For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൈബര്‍ ആക്രമണം കൊണ്ട് മടുത്തോ? നടി പാര്‍വ്വതി ബ്രേക്ക് എടുക്കുന്നു! സിനിമയില്‍ നിന്നോ?

  |

  മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് പാര്‍വ്വതി. 2006 ല്‍ ചെറിയ വേഷത്തിലൂടെയാണ് സിനിമയിലേക്കെത്തിയതെങ്കിലും ബോളിവുഡില്‍ വരെ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. അടുത്തിടെ നിരവധി വിവാദങ്ങളില്‍ കുടുങ്ങിയിരുന്ന പാര്‍വ്വതി ചെറിയൊരു ഇടവേള എടുക്കുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

  അഡാറ് ലവിന് സംഭവിച്ചതെന്താണ്? പ്രിയ വാര്യര്‍ക്ക് വേണ്ടി ഇനിയും കാത്തിരിക്കണോ? ഒമര്‍ ലുലു പറയുന്നു..

  ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട പോസ്റ്റിലാണ് ഇതുവരെ തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും പാര്‍വ്വതി ആരാധകരോട് നന്ദി പറഞ്ഞിരിക്കുന്നത്. ടെക് ബ്രേക്ക് ആണെന്നുള്ള കാര്യം നടി പ്രത്യേകം പറഞ്ഞിരിക്കുകയാണ്. അതിനര്‍ത്ഥമെന്താണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

  സത്യം പറയാല്ലോ.. ഉറങ്ങിപ്പോയി !!! വിശ്വരൂപമല്ലിത് വിരസരൂപം.. ശൈലന്റെ റിവ്യൂ

  പാര്‍വ്വതി പറയുന്നതിങ്ങനെ..

  പാര്‍വ്വതി പറയുന്നതിങ്ങനെ..

  നിരന്തരമായ ഈ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. സോഷ്യല്‍ മീഡിയയിലൂടെയുള്ള ഡയറക്ട് മെജേസിങിലൂടെ നിങ്ങള്‍ അയക്കുന്ന സന്ദേശങ്ങളില്‍ ഞാന്‍ സന്തോഷിക്കുകയാണ്. മാത്രമല്ല നിങ്ങളുടെ പിന്തുണ എത്ര വലുതാണെന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല. വളരെ അത്യാവശ്യമെന്ന് തോന്നുന്നതിനാല്‍ ഒരു ടെക് ബ്രേക്ക് എടുക്കുകയാണ്. അധികം വൈകാതെ സ്‌നേഹം പങ്കുവെക്കാന്‍ ഞാന്‍ വരുമെന്നും നടി പറയുന്നു.

  എപ്പോള്‍ തിരിച്ച് വരും..?

  എപ്പോള്‍ തിരിച്ച് വരും..?

  സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായിരിക്കുന്ന പാര്‍വ്വതി മറ്റെല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ നിന്നും ഇടവേള എടുക്കുന്നുണ്ടോ എന്ന കാര്യത്തെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല. യാത്രകളും വര്‍ക്കൗട്ടും തുടങ്ങി തന്റെ ജീവിതത്തിലെ ഓരോ നിമിഷവും പാര്‍വ്വതി ആരാധകര്‍ക്കായി പങ്കുവെക്കുന്നത് ഇത്തരം സോഷ്യല്‍ മീഡിയ പേജുകളിലൂടെയായിരുന്നു. ഇതെല്ലാം ആരാധകര്‍ക്ക് മിസ് ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.

  പ്രതിഷേധങ്ങളും

  പ്രതിഷേധങ്ങളും

  തന്റെ യാത്ര അനുഭവങ്ങള്‍ മാത്രമല്ല പ്രതിഷേധങ്ങള്‍ രേഖപ്പെടുത്താനും പാര്‍വ്വതി സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്താറുണ്ട്. മമ്മൂട്ടിച്ചിത്രം കസബയ്‌ക്കെതിരെ പാര്‍വ്വതി നടത്തിയ പരമാര്‍ശങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ആക്രമണങ്ങള്‍ക്ക് വരെ പാര്‍വ്വതിയ്ക്ക് വിധേയയാവേണ്ടി വന്നിരുന്നു. ഇതിലൊന്നും പതറാതെ തന്നെ അധിഷേപിച്ചവര്‍ക്കെതിരെ നിയമപരമായി നേരിട്ടായിരുന്നു പാര്‍വ്വതി വാര്‍ത്തകൡ സ്ഥാനം പിടിച്ചത്.

   മൈ സ്റ്റോറിയ്ക്ക് വന്ന ദുരന്തം

  മൈ സ്റ്റോറിയ്ക്ക് വന്ന ദുരന്തം

  ജൂലൈ ആറിന് തിയറ്ററുകൡലേക്കെത്തിയ സിനിമയായിരുന്നു മൈ സ്റ്റോറി. പാര്‍വ്വതിയും പൃഥ്വിരാജുമായിരുന്നു ചിത്രത്തില്‍ നായിക നായകന്മാരായി അഭിനയിച്ചത്. പാര്‍വ്വതി നായികയായി അഭിനയിച്ചു എന്ന പേരില്‍ മൈസ്റ്റോറി എന്ന ചിത്രത്തിന് മുന്നില്‍ വലിയ പ്രതിസന്ധികളായിരുന്നു നേരിടേണ്ടി വന്നിരുന്നത്. റിലീസിന് മുന്‍പും അതിന് ശേഷവും മൈ സറ്റോറിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും ഡിസ്‌ലൈക്കുകളായിരുന്നു നേരിടേണ്ടി വന്നിരുന്നത്. സിനിമ ബഹിഷ്‌കരിക്കുമെന്ന തീരുമാനത്തില്‍ പലരും എത്തിയിരുന്നു. എന്നാല്‍ ചിത്രം വീണ്ടും റിറിലീസിനെത്തിയിരിക്കുകയാണ്.

    കൂടെ പറപ്പറക്കുന്നു

  കൂടെ പറപ്പറക്കുന്നു

  മൈ സ്റ്റോറിയ്ക്ക് പിന്നാലെ ജൂലൈ പതിനാലിന് റിലീസിനെത്തിയ പാര്‍വ്വതിയുടെ സിനിമയാണ് കൂടെ. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിലും പൃഥ്വിരാജ് തന്നെയായിരുന്നു നായകന്‍. നസ്രിയ നസിം മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമയ്ക്ക് നേരെ സൈബര്‍ ആക്രമണങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ റിലീസ് ദിവസം മുതല്‍ കൂടെ തിയറ്ററുകളില്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്.

   ബോളിവുഡിലേക്ക്

  ബോളിവുഡിലേക്ക്

  തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലേക്കും പാര്‍വ്വതി അരങ്ങേറ്റം നടത്തിയിരുന്നു. ഇര്‍ഫാന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഖരിബ് ഖരിബ് സിങ്ലേ എന്ന ചിത്രമായിരുന്നു പാര്‍വ്വതിയുടെ ആദ്യ ബോളിവുഡ് സിനിമ. റോഡ് മൂവി പോലെ ഒരു യാത്രയ്ക്കിടെ രണ്ട് പേര്‍ തമ്മില്‍ കണ്ടുമുട്ടുകയും പരിചയം പ്രണയത്തിലേക്ക് എത്തുകയും ചെയ്യുന്നതും ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം. നല്ല അഭിപ്രായമായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്.

  English summary
  Actress Parvathy to taking social media break
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X