For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയില്‍ ഞാന്‍ ചെയ്യുന്ന പലതിനേയും നിര്‍ണയിച്ചത് നസറുദ്ദീന്‍ ഷായുടെ വാക്കുകള്‍: പാര്‍വതി

  |

  മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത സാന്നിധ്യമാണ് പാര്‍വതി. അഭിനയം കൊണ്ടും നിലപാടുകള്‍ കൊണ്ടും പാര്‍വതി കൈയ്യടി നേടുന്നുണ്ട്. സിനിമാ മേഖലയിലേയും സമൂഹത്തിലേയും അനീതികള്‍ക്കെതിരെ ഉറച്ച ശബ്ദമുയര്‍ത്തുന്ന വ്യക്തിയാണ് പാര്‍വതി. ഇതിന്റെ പേരില്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലെ അധിക്ഷേപങ്ങള്‍ക്ക് ഇരയായിട്ടുണ്ടെങ്കിലും തന്റെ നിലപാട് പറയുന്നതില്‍ യാതൊരു തരത്തിലും പിന്നോട്ട് പോയിട്ടില്ല പാര്‍വതി.

  ലുക്കില്‍ മയക്കി വീഴ്ത്തി സുന്ദരി! അടിപൊളി ലുക്കില്‍ ചാഹത് ഖന്ന

  ഇപ്പോഴിതാ പ്രശസ്ത നടന്‍ നസറുദ്ദീന്‍ ഷായെ കുറിച്ചുള്ള പാര്‍വതിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. താന്‍ സിനിമയില്‍ സ്വീകരിച്ച പല കാര്യങ്ങളും നസറുദ്ദീന്‍ ഷായുടെ വാക്കുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കെണ്ടുള്ളതാണെന്നാണ് പാര്‍വതി പറയുന്നത്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍വതി മനസ് തുറന്നത്. നസറുദ്ദീന്‍ ഷായുടെ കൂടെ അഭിനയിക്കാനുള്ള ആഗ്രഹത്തെ കുറിച്ചും പാര്‍വതി മനസ് തുറക്കുന്നുണ്ട്.

  ''ചില അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് ഞാന്‍ സിനിമയില്‍ ചെയ്യാനാഗ്രഹിക്കുന്ന പല കാര്യങ്ങളും നിര്‍ണയിച്ചത്. ഒപ്പം അഭിനയിക്കുന്നത് ഒരു മികച്ച അഭിനേതാവാണെങ്കില്‍ നല്ലത്. അത് ആസ്വദിച്ച് ജോലി ചെയ്യണം. പക്ഷെ സീനിലുള്ളത് മോശം അഭിനേതാവാണെങ്കില്‍ നിങ്ങള്‍ക്ക് മോശമായി ചെയ്യാനുള്ള ഒഴിവുകഴിവല്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ വാക്കുകള്‍ പില്‍ക്കാലത്ത് എനിക്ക് എത്രയോ പ്രയോജനമായിട്ടുണ്ട്''. എന്നായിരുന്നു പാര്‍വതി പറഞ്ഞത്.

  നസറുദ്ദീന്‍ ഷായുടെ കൂടെ ഒരു സീനെങ്കിലും അഭിനയിച്ചാല്‍ അത് തന്നെ ഒരു വലിയ അനുഭവമായിരിക്കുമെന്നും അതൊരു സിനിമ സ്‌കൂളില്‍ പോകുന്നതിന് തുല്യമായിരിക്കുമെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. അതേസമയം അന്തരിച്ച നടി ശ്രീവിദ്യയ്‌ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും പാര്‍വതി പറയുന്നു. ശ്രീവിദ്യ അമ്മയ്‌ക്കൊപ്പം അഭിനയിക്കാന്‍ കൊതി തോന്നിയിരുന്നു. ്അവര്‍ നേരത്തെ പോയി എന്നത് എന്നില്‍ നഷ്ടബോധമുണ്ടാക്കുന്ന കാര്യമാണ് എന്നായിരുന്നു പാര്‍വതി പറഞ്ഞത്.

  അതേസമയം പാര്‍വതി പ്രധാന വേഷത്തിലെത്തിയ ആര്‍ക്കറിയാം ഈയ്യടുത്താണ് ഒടിടി പ്ലാറ്റ്‌ഫോമിലെത്തിയത്. ബിജു മേനോന്‍, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഛായാഗ്രാഹകനായ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ക്കറിയാം. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. സാനുവും രാജേഷ് രവിയും അരുണ്‍ ജനാര്‍ദ്ദനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്.

  മീടു ആരോപണം നേരിട്ട വൈരമുത്തുവിന് ONV പുരസ്‌കാരം ; പ്രതിഷേധിച്ച് റിമയും പാര്‍വ്വതിയും

  തീയേറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ വേണ്ടത്ര ശ്രദ്ധ നേടാന്‍ സാധിക്കാതെ പോയ ചിത്രമാണ് ആര്‍ക്കറിയാം. എന്നാല്‍ പിന്നീട് ഒടിടിയിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയപ്പോള്‍ മികച്ച പ്രതികരണങ്ങളാണ് ചിത്രം നേടിയത്. ലോക്ക്ഡൗണ്‍ കാലത്തേക്ക് നാട്ടിലുള്ള വീട്ടിലേക്ക് മടങ്ങിവരുന്ന ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്. പാര്‍വതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പിതാവായാണ് ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. മൂന്നു പേരുടേയും പ്രകടനങ്ങളും കൈയ്യടി നേടുകയാണ്. ആണും പെണ്ണും ആണ് ഈയ്യടുത്തിറങ്ങിയ മറ്റൊരു പാര്‍വതി ചിത്രം.

  Read more about: parvathy naseeruddin shah
  English summary
  Actress Parvathy Opens Up About How Naseeruddin Shah Inspired Her In Cinema, Readm More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X