For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അത്തരം കാര്യങ്ങൾ ആരും ചോദിക്കാറില്ല, സന്മനസ് കാണിക്കാറുണ്ട്'-മഞ്ജു വാര്യർ

  |

  പ്രേക്ഷകരുടേയും ആരാധകരുടേയും നിരന്തരമുള്ള അന്വേഷണങ്ങൾ അവസാനിപ്പിച്ചുകൊണ്ടാണ് മഞ്ജു വാര്യർ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാലോകത്തേക്ക് നായികയായിതന്നെ മടങ്ങി വന്നത്. സിനിമാലോകത്തേക്ക് മഞ്ജു തിരിച്ചുവന്നുവെങ്കിലും ആർക്കും പഴയ മഞ്ജുവിനെ വീണ്ടും സ്ക്രീനിൽ കാണാൻ സാധിക്കും എന്ന പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. മുമ്പ് ഉണ്ടാക്കിവെച്ചിട്ടുള്ള ആ പ്രതിഛായക്കും സ്ഥാനത്തിനും രണ്ടാം വരവിൽ കോട്ടം വരും എന്നായിരുന്നു എല്ലാവരും ഒന്നടങ്കം പറഞ്ഞത്.

  Also Read: ആ​ഗ്രഹിച്ചത് സ്വന്തമാക്കാൻ ലക്ഷങ്ങൾ മുടക്കുന്ന ബഷീർ ബഷി, നിശ്ചയദാർഢ്യത്തിന് അഭിനന്ദങ്ങളെന്ന് സോഷ്യൽമീഡിയ

  എന്നാൽ അതൊക്കെ വെറും മുൻവിധി മാത്രമാണെന്നും വിവാഹിതയായി വിരമിച്ച നടിക്ക് നായികയായിത്തന്നെ തിരിച്ചുവരാനും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിജയിപ്പിക്കാനാകുമെന്നും ഇതിനകം തന്നെ മഞ്ജു വാര്യർ തെളിയിച്ചുകഴിഞ്ഞിരിക്കുന്നു. വിവാഹം മൂലം നടിമാരുടെ സ്വയം വിരമിക്കലിനും നിർബന്ധിത വിരമിക്കലിനും സ്ഥിരം നടക്കുന്ന സിനിമാ മേഖലയിലെ മഞ്ജു വാര്യർ എന്ന നടിയുടെ തിരിച്ചുവരവും അതിജീവനവുമൊക്കെ ഒരു അത്ഭുതം തന്നെയാണ്. മറ്റുള്ളവർക്ക് മാതൃകാപരമായ പ്രവൃത്തികൂടിയാണിയത്.

  Also Read: 'പൃഥ്വിരാജിന് മാത്രം മനസിലായാൽ മതിയോ...? അതാണോ ഉദ്ദേശിക്കുന്നത്..?', അനുശ്രീയോട് ആരാധകർ

  ഇന്ന് മലയാളത്തിന്റെ അതിർവരുമ്പുകൾ കടന്ന് തെന്നിന്ത്യ മുഴുവൻ മഞ്ജുവാര്യർ എന്ന പ്രതിഭയെ കൊണ്ടാടുന്നുണ്ട്. സംസ്ഥാന യുവജനോത്സവ വേദികളിൽ നിന്നും സിനിമയുടെ അഭ്രപാളികളിലേയ്ക്ക് എത്തിയ കലാകാരിയാണ് മഞ്ജു വാര്യർ. സല്ലാപത്തിലെ രാധ മുതൽ ഭാനുവും, ഉണ്ണിമായയും, ഭദ്രയുമെല്ലാം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. ആ കഥാപാത്രങ്ങളുടെ സ്ഥാനത്തേയ്ക്കോ മഞ്ജു വാര്യരുടെ സ്ഥാനത്തേയ്ക്കോ മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും മലയാളിക്ക് സാധിക്കില്ല. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജുവാര്യർ.

  കഥാപാത്രങ്ങൾ ഏത് തന്നെയായാലും വിശ്വസിച്ചേല്പിക്കാൻ മഞ്ജു വാര്യർ മാത്രമേ ഉള്ളൂ എന്ന് തെളിയിക്കുന്ന പ്രകടനങ്ങളാണ് എന്നും ഈ പ്രതിഭ കാഴ്ചവെക്കുന്നത്. മഞ്ജുവിനെ നായകനൊപ്പം പ്രാധാന്യമുള്ള കഥാപാത്രമായി കാണാനേ മലയാളികൾ ആഗ്രഹിച്ചിട്ടുള്ളൂ എപ്പോഴും. മഞ്ജുവിനെ ഇന്ന് വരെ നായകന്റെ തണലിൽ ഒതുങ്ങുന്ന നായികയായി കാണേണ്ടി വന്നിട്ടില്ല മലയാളികൾക്ക്. വൈവിധ്യങ്ങളായ കഥാപാത്രങ്ങളിൽ മിക്കവയും പ്രകടനം കൊണ്ട് നായകനേക്കാൾ ശ്രദ്ധനേടിയവയുമായിരുന്നു. കന്മദം, ആറാം തമ്പുരാൻ, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങൾ അതിന് ഉദാഹരണങ്ങളാണ്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ദിലീപുമായുള്ള വിവാഹവും പെട്ടന്നുള്ള വിരമിക്കലും. മഞ്ജുവിന്റെ ആരാധകർക്കും സിനിമാപ്രേമികൾക്കും ഇത് വലിയ തിരിച്ചയായിരുന്നു. ഏറെ ആരാധിക്കുന്ന നായികയെ ഇനി സ്ക്രീൻ കാണാൻ സാധിക്കില്ലല്ലോയെന്ന നിരാശയിലായിരുന്നു എല്ലാവരും. കണ്ണെടുഴി പൊട്ടും തൊട്ടും എന്ന സിനിമയായിരുന്നു അവസാനം റിലീസ് ചെയ്ത്. പിന്നീട് ഒരുനീണ്ട ഇടവേളയായിരുന്നു. വർഷങ്ങൾ ഒരുപാട് കടന്നുപോയി ശേഷം വർഷങ്ങൾക്കിപ്പുറം കല്യാൺ ജ്വല്ലറിയുടെ മോഡൽ ആയുള്ള തിരിച്ചുവരവിന് വഴിയൊരുക്കിയത് പരസ്യചിത്ര ലോകത്തെ ശ്രദ്ധേയനായ വി.എ.. ശ്രീകുമാർ മേനോനാണ്. തുടർന്ന് ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ തുടങ്ങി മലയാള സിനിമയിൽ വീണ്ടും സജീവമായി.

  ഹൗ ഓൾഡ് ആർ യു റിലീസിനെത്തിയപ്പോഴും വലിയ പ്രതീക്ഷകളൊന്നും ആർക്കും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ കഥമാറി തമിഴിലടക്കം സിനിമകൾ ചെയ്ത് മികച്ച നടി വരെയായി മാറി കഴിഞ്ഞിരിക്കുന്നു മഞ്ജു വാര്യർ. വയസ് നാൽപത് പിന്നിട്ടെങ്കിലും ഇന്നും യുവത്വത്തിന്റെ ചുറുചുറുക്കുമാണ് പ്രേക്ഷകരുടെ പ്രിയ നായികയ്ക്ക്. തിരിച്ചുവരവിന് ശേഷം മഞ്ജു നൽകിയ ഒരു അഭിമുഖത്തിലെ വാക്കുകൾ ഇപ്പോൾ വീണ്ടും ആരാധകർക്കിടയിൽ വൈറലാവുകയാണ്. തിരിച്ചുവരവിനെ കുറിച്ചും ജീവിതത്തിലെ മാറ്റങ്ങളെ കുറിച്ചുമെല്ലാമാണ് മഞ്ജു വിവരിക്കുന്നത്. ദിലീപുമായി പിരിഞ്ഞപ്പോഴും വിവാഹബന്ധത്തിലെ സ്വകാര്യതകളൊന്നും ഇരുവരും പൊതുവേദിയിൽ ചർച്ചചെയ്യാനോ പുറത്തു പറയാനോ തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ കേരളത്തിന് ഏറ്റവും പ്രിയപ്പെട്ടവരായിരുന്ന താരജോഡികൾ വേർപിരിഞ്ഞതിന്റെ കാരണവും വ്യക്തമാല്ല.

  സിനിമയും നൃത്തവുമല്ല നാടകമാണ് തനിക്ക് ഏറ്റവും കൂടുതൽ ടെൻഷൻ ഉണ്ടാക്കുന്ന ഒന്ന് എന്നായിരുന്നു മഞ്ജു വാര്യർ പറഞ്ഞത്. 'ഒരു നാടകമേ ചെയ്തിട്ടുള്ളൂ... ശാകുന്തളം. സിനിമയാവുമ്പോള്‍ നമുക്ക് റീടേക്കുണ്ട്. നൃത്തമെന്നത് ഇത്രയും വര്‍ഷം ചെയ്തതിന്റെ ഒരു ബേസുണ്ട്. നാടകമാണ് ഏറെ ടെന്‍ഷനോടെ അവതരിപ്പിക്കുന്നത്' മഞ്ജു പറയുന്നു. എഴുപതിലെത്തിയിട്ടും പ്രായം അടുക്കാത്ത വ്യക്തിയാണ് മെ​ഗാസ്റ്റാർ മമ്മൂട്ടി അതേപാതയിലാണ് മഞ്ജു വാര്യരും നാൽപത് കഴിഞ്ഞിട്ടും സൗന്ദര്യത്തിൽ യാതൊരു കുറവും വന്നിട്ടില്ല. സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്ന് ചോദിക്കുമ്പോൾ ആദ്യം കുറച്ച് നേരം ചിരിച്ചശേഷമാണ് മഞ്ജു മറുപടി പറയുന്നത്. സൗന്ദര്യത്തിന് പ്രത്യേകിച്ച് രഹസ്യമില്ലെന്നും സന്തോഷത്തോടെ ഇരിക്കാൻ ട്രൈ ചെയ്യാറുണ്ട് എന്നുമാണ് ഉത്തരം പറഞ്ഞത്. ഏറ്റവും കൂടുതൽ അസൂയതോന്നിയിട്ടുള്ള നടിമാരുടെ പേരുകളും മഞ്ജു വെളിപ്പെടുത്തുന്നുണ്ട്. ശോഭന, ഉര്‍വശി, രേവതി, സുഹാസിനി ഇവരിലാരാണ് മഞ്ജുവിനെ അത്ഭുതപ്പെടുത്തിയതെന്നായിരുന്നു അവാതരകനായ ജോൺ ബ്രിട്ടാസ് ചോദിച്ചത്. നാല് തരത്തിലങ്ങനെ നില്‍ക്കുകയാണ് അവര്‍. അങ്ങനെ ഒരാളെയായി തെരഞ്ഞെടുക്കാന്‍ സാധിക്കില്ല. ഇവർക്കെല്ലാം എന്റെ മനസിൽ വലിയ സ്ഥാനമുള്ളവരാണ്. നാല് പേരും തന്നെ സ്വാധീനിച്ചവരുമാണെന്നും മഞ്ജു വാര്യർ പറഞ്ഞു.

  'ആട് ജീവിതം പൂർത്തിയാക്കണം, അതിനായി ഉടൻ ബ്രേക്ക് എടുക്കും'-പൃഥ്വിരാജ്

  മലയാളത്തിലും തമിഴിലും മഞ്ജു ചേച്ചി തന്നെ | FilmiBeat Malayalam

  രണ്ടാം വരവില്‍ ഇഷ്ടപ്പെട്ടാണ് എല്ലാ സിനിമകളും ചെയ്തതെന്നും ക്വാളിറ്റിക്ക് പ്രാധാന്യം നല്‍കിയാണ് സിനിമ തെരഞ്ഞെടുക്കാറുള്ളതെന്നും അന്യഭാഷയില്‍ നിന്നും അവസരം ലഭിച്ചാല്‍ സ്വീകരിക്കുമെന്നും താരം പറഞ്ഞു. വ്യക്തിപരമായ ചോദ്യങ്ങളെ ഭയന്ന് അഭിമുഖങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാറില്ലെന്നും ഇതുവരെ അത്തരത്തിലുള്ള ചോദ്യങ്ങൾ ആരും ചോദിച്ചിട്ടില്ലെന്നും സന്മസുള്ളവരാണെന്നാണ് മനസിലാക്കുന്നതെന്നും മഞ്ജു വാര്യർ പറയുന്നു. മഞ്ജു ഇപ്പോൾ നടി മാത്രമല്ല ​ഗായികയും നിർമാതാവും കൂടിയാണ്. അടുത്തിടെ നടന്ന സൈമ അവാർഡിൽ തമിഴിലും മലയാളത്തിലും ഓരേ സമയം മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് മഞ്ജു വാര്യരെ തന്നെയായിരുന്നു. തമിഴിൽ ധനുഷിനൊപ്പം ചെയ്ത അസുരൻ എന്ന സിനിമയാണ് മഞ്ജു വാര്യരെ പുരസ്കാരത്തിന് അർഹയാക്കിയത്. മഞ്ജു വാര്യർ തന്നെ നിർമിച്ച ചതുർ മുഖമാണ് അവസാനമായി റിലീസ് ചെയ്ത മഞ്ജു വാര്യർ സിനിമ. സണ്ണി വെയ്നായിരുന്നു ചിത്രത്തിൽ നായകൻ. മരക്കാർ അറബിക്കടലിന്റെ സിംഹം, ജാക്ക് ആന്റ് ജിൽ, കയറ്റം, ലളിതം സുന്ദരം തുടങ്ങിയ സിനിമകൾ അണിയറയിൽ പുരോ​ഗമിക്കുന്നുമുണ്ട്. തിയേറ്ററുകൾ തുറക്കുന്ന മുറയ്ക്ക് ചിത്രങ്ങൾ പ്രദർശനത്തിന് എത്തും.

  'ഫാഷൻ ഡിസൈനർക്ക് ആഷിനോട് വെറുപ്പുണ്ടോ...?', ട്രോളുകൾ വാരിക്കൂട്ടി താരത്തിന്റെ ജാക്കറ്റ് ലുക്ക്

  English summary
  actress manju warrier open up about her personal life, video again goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X