Just In
- 42 min ago
അമാലിനെ മിസ്സ് ചെയ്യുന്നുവെന്ന് നസ്രിയ! ഇരുവരേയും റൗഡീസ് എന്ന് വിളിച്ച് ദുല്‍ഖര്‍ സല്‍മാനും!
- 51 min ago
നടി ദിവ്യ ഉണ്ണി വീണ്ടും അമ്മയാകുന്നു! ആഘോഷമാക്കി കുടുബാംഗങ്ങൾ, ചിത്രങ്ങൾ വൈറൽ...
- 1 hr ago
നല്ല ടെന്‍ഷനുണ്ടെന്ന് മിഥുന് രമേഷ്! ഒരു ധൈര്യം വെച്ച് ഇറങ്ങിയതാണ്! ഒപ്പം നിന്നേക്കണേയെന്നും താരം!
- 2 hrs ago
മമ്മൂട്ടി മാത്രമല്ല ദുല്‍ഖറും അമ്പരപ്പിക്കുന്നു! കുറുപ്പിലെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍!
Don't Miss!
- Automobiles
കാർണിവൽ എംപിവിയുടെ ബുക്കിംഗ് ആരംഭിച്ച് കിയ
- Travel
കടലിനു നടുവിലെ കോട്ടയും കോട്ടയ്ക്കുള്ളിലെ കടൽക്കുഴിച്ച കുളവും..വിചിത്രം!!
- Technology
ഫോൺ കോളുകളിലൂടെ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതം; ട്രൂകോളറിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
- Sports
ഇന്ത്യ vs വിന്‍ഡീസ്: കോലിയെ പുറത്താക്കാന്‍ രണ്ടു വഴി മാത്രം... തന്ത്രം വെളിപ്പെടുത്തി കോച്ച്
- News
ശബരിമല വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ്; ബിന്ദു അമ്മിണിയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചു
- Lifestyle
ഒരേയൊരു രാജാവ്: സുന്ദര്‍ പിച്ചൈ
- Finance
കനത്ത നഷ്ടം, അശോക് ലെയ്ലാൻഡ് ഡിസംബറിൽ 12 ദിവസത്തേക്ക് അടച്ചുപൂട്ടും
രാവിലെ മുതൽ മനസ് നിറയെ അമീറും അക്ബറുമാണ്! ഗീതുവിന്റെ മൂത്തോനെ കുറിച്ച് താര മാതാവ്..
മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി നടി ഗീതു മോഹൻ ദാസ് സംവിധാനം ചെയ്ത ചിത്രമായ മൂത്തോന് ലഭിക്കുന്നത്. സിനിമ മേഖലയിൽ നിന്നു തന്നെ മികച്ച പ്രേക്ഷക അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത് . ആരും പറയാൻ ഭയക്കുന്നത് ഗീതു അതിമനോഹരമായി അവതരിപ്പിച്ചുവെന്നാണ് ചിത്രത്തിന് കിട്ടുന്ന കമന്റ്. അതി ശക്തമായ കഥയ്ക്കെപ്പം തന്നെ എടുത്തു പറയേണ്ടത് നിവിൻ പോളിയുടേയും മറ്റ് താരങ്ങളുടേയും പ്രകടനമാണ്.
മൂത്തോനെ കുറിച്ച് വ്യത്യസ് അഭിപ്രായങ്ങളാണ് പുറത്തു വരുന്നത്. ഇപ്പോഴിത ഗീതുവിനേയും മൂത്തോനേയു പ്രശംസിച്ച് നടി പാർവതി. കുടുംബത്തോടൊപ്പം ചിത്രം കാണാൻ എത്തിയതിന്റെ അനുഭവം വെളിപ്പെടുത്തുകയാണ് താരം. മൂത്തോൻ മനസ്സിൽ നിന്ന് പോകുന്നില്ലെന്നാണ് താരം പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

രണ്ടാം തവവണ കുടുംബത്തോടൊപ്പമാണ് മൂത്തോൻ കണ്ടത്. അമീറും അക്ബറും മനസ്സിൽ നിന്ന് പോകുന്നില്ല എന്നതാണ് ചിത്രത്തിനെ കുറിച്ച് താരം കുറിച്ചിരിക്കുന്നത്. അച്ഛനും അമ്മയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് ചിത്രം വീണ്ടും കണ്ടത്. സിനിമയെ കുറിച്ച് അമ്മയും അച്ഛനും എന്തു പറയുമെന്ന് സംശയമുണ്ടായിരുന്നു. പക്ഷെ അവർ നിശബ്ദമായിരുന്നു സിനിമ കാണുകയായിരുന്നു.

ചിത്രത്തിനെ കുറിച്ച് അമ്മയോട് കൂടുതലൊന്നും താൻ ചോദിച്ചില്ല. അടുത്ത ദിവസം രാവിലെ എഴുന്നേറ്റപ്പോൾ അമ്മ ഇരുന്നു ചിന്തിക്കുന്നതാണ് കണ്ടത്. എന്തൊക്കെ പറഞ്ഞാലും രാവിലെ എഴുന്നേറ്റപ്പോൾ മനസ്സ് നിറയെ അക്ബറും അമീറും എന്നായിരുന്നു അമ്മ പറഞ്ഞത്. പാർവതി ട്വിറ്ററിൽ കുറിച്ചു. ഗീതു മോഹൻദാസിനും നിവിനും റോഷൻ മാത്യൂവിനു അഭിനന്ദവും അറിയിച്ചിട്ടുണ്ട്.
ഈ ആകാശവും അവളുടെ ചിരിയും! നയൻസിന്റെ പിറന്നാൾ ആഘോഷം ന്യൂയോർക്കിൽ, ചിത്രം പങ്കുവെച്ച് വിഘ്നേഷ്

കടൽ പോലെ തിരയടിക്കുന്ന ചോര പോലെ ചുവക്കുന്ന യാഥാർഥ്യങ്ങളെ കുറിച്ച് സംസാരിക്കുന്ന സിനിമയാണ് മുത്തോനെന്ന് ചിത്രത്തെ കുറിച്ച് മഞ്ജുവര്യർ പറഞ്ഞത്. പലരും പറയാൻ മടക്കുന്ന സത്യങ്ങളാണ് മൂത്തോനിലൂടെ ഗീതു മോഹൻദാസ് പറഞ്ഞത്. മലയാള സിനിമ ഇന്നേവരെ കടന്നു ചെന്നിട്ടില്ലാത്ത ചില ഇടങ്ങളെ മൂത്തോൻ കാണിച്ചു തരുന്നു. മനുഷ്യൻ എന്ന പദത്തെ ഏറ്റവും ഭംഗിയോടെ അത് അഭിസംബോധന ചെയ്തിട്ടുണ്ട്. ഈ സിനിമ നിങ്ങളുടെ ഉള്ളിൽ തട്ടുന്നതാണ്. ഗീതുവിനും, നിവിനും, രജീവ് രവിയ്ക്കും അനുരാഗ് കശ്യപിനും മറ്റ് എല്ലാവർക്കും അഭിനന്ദനങ്ങൾ- മഞ്ജു വാര്യർ കുറിച്ചു.
മറിമായം കുടുംബത്തിൽ വിവാഹം! ലോലിതനും മണ്ഡോദരിയും ജീവിതത്തിൽ ഒന്നിക്കുന്നു...

ലയേഴ്സിനു ശേഷം ഗീതു സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോൻ. ലക്ഷദ്വീപ് പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത് ഗീതു തന്നെയാണ്. ലക്ഷദ്വീപിനെ കൂടാതെ കാമത്തിപുരം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ . ജെആർ പിക്ചേഴ്സ്, മിനിസ്റ്റുഡിയോ തുടങ്ങിയ നിർമ്മാണ കമ്പനികളുടെ ബാനറിൽ സംവിധായകൻ അനുരാഗ് കശ്യപ്,വിനോദ് കുമാർ, അലൻ മാക് അലക്സ്, അജയ് ജി റായ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.