twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്യാന്‍സറിനേക്കാള്‍ വേദനിപ്പിച്ചത് ജീവിതത്തിലെ ഒറ്റപ്പെടലാണ്, ഇനിയൊരു ജീവിതം സാധരണകാരനൊപ്പം മാത്രം

    By Akhila
    |

    സിനിമയിലായാലും വ്യക്തി ജീവിതത്തിലായാലും എന്തിനെയും ധൈര്യത്തോടെ നേരിടാനാണ് മംമ്ത ഇപ്പോള്‍ ശ്രമിക്കുന്നത്‌. എന്നും സന്തോഷവതിയായി ഇരിക്കാനാണ് തനിക്ക് ആഗ്രഹമെന്നും ഒന്നിനെയും ഓര്‍ത്ത് ഇനി വിഷമിക്കാന്‍ വയ്യെന്നും മംമ്ത പറഞ്ഞിട്ടുണ്ട്. വ്യക്തി ജീവിതത്തില്‍ തനിക്ക് എന്ത് പ്രശ്‌നമുണ്ടായാലും ആ വിഷമങ്ങളെല്ലാം മംമ്തയ്ക്ക് മറക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതില്‍ വലിയൊരു പങ്ക് സിനിമയ്ക്കുണ്ട്.

    ഒരുക്കാലത്ത് താന്‍ ഒരുപാട് വിഷമിച്ചിട്ടുണ്ടെന്ന് മംമ്ത പറയുന്നു. അത് തന്റെ ജീവിതത്തില്‍ ഉണ്ടായ ഒറ്റപ്പെടലിലൂടെയായിരുന്നു. പല രാത്രികളിലും തന്റെ വിധിയെ ഓര്‍ത്ത് ഉറങ്ങാതിരുന്ന് കരഞ്ഞിട്ടുണ്ട്. പക്ഷേ ഇന്ന് ഞാന്‍ പഴയതൊന്നും ഒാര്‍ത്ത് വിഷമിക്കുന്നില്ല. എല്ലാ പ്രശ്‌നങ്ങളെയും ധൈര്യത്തോടെ നേരിടാന്‍ തന്നെ ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്. മംമ്ത പറയുന്നു. മംഗളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. മംമ്തയ്ക്ക് ഇനിയൊരു വിവാഹം ഉണ്ടാകുമോ? തുടര്‍ന്ന് വായിക്കൂ..

    എന്റെ വിവാഹ ജീവിതത്തില്‍

    ക്യാന്‍സറിനേക്കാള്‍ വേദനിപ്പിച്ചത് ജീവിതത്തിലെ ഒറ്റപ്പെടലാണ്, ഇനിയൊരു ജീവിതം നാട്ടിന്‍പുറത്തുകാരനൊപ്പം

    നല്ല സുഹൃത്തുക്കളായിരുന്ന ഞാനും പ്രജിത്തും പരസ്പരം മനസിലാക്കിയാണ് വിവാഹ കഴിക്കുന്നത്. എന്നാല്‍ വിവാഹത്തിന് ശേഷം പ്രജിത്തിന്റെ പെരുമാറ്റത്തില്‍ നല്ല വ്യത്യാസമുണ്ടായിരുന്നു. മംമ്ത പറയുന്നു.

     പിടിവാശിയായിരുന്നു

    ക്യാന്‍സറിനേക്കാള്‍ വേദനിപ്പിച്ചത് ജീവിതത്തിലെ ഒറ്റപ്പെടലാണ്, ഇനിയൊരു ജീവിതം നാട്ടിന്‍പുറത്തുകാരനൊപ്പം

    പിടിവാശിയും ഈഗോയുമായിരുന്നു എന്നും ഞങ്ങള്‍ക്കിടയില്‍. ഒരിക്കലും ഒരാള്‍ മാത്രം തെറ്റ് ചെയ്തുവെന്ന് പറയാന്‍ പറ്റില്ല. കാരണം രണ്ട് പേരുടെ ഭാഗത്തും തെറ്റുകളുണ്ട്.

    ഇനി ഒരാളെ ജീവിതത്തിലേക്ക്

    ക്യാന്‍സറിനേക്കാള്‍ വേദനിപ്പിച്ചത് ജീവിതത്തിലെ ഒറ്റപ്പെടലാണ്, ഇനിയൊരു ജീവിതം നാട്ടിന്‍പുറത്തുകാരനൊപ്പം

    ഇനി ഒരു വിവാഹമാണ് എന്റെ വിധിയെങ്കില്‍ അങ്ങനെ തന്നെ നടക്കട്ടെ. പക്ഷേ എന്നെ മനസിലാക്കുന്ന ഒരു നാട്ടിന്‍ പുറത്തുക്കാരനെ വിവാഹം കഴിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മംമ്ത പറയുന്നു.

    ടു കണ്‍ട്രീസിലേക്ക്.. മംമ്ത

    ക്യാന്‍സറിനേക്കാള്‍ വേദനിപ്പിച്ചത് ജീവിതത്തിലെ ഒറ്റപ്പെടലാണ്, ഇനിയൊരു ജീവിതം നാട്ടിന്‍പുറത്തുകാരനൊപ്പം

    മൈ ബോസിന്റെ ചിത്രീകരണ സമയത്ത് തന്നെ ടു കണ്‍ട്രീസിനെ കുറിച്ച് ഷാഫി സംസാരിസച്ചിരുന്നു. അതില്‍ അഭിനയിക്കാമെന്നും ഞാന്‍ പറഞ്ഞു. പക്ഷേ വീണ്ടും രോഗം വന്നുവെന്ന് അറിഞ്ഞപ്പോള്‍ സിനിമ ഉപേക്ഷിച്ച് താന്‍ അമേരിക്കയിലേക്ക് പോകുകയായിരുന്നു. അവിടെ എത്തി ചികിത്സയുടെ പകുതിയായപ്പോള്‍ ദിലീപ് തന്നെ വിളിച്ചു.

    തന്നെ കാത്ത് ദിലീപ്

    ക്യാന്‍സറിനേക്കാള്‍ വേദനിപ്പിച്ചത് ജീവിതത്തിലെ ഒറ്റപ്പെടലാണ്, ഇനിയൊരു ജീവിതം നാട്ടിന്‍പുറത്തുകാരനൊപ്പം

    ദിലീപ് തന്നെ വിളിച്ച് ചോദിച്ചു. എന്നാണ് ടു കണ്‍ട്രീസില്‍ ജോയിന്‍ ചെയ്യുക. പക്ഷേ ദിലീപ് അങ്ങനെ ചോദിച്ചപ്പോള്‍ താന്‍ ഞെട്ടി പോയെന്ന് മംമ്ത പറയുന്നു. നാളുകള്‍ കഴിഞ്ഞില്ലേ എനിക്ക് പകരം വേറെ നായികയെ വച്ച് സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞിട്ടുണ്ടാകുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ അവര്‍ എനിക്ക് വേണ്ടി കാത്തിരുന്നു.

    ചികിത്സ നിര്‍ത്തി

    ക്യാന്‍സറിനേക്കാള്‍ വേദനിപ്പിച്ചത് ജീവിതത്തിലെ ഒറ്റപ്പെടലാണ്, ഇനിയൊരു ജീവിതം നാട്ടിന്‍പുറത്തുകാരനൊപ്പം

    എനിക്ക് വേണ്ടി ടു കണ്‍ട്രീസ് ടീം കാത്തിരിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. പിന്നെ ഒന്നും നോക്കിയില്ല, ചികിത്സ നിര്‍ത്തി ടു കണ്‍ട്രീസില്‍ ജോയിന്‍ ചെയ്യുകയായിരുന്നു.

    ദിലീപിന്റെ പിന്തുണ

    ക്യാന്‍സറിനേക്കാള്‍ വേദനിപ്പിച്ചത് ജീവിതത്തിലെ ഒറ്റപ്പെടലാണ്, ഇനിയൊരു ജീവിതം നാട്ടിന്‍പുറത്തുകാരനൊപ്പം

    ഷൂട്ടിങ് സമയത്ത് സൂര്യപ്രകാശം അധികം ഏല്‍ക്കാതെ വളരെ ശ്രദ്ധിച്ചാണ് ഷാഫിക്ക എന്റെ സീനുകള്‍ ചിത്രീകരിച്ചത്. പിന്നെ എല്ലാത്തിനും ദിലീപിന്റെ പിന്തുണയും തനിക്കുണ്ടായിരുന്നുവെന്ന് മംമ്ത പറയുന്നു.

    English summary
    Actress mamtha about her career.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X