For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താരജാഡകളില്ല.. കൂൾ ആന്റ് സ്റ്റൈലിഷ് മഞ്ജു, ഫോട്ടോ പകർത്താൻ ആരാധകരുടെ ബഹളം

  |

  മഞ്ജു വാര്യർ എന്ന പ്രതിഭയെ ഒരു നടിയെന്ന നിലയിലല്ല മലയാളി സ്നേഹിക്കുന്നത്. ഇനി സിനിമകൾ ചെയ്യാതിരുന്നാൽ പോലും മഞ്ജു വാര്യർ എന്നും മലയാളിക്ക് വീട്ടിലെ ഒരു അം​ഗത്തെ പോലെ തന്നെയാണ്. അതിനാൽ തന്നെയാണ് വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് മഞ്ജു തിരിച്ചെത്തിയപ്പോഴും എല്ലാവരും ആ നടിയുടെ വരവിനെ ഇത്രത്തോളം ആ​ഘോഷിച്ചത്. വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് സ്വയം വിരമിച്ചപ്പോഴും എല്ലാവരും കാത്തിരുന്നത് മ‍ഞ്ജുവിന്റെ തിരിച്ചുവരവിനായിരുന്നു.

  Also Read: 'ആ രം​ഗത്തിന് ശേഷം ശ്വാസം കിട്ടാതെയായി എങ്കിലും റീ ടേക്കിനെത്തി', തിലകനെ കുറിച്ച് സിബി മലയിൽ

  രണ്ടാമത്തെ വരവ് വെറും വരവല്ലെന്ന് ഹൗ ഓൾഡ് ആർ യു എന്ന സിനിമയ്ക്ക് ശേഷം മഞ്ജു തെളിയിച്ചു. ഇപ്പോൾ മലയാളത്തിൽ മാത്രമല്ല തമിഴിലും ലക്ഷകണക്കിന് ആരാധകരെ സമ്പാദിച്ചിട്ടുള്ള പ്രതിഭയാണ് മഞ്ജു വാര്യർ. ഓരോ വർഷം കഴിയുമ്പോഴും പ്രായവും കഴിവും ഒരുപോലെ ചെറുപ്പം പോലെ ചുറുക്കുള്ളതായി തീരുകയാണ്. കൈനിറയെ സിനിമകളുമായി തിരക്കിലാണ് താരം.

  Also Read: 'മാതാപിതാക്കൾ കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തി', തുറന്ന് പറഞ്ഞ് ബി​ഗ് ബോസ് താരം

  കൊവിഡിന് ശേഷം പൊതുവേദികളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു മഞ്ജു വാര്യർ. സിനിമകളുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വല്ലപ്പോഴും വാർത്താസമ്മേളനങ്ങളിൽ മാത്രമാണ് മഞ്ജുവിനെ കണ്ടിരുന്നത്. ഇപ്പോൾ താരം കഴിഞ്ഞ ദിവസം പങ്കെടുത്ത ഒരു പൊതുപരിപാടിയുടെ ദൃശ്യങ്ങളും ഫോട്ടോകളുമാണ് വൈറലാകുന്നത്. കൊച്ചി കോര്‍പ്പറേഷന്റെ 10 രൂപയ്ക്ക് ഊണ് ഉദ്ഘാടന ചടങ്ങിനെത്തിയ മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോയുമാണത്.

  പത്ത് രൂപയ്ക്ക് സാമ്പാറും ഒഴിച്ചുകറിയും തോരനും അച്ചാറും കൂട്ടി ഊണ് ലഭിക്കുന്ന കൊച്ചി കോര്‍പ്പറേഷന്റെ ജനകീയ ഹോട്ടലിന്റെ ഉദ്ഘാടന ചടങ്ങിലെ പ്രധാന ആകർഷണവും മഞ്ജു വാര്യരായിരുന്നു. ഒരാളും വിശന്ന വയറുമായിരിക്കരുത് എന്ന വലിയ ആശയത്തോടെയാണ് ഹോട്ടൽ ആരംഭിച്ചത്. മഞ്ജു വാര്യരാണ് കൊച്ചി കോര്‍പ്പറേഷന്റെ ഏറെ കയ്യടി നേടുന്ന ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. വിശപ്പടക്കുക എന്നതാണ് ഏറ്റവും മഹത്തരമായ കാര്യമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. ജനകീയ ഹോട്ടലിലെ ജീവനക്കാരായ കുടുംബശ്രീ അംഗങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്തും കുശലം പറഞ്ഞുമെല്ലാമാണ് മഞ്ജു മടങ്ങിയത്. ചോറ്, സാമ്പാര്‍ , മറ്റു രണ്ട് കറികള്‍, അച്ചാര്‍ എന്നിവയാണ് 10 രൂപയുടെ ഊണില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. മീന്‍ വറുത്തത് ഉള്‍പ്പെടെയുള്ള സ്‌പെഷ്യല്‍ വിഭവങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കും. അടുത്ത മാസം മുതല്‍ 20 രൂപ നിരക്കില്‍ പ്രഭാത ഭക്ഷണവും അത്താഴവും ലഭ്യമാക്കാനും പദ്ധതിയിട്ടിട്ടുണ്ട് ഉദ്യോ​ഗസ്ഥർ. നോര്‍ത്ത് പരമാര റോഡില്‍ കോര്‍പ്പറേഷന്‍ ഉടമസ്ഥതയില്‍ ഉള്ള കെട്ടിടത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്.

  ജനകീയ ഹോട്ടലിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ സന്തോഷം മഞ്ജു വാര്യരും പങ്കുവെച്ചിരുന്നു. ഉദ്ഘാടന വേളയിൽ ഹോട്ടലിലെ ജീവനക്കാർക്കൊപ്പം പകർത്തിയ ചിത്രങ്ങളും മഞ്ജു വാര്യർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. സ്വന്തം വാഹനത്തില്‍ ഉദ്ഘാടന വേദിയിൽ വന്നിറങ്ങിയ മഞ്ജുവിന് പ്രൗഡമായ സ്വീകരണമായിരുന്നു ലഭിച്ചത്. സ്റ്റൈലിഷായാണ് താരം പരിപാടിയിലേക്കെത്തിയത്. യാതൊരു മടിയോ ജാഡയോ കാണിക്കാതെ എല്ലാവരോടും ഇടപഴകുന്ന മഞ്ജുവിന്റെ ഫോട്ടോ നിമിഷങ്ങൾക്കകമാണ് വൈറലായത്. കോർപറേഷൻരെ പദ്ധതി അഭിനന്ദനാർഹമാണെന്നാണ് മഞ്ജു പറഞ്ഞത്. കുടുംബശ്രീ പ്രവർത്തകർക്കൊപ്പം ചിലവഴിക്കാൻ മനോഹരമായൊരു സായാഹ്നം ഒരുക്കി തന്ന മേയർ അനിൽ കുമാറിനും മഞ്ജു സോഷ്യൽമീഡിയ വഴി നന്ദി അറിയിച്ചിരുന്നു.

  പായസമിളക്കി 2 വർഷങ്ങൾക്ക് ശേഷം പൊതുവേദിയിലെത്തിയ മഞ്ജു വാര്യർ..വീഡിയോ കാണാം

  സാധാരണക്കാർക്കൊപ്പം നിറപുഞ്ചിരിയുമായി നിൽക്കുന്ന ചിത്രങ്ങൾക്ക് അഭിന്ദന പ്രവാഹമാണ് ആരാധകർ നൽകുന്നത്. മറ്റ് നടീനടന്മാരിൽ നിന്നും മഞ്ജു വാര്യർ എല്ലാ കാര്യത്തിലും വ്യത്യസ്തയാണ് എന്നാണ് ഒരാൾ കമന്റായി കുറിച്ചത്. 'ഓരോ നടന്മാരും നടിമാരും ലക്ഷങ്ങൾ വാങ്ങി ഓരോ പരിപാടിയിൽ പങ്കെടുക്കുമ്പോൾ താങ്കൾ ഈ ചെറിയ ജനകീയ ഹോട്ടൽ പരിപാടിയിൽ പങ്കെടുക്കുമ്പോൾ പണം കൊണ്ട് മറ്റു നടിമാർ വലുത് ആകുമ്പോൾ പാവങ്ങളുടെ മനസിലെ സ്നേഹം കൊണ്ട് താങ്കൾ ഒത്തിരി ഒത്തിരി വലുത് ആവുന്നു....' എന്നായിരുന്നു മറ്റൊരു കമന്റ്.

  Read more about: manju warrier films malayalam
  English summary
  actress manju warrier latest stills and videos viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X