അറിയില്ലായിരുന്നു എന്നായിരുന്നു അവരുടെ മറുപടി. ആ സിനിമ കണ്ടു, ഇഷ്ടപ്പെട്ടു. ഭയങ്കര നല്ല സിനിമയായിരുന്നു. പക്ഷെ കുട്ടിയാണെന്ന് തോന്നിയില്ല.

  അതിനകത്ത് കുറച്ചുകൂടി പക്വതയുളള കഥാപാത്രമാണ്. പക്ഷേ ഇതില്‍ കുട്ടിയാണ്. അയ്യോ കണ്ടിട്ട് മനസിലായതുപോലുമില്ല എന്ന് പറഞ്ഞു. പക്ഷേ എന്നെ മനസിലായില്ലെന്ന് പറഞ്ഞപ്പോള്‍ ചെറിയ വിഷമം തോന്നിയെങ്കിലും പക്ഷേ അതിനേക്കാളും എത്രയോ വലിയ സന്തോഷമാണ് അദ്ദേഹം എനിക്ക് നല്‍കിയത്. അത് ഒരു കഥാപാത്രത്തിന്‌റെ വിജയമാണെന്ന് ആണ് എന്റെ വിശ്വാസം.

  Antony Perumbavoor announced new movie with jeethu joseph | FilmiBeat Malayalam

  ഇങ്ങനെയുളള അഭിപ്രായങ്ങളും കമന്റ്‌സുമൊക്കെ എനിക്ക് ഇപ്പോഴാണ് വന്നുതുടങ്ങുന്നത്. അതിന്‌റെ എക്‌സൈറ്റ്മന്റിലാണ് താനെന്നും നടി പറഞ്ഞു. അതേസമയം ഓപ്പറേഷന്‍ ജാവയിലെ തേപ്പുകാരി എന്ന നിലയിലാണ് മമിത സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. എന്നാല്‍ തന്‌റെ കഥാപാത്രത്തെ കുറിച്ച് മമിത തന്നെ മുന്‍പ് പറഞ്ഞിരുന്നു. അല്‍ഫോണ്‍സ തേപ്പുകാരിയല്ലെന്നാണ് നടി പറഞ്ഞത്. അത് ഓരോരുത്തരുടെ കാഴ്ചപ്പാട് അനുസരിച്ച് ഇരിക്കും, ഇതുപോലൊരു അനുഭവമുളള വേറൊരു പെണ്‍കുട്ടിക്ക് ഇത് കാണുമ്പോ ചിലപ്പോ ആ വിഷമം മനസിലാവും എന്ന് നടി പറഞ്ഞിരുന്നു.

  Read more about: actress malayala cinema
  English summary
  actress mamitha baiju reveals an incident after watching kho kho movie in theaters
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X