Don't Miss!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- News മുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: മറുപടിയുമായി പ്രിയങ്ക
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
നടി മേഘ്നാ രാജ് വിവാഹിതയായി! മിന്നുകെട്ടിയത് കന്നഡ നടന് ചിരഞ്ജീവി സര്‍ജ
വിനയന് സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ താരമാണ് മേഘ്ന രാജ്. ചിത്രത്തില്‍ ആതിര എന്നൊരു കഥാപാത്രത്തെ അവതരിപ്പിച്ച മേഘ്ന മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. തുടര്‍ന്നും മലയാളത്തില്‍ നിരവധി സിനിമകളില്‍ താരം അഭിനയിച്ചിരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത ആഗസ്റ്റ് 15 എന്ന സിനിമയായിരുന്നു മേഘ്നയുടെ രണ്ടാമത്തെ മലയാള ചിത്രം. ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു നടി എത്തിയിരുന്നത്. എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ ഒരുക്കിയ ചിത്രം ക്രൈം ത്രില്ലര്‍ വിഭാത്തില്പ്പെടുന്നൊരു ചിത്രമായിട്ടാണ് പുറത്തിറങ്ങിയിരുന്നത്.
ബ്യൂട്ടിഫുള്‍,മെമ്മറീസ്,റെഡ് വൈന്‍ എന്നീ ശ്രദ്ധേയ ചിത്രങ്ങളിലും മേഘ്ന അഭിനയിച്ചിരുന്നു. ഹലേ ലൂയ എന്ന ചിത്രത്തിലാണ് മേഘ്ന ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചിരുന്നത്. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച മേഘ്നയുടെ വിവാഹം ബാംഗ്ലൂരുവില്‍ നടന്നു. കന്നഡ നടന് ചിരഞ്ജീവി സര്‍ജയാണ് മേഘ്നയെ മിന്നുകെട്ടിയത്. കോറമംഗല സെയിന്റ് ആന്റണീസ് ഫ്രയറി പള്ളിയില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നിരുന്നത്. കന്നഡ നടന് സുന്ദര്‍ രാജിന്റെയും പ്രമീളയുടെയും മകളാണ് മേഘ്നരാജ്.
അജു മുതല്‍ നോബി വരെ! മലയാള സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന ഹാസ്യ താരങ്ങളിലൂടെ ഒരു എത്തിനോട്ടം!
വിവാഹത്തോടനുബന്ധിച്ച് ഹല്‍ദി ആഘോഷ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. അച്ഛന് ഹിന്ദുവും അമ്മ കാത്തോലിക്കുമായതിനാല് രണ്ട് മതാചാര പ്രകാരമാണ് വിവാഹം നടത്തുന്നത്. ഹിന്ദു ആചാര പ്രകാരമുളള വിവാഹം മെയ് 2ന് ബാംഗ്ലളൂര്‍ പാലസ് ഗ്രൗണ്ടില്‍ വെച്ചാണ് നടത്തുന്നത്. അല്ലാരി നരേഷ് നായകനായ തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു മേഘ്ന സിനിമയില്‍ അരങ്ങേറ്റം നടത്തിയിരുന്നത്. തുടര്‍ന്ന് തമിഴ്,കന്നഡ,മലയാളം തുടങ്ങിയ എല്ലാ ഭാഷകളിലും മേഘ്ന ചെയ്ത വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജയസൂര്യയുടെ ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലെ അഞ്ജലി എന്ന കഥാപാത്രം മേഘ്നയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു.
നിങ്ങളുടെ മുഖ്യമന്ത്രിയാണ് സൂപ്പര്‍! മനസു തുറന്ന് വിജയ് സേതുപതി
ആരാധകരെ ആവേശത്തിലാഴ്ത്തി കാലാ എത്തുന്നു! ഓഡിയോ ലോഞ്ച് തിയ്യതി പുറത്തുവിട്ട് ധനുഷ്
-
പണ്ട് എന്നെ കൊള്ളില്ലായിരുന്നോ? ഇപ്പോഴാണ് ഇഷ്ടമെന്ന കാമുകന്റെ മറുപടിയെ ചോദ്യം ചെയ്ത് ദിയ കൃഷ്ണ
-
ഒന്നെങ്കില്‍ കാമുകി, അല്ലെങ്കില്‍ സിനിമ! സംവിധായകന്റെ ഭീഷണിയെക്കുറിച്ച് സെയ്ഫ് അലി ഖാന്
-
വിവാഹമോചനം കുടുബത്തിൽ തുടർകഥയാകുന്നു; താര കുടുംബത്തിലേക്ക് മറ്റൊരു വധു; സമാന്തയ്ക്ക് ശേഷം മറ്റൊരു നടി?